ഭീം ആപ്പിന്റെ ക്യാഷ്ബാക്ക് ഓഫര്‍ എങ്ങനെ നേടാം?


ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഭീം ആപ്പ് വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി എത്തിയിരിക്കുന്നു. നിലവിലെ ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ഒരു പോലെ ലഭ്യമാകും.

Advertisement

ഈ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് 750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. അതേ സമയം ഭീം ആപ്പിന്റെ ഉപയോക്താക്കളായ വ്യാപാരികള്‍ക്ക് 10,000 രൂപ വരെ പ്രതിമാസം ക്യാഷ്ബാക്ക് ലഭിക്കും. ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് ആദ്യ ഇടപാടില്‍ 51 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിച്ചാണ് ഭീം ആപ്പ് സൈന്‍ ഇന്‍ ചെയ്യേണ്ടത്.

Advertisement

ഒരു രൂപയോ അതില്‍ കൂടുതലോ അയച്ചാല്‍ നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. എന്നാല്‍ വിപിഎ/ യുപിഎ ഐഡി, അക്കൗണ്ട് നമ്പര്‍ എന്നിവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ 25 രൂപ ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് 100 രൂപയെങ്കിലും അയച്ചിരിക്കണം. ഇങ്ങനെ പ്രതിമാസം 500 രൂപ വരെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തിയാല്‍ അവര്‍ക്ക് 100 രൂപ ക്യാഷ്ബാക്കായി ലഭിക്കും. എന്നാല്‍ 50നും 100നും ഇടയില്‍ ഇടപാടുകള്‍ നടത്തിയാല്‍ 200 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസം 100 തവണയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ 250 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഇടപാടുകള്‍ എല്ലാം 10 രൂപയില്‍ കൂടുതലായിരിക്കണം.

Advertisement

IPL 2018 ലൈവായി കാണാന്‍ ജിയോയുടെ 'ക്രിക്കറ്റ് ഗോള്‍ഡ് പാസ്' എങ്ങനെ നേടാം ?

എന്നാല്‍ വ്യാപാരികള്‍ക്ക് 50 രൂപ വരെയുളള ഇടപാട് തുകയുടെ 10% ക്യാഷ്ബാക്കായി ലഭിക്കും. ഭീം ആപ്പ് വഴി യുപിഐ പേയ്‌മെന്റ് ലഭിക്കുന്ന ബാങ്കുകളിലെ വ്യാപാരികള്‍ക്ക് 50 രൂപ വരെയുളള ഇടപാടിന് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 25 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തിയിരിക്കണം.

Best Mobiles in India

Advertisement

English Summary

BHIM App Has Introduced A New CashBack Scheme