155 രൂപയ്ക്ക് 34ജിബി ഡേറ്റ, ബിഎസ്എന്‍എല്‍ കിടിലന്‍ ഓഫര്‍...!


ടെലികോം താരിഫ് രംഗത്ത് മത്സരങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്ന ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയോടു മത്സരിക്കാനാണ് ബിഎസ്എന്‍എല്‍ന്റെ ഈ ഓഫര്‍.

ഇതിനു മുന്‍പ് പല പ്രീപെയ്ഡ് ഡേറ്റ പായ്ക്കുകളും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചതിനു ശേഷമാണ്‌ തങ്ങളുടെ STV 155 രൂപ പ്ലാന്‍ പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പ്ലാന്‍ നേരത്തെ 90 ദിവസത്തെ പ്രമോഷണല്‍ ഓഫറായി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

ഇതു കൂടാതെ ഏറ്റവും ചെറിയ രൂപയുടെ പ്ലാനായ 14 രൂപ മുതല്‍ 241 രൂപ വരെയുളള പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നു.

ബിഎസ്എന്‍എല്‍ 155 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ ഡേറ്റ STV 155 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം 17 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അങ്ങനെ 17 ദിവസത്തില്‍ 34ജിബി ഡേറ്റ മൊത്തമായി ലഭിക്കുന്നു. ടെലികോംടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം പ്രമോഷണല്‍ ഓഫര്‍ സ്റ്റാറ്റസില്‍ നിന്നും ഈ പ്ലാന്‍ നീക്കം ചെയ്തു എന്നാണ് വ്യക്തമാക്കുന്നത്. ഒപ്പം ഇത് ക്രമീകരിച്ചിട്ടുമുണ്ട്. അതായത് ഈ പ്ലാനില്‍ വാലിഡിറ്റി ഇല്ല ഒപ്പം ഇത് ഓപ്പണ്‍ മാര്‍ക്കറ്റിലും ലഭ്യമാകും.

ജിയോ 149 രൂപ പ്ലാന്‍

ജിയോയുടെ 149 രൂപ പ്ലാനിനെ ലക്ഷ്യം വച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോയുടെ ഈ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ജിയോ 198 രൂപ പ്ലാനിനു സമാനമായി ബിഎസ്എന്‍എല്ലും 198 രൂപ പ്ലാന്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.

ബിഎസ്എന്‍എല്‍ന്റെ 198 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. എന്നാല്‍ ജിയോ 198 രൂപ പ്ലാനില്‍ 2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഈ പ്ലാനിന്റേയും വാലിഡിറ്റി 28 ദിവസമാണ്. ഇതില്‍ ജിയോ ആപ്‌സുകളും ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ പുതുക്കിയ പ്ലാനുകള്‍

ബിഎസ്എന്‍എല്‍ ഈയിടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകളാണ് 14 രൂപ, 29 രൂപ, 40 രൂപ, 57 രൂപ, 68 രൂപ, 78 രൂപ, 82 രൂപ, 85 രൂപ, 198 രൂപ, 241 രൂപ എന്നിവ. ജിയോയെ ലക്ഷ്യം വച്ച് എത്തിയ ഓരോ പ്ലാനുകളിലും അധിക ഡേറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

അഭിപ്രായ സ്വാന്തന്ത്ര്യം നിഷേധിക്കപ്പെടുന്ന ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ!

 


Read More About: bsnl telecom news

Have a great day!
Read more...

English Summary

BSNL Rs 155 Recharge Offers 34GB Data