ഈ വ്യാജ പാസ്സ്പോർട്ട് ആപ്പുകളെ സൂക്ഷിക്കുക! തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യത കൂടുതൽ!


രാജ്യത്ത് എവിടെ നിന്നും പാസ്സ്പോർട്ടിന് അപേക്ഷിക്കാനുള്ള സൗകര്യവുമായി സർക്കാർ എത്തിയിരിക്കുകയാണല്ലോ. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം ഒരു മൊബൈൽ ആപ്പ് കൂടെ മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിലെല്ലാം തന്നെ ഈ ആപ്പ് ലഭ്യമാകും. നിലവിലുണ്ടായിരുന്ന അഡ്രസ്സ് ഉള്ള സ്ഥലത്ത് തന്നെ പാസ്സ്പോർട്ടിന് അപേക്ഷിക്കണം എന്ന അല്പം ബുദ്ധിമുട്ട് നിറഞ്ഞ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. പാസ്സ്പോർട്ടിന് അപേക്ഷിക്കുക, അപ്പോയിന്മെന്റ് എടുക്കുക, തീയതി അറിയുക തുടങ്ങി പല സൗകര്യങ്ങൾക്കും ഈ ആപ്പ് ഉപയോഗിക്കാം.

ഈ mPassportSeva ആപ്പ് 2013ൽ തന്നെ അവതരിപ്പിച്ചതാണ്. ഇവിടെ ഈ ആപ്പ് കൂടുതൽ സൗകര്യങ്ങളോടെ മെച്ചപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ പ്ളേ സ്റ്റോറിൽ ഈ mPassportSeva കൂടാതെ നിരവധി വ്യാജ ആപ്പുകൾ വിലസുന്നുണ്ട്. സമാനമായ പേരുകളും ചിത്രങ്ങളും ഉള്ള ഈ വ്യാജന്മാരെ നിങ്ങൾക്ക് മനസ്സിലാക്കിത്തരികയാണ് ഇന്ന് ഞങ്ങൾ ഇവിടെ.

Online Passport Services and Seva

ഇത് ഒരു വ്യാജ തട്ടിപ്പ് ആപ്പ് എന്ന് പറയാനൊന്നും പറ്റില്ല. കാരണം പാസ്‌പോർട്ട് സംബന്ധമായ ചില ഓൺലൈനായി ചെയ്യാവുന്ന സൗകര്യങ്ങൾ ആപ്പ് ഒരുക്കുന്നുണ്ട്. പക്ഷെ ഔദ്യോഗികം അല്ലാത്തതിനാൽ ഒഴിവാക്കുന്നത് നല്ലത്.

Aadhar Pan PNR Passport Seva

MICR Aadhar,IFSC, PAN Card, PNR, PassPort എന്നിവ പരിശോധിക്കുന്നതിന് ആളുകളെ സഹായിക്കുന്നു ഈ ആപ്പ് എന്നാണ് വിശദീകരണം. എന്നാൽ ചുരുക്കം ചില വിവരങ്ങൾ മാത്രമേ ലഭ്യമാകൂ. നല്ലത് ഈ ആപ്പും ഒഴിവാക്കുന്നത് തന്നെ.

Passport Seva Online

പാസ്സ്പോർട്ട് ഒറിജിനൽ ആപ്പിന് സമാനമായ ഡിസൈനിലും രൂപത്തിലും ഉള്ള മറ്റൊരു ആപ്പ്. ഒരുപിടി സേവനങ്ങൾ ഈ ആപ്പ് നൽകുന്നുമുണ്ട്.

Passport Services E - Seva

ഗാലക്സി ആൻഡ്രോയിഡ് ആപ്പ് എന്ന കമ്പനി ഇറക്കിയ ഈ ആപ്പും യഥാർത്ഥ ആപ്പ് നൽകുന്ന കാര്യങ്ങൾ തന്നെയാണ് നൽകുന്നത് എങ്കിലും ഒഴിവാക്കുന്നത് നല്ലത്.

Passport Status Check

SmartTech 2020 അവതരിപ്പിക്കുന്ന ഈ ആപ്പും പാസ്‌പോർട്ട് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും ഒഴിവാക്കുന്നത് നല്ലതാകും.

IN-Pass-port

ഈ നിരയിലെ അടുത്ത പാസ്സ്പോർട്ട് ആപ്പ്. ഒഴിവാക്കൽ നല്ലത്. കാരണം മുകളിൽ പറഞ്ഞത്‌ തന്നെ.

Government Digital Services

സർക്കാരിന്റെ പേരും പറഞ്ഞാണ് ഈ വ്യാജൻ എത്തുന്നത്. പാസ്പോർട്ട് സേവാ സേവനങ്ങൾക്കായി ഉപയിഗിക്കാൻ എന്ന് ഇത് വാദിക്കുന്നെങ്കിലും ഒഴിവാക്കൽ അഭികാമ്യം.

Passport Seva

ഒറിജിനൽ വേർഷന്റെ വ്യാജൻ ആയി എത്തുന്ന മറ്റൊരു ആപ്പ്. പേരിൽ വരെ സാമ്യമുണ്ട് ഇവിടെ.

Indian Passport Status New

പാസ്സ്പോർട്ട് അപേക്ഷ സ്റ്റേറ്‌സ് പരിശോധിക്കുന്നത് അടക്കം പലതും ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഒഴിവാക്കുന്നത് ഉത്തമം.

Indian ID Proof

പാസ്പോർട്ട് ഉൾപ്പെടെ നിരവധി ഇന്ത്യൻ സർക്കാർ സേവനങ്ങൾ ഈ ആപ്പും വാഗ്ദാനം നൽകുന്നുണ്ട്. എങ്കിലും ഒഴിവാക്കുക.

ഈ ഒരൊറ്റ ആപ്പ് മതി, നിങ്ങളുടെ ഫോൺ ഇനി ഒരുത്തനും മോഷ്ടിക്കില്ല; മോഷ്ടിച്ചാലും ഒരു കാര്യവുമില്ല!

Most Read Articles
Best Mobiles in India
Read More About: passport apps technology

Have a great day!
Read more...

English Summary

Beware These Fake Android Passport Apps