ആന്‍ഡ്രോയിഡിനായി മികച്ച ഫ്രീ ആപ്‌സുകള്‍


ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍. ആയിരക്കണക്കിന് ആപ്‌സുകളാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലുളളത്. നിങ്ങളുടെ ഇഷ്ടനുസരണം ആപ്‌സുകള്‍ തിരഞ്ഞെടുക്കാം.

Advertisement

എന്നാല്‍ ആപ്‌സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആന്‍ഡ്രോയിഡ് ആപ്‌സുകള്‍ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായും പഠനങ്ങള്‍ തെളിഞ്ഞിരിക്കുന്നു.

Advertisement

എന്നാല്‍ എല്ലാ ആപ്‌സുകളും ഇങ്ങനെയാകണമെന്നില്ല. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന മികച്ച ആപ്‌സുകള്‍ ഇവിടെ പറയാം. ഇത് ഫ്രീയായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Facebook Messenger

സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഇതില്‍ മികച്ച ഓപ്ഷനുകളാണ്. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്‌സിലൂടെ സൗജന്യമായി മെസേജുകള്‍, വീഡിയോ കോളുകള്‍, കോളുകള്‍ എന്നിവ ചെയ്യാം. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായിരിക്കും.

Google Duo

ഗൂഗിള്‍ ഡ്യുയോ ഒരു വീഡിയോ/ വോയിസ് കോള്‍ ചാറ്റിംഗ് ആപ്പാണ്. ഇത് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്രീ കോള്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, ഫോണ്‍ നമ്പര്‍ അതില്‍ ചേര്‍ത്ത് ഫ്രീയായി വീഡിയോ കോളുകള്‍ ചെയ്യാം. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കും.

GrooVeIP

ഫ്രീ കോളുകള്‍ ചെയ്യാന്‍ നല്ലൊരു ആപ്ലിക്കേഷനാണ് GrooVeIP. ഈ സേവനത്തില്‍ തന്നെ കോളുകളും ടെക്‌സ്റ്റുകളും പിന്തുണയ്ക്കുന്നു. കൂടാതെ ഇതില്‍ ക്രഡിറ്റ് കാര്‍ഡ് സേവനങ്ങളും ഉപയോഗിക്കാം.

Hangouts

ടണ്‍ കണക്കിന് ഫീച്ചറുകള്‍ ഹാങ്ഔട്ടില്‍ ഉണ്ട്. വോയിസ് കോള്‍, വീഡിയോ കോള്‍, മെസേജുകള്‍ എന്നിവ നിങ്ങള്‍ക്ക് സൗജന്യമായി ചെയ്യാം. യുഎസ്, കാനഡ നമ്പറുകളില്‍ ഫ്രീയായി കോള്‍ ചെയ്യണമെങ്കില്‍ HangoutsDialer App ഡൗണ്‍ലോഡ് ചെയ്യാം. ഈ സേവനം സൗജന്യമായി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Skype

സ്‌കൈപ്പിലൂടെ നിങ്ങള്‍ക്ക് ഫ്രീയായി കോളുകള്‍ ചെയ്യാം. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്ലറ്റ് എന്നിവയില്‍ ഈ ആപ്പ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ടെക്‌സ്റ്റ് മെസേജുകള്‍, വോയിസ് കോളുകള്‍, വീഡിയോ കോളുകള്‍ എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. ടണ്‍ കണക്കിന് ഉപയോക്താക്കളാണ് സ്‌കൈപ്പ് ഉപയോഗിക്കുന്നത്.

Signal Private Messanger

നിങ്ങള്‍ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം നല്‍കുകയാണെങ്കില്‍ ഈ ആപ്‌സ് തിരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി വോയിസ് കോള്‍, ടെക്‌സ്റ്റ് മെസേജുകള്‍ എല്ലാം ചെയ്യാം.

അസൂസ് വിവോബുക്ക് X510: മികച്ചത്, എന്നാല്‍ ബെസ്റ്റ് അല്ല

Slack

സ്ലാക്കിലൂടെ നിങ്ങള്‍ക്ക് ഫ്രീ കോളുകള്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ടെക്‌സ്റ്റ് മെസേജുകള്‍ ചെയ്യാം. സ്ലാക്ക് ഏവര്‍ക്കും സൗജന്യമായി ഉപയോഗിക്കാം.

TextNow

മെസേജുകളും കോളുകളും സൗജന്യമായി ചെയ്യാം ഈ ആപ്പിലൂടെ. കൂടാതെ യുഎസിലും കാനഡയിലും സൗജന്യ കോളുകള്‍ ചെയ്യാം. അതിനായി അവിടുത്തേക്ക് പ്രത്യേകം കോള്‍ റീച്ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യവുമില്ല.

Viber Messenger

വൈബര്‍ VoIP സേവനം ആരംഭിച്ചു. ടക്‌സ്റ്റ് ചാറ്റ, വീഡിയോ ചാറ്റ്, വോയിസ് ചാറ്റ് എന്നിവ ഫ്രീയായി കൊടുക്കാം. മറ്റു ടണ്‍ കണക്കിന് ഫീച്ചറുകളും ഇതിലുണ്ട്. കോളുകള്‍ ചെയ്യാന്‍ കുറച്ച് ഫീസും ഇതിലീടാക്കുന്നു.

WhatsApp

വാട്ട്‌സാപ്പിനെ കുറിച്ച് നിങ്ങളോടു പറയേണ്ട ആവശ്യമില്ലല്ലോ? നിലവിലെ ഏറ്റവും ജനപ്രീയമായ ആപ്‌സാണ് വാട്ട്‌സാപ്പ്. സൗജന്യ കോളുകള്‍, വീഡിയോ കോളുകള്‍, മെസേജുകള്‍ എന്നിവ അയയ്ക്കാം വാട്ട്‌സാപ്പിലൂടെ. ഇപ്പോള്‍ വാട്ട്‌സാപ്പിലൂടെ നിങ്ങള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.

Best Mobiles in India

English Summary

Best Free Apps For Calls In Android