നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പും പിന്നെ ബിസിനസ്സ് വാട്ട്സ് ആപ്പും തമ്മിലുള്ള വെത്യാസം എന്ത് ?


നിത്യോപയോഗ സാധനങ്ങളിൽ നമുക്ക് ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണ് സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളിൽ നമുക്ക് ഒഴിച്ചുകൂടാനാകാത്തത് എന്ത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേയുള്ളു .അത് നമ്മളുടെ വാട്ട്സ് ആപ്പ് മാത്രമാണ് .

എന്നാൽ നമ്മൾ സാധാരണഉപയോഗിക്കുന്ന വാട്ട്സ് ആപ്പ് മാത്രമല്ല നിലവിൽ പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നത് .വാട്ട്സ് ആപ്പിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ബിസിനസ്സ്വരെ നടത്തുവാൻ സാധിക്കുന്നു .

സാധാരണ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പ് കൂടാതെ കഴിഞ്ഞമാസ്സം മറ്റൊരു ബിസിനസ്സ് ആപ്ലികേഷൻകൂടി പുറത്തിറക്കിയിരിക്കുന്നു .

ഇപ്പോൾ നമ്മൾ ഇവിടെ ഈ രണ്ട് ആപ്ലികേഷനുകൾ തമ്മിലുള്ള വ്യത്യാസ്സമ്മാണ് പറയുന്നത് .സാധാരണ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ലഭിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന കാര്യങ്ങളും അതുപോലെതന്നെ പുതിയ ബിസിനസ്സ് ആപ്പ്ലികേഷൻ വഴി എങ്ങനെ ബിസിനസ്സ് നടത്താം എന്നതും മനസിലാക്കാം .

സാധാരണ നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പ്

2009 ൽ ആണ് ഈ ആപ്പ്ലികേഷനുകൾ നമുക്ക് ലഭിച്ചുതുടങ്ങിയിരുന്നത് .എന്നാൽ 2014 നു ശേഷം അത് ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു .2014 ഫെബ്രുവരി 19 നാണ് വാട്സ് ആപ്പിനെ ഫെയ്സ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കിയത്.

ഏകദേശം 1.21 ലക്ഷം കോടിക്കായിരുന്നു വിൽപ്പന. എന്നാൽ ഫേസ്ബുക്ക് എടുത്തതിനു ശേഷമാണ് വാട്ട്സ് ആപ്പിൽ കൂടുതൽ സവിശേഷതകൾ ഉൾകൊള്ളിച്ചത് .

ആദ്യം ഒരുമെസ്സെൻജർ ആയിമാത്രമാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഇതിൽ ഗ്രൂപ്പ് ചാറ്റിങ്ങുകളും അതുപോലെ തന്നെ വീഡിയോ കോൾ ,വോയിസ് കോളിങ് സവിശേഷതകളും ഉൾപ്പെടുത്തി .

അത് ഉപഭോതാക്കളെ കൂടുതൽ ആകർഷിക്കാൻ ഇടയായി .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിൽ ഇല്ലാത്ത ഫങ്ഷനുകൾ ഇല്ല എന്നതുതന്നെ പറയാം .

എന്നാൽ പഴയ വാട്ട്സ് ആപ്പിന്റെ ഒരു പോരായ്മ്മയായിരുന്നു അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യുവാൻ കഴിയില്ല എന്നത് .എന്നാൽ കഴിഞ്ഞ വർഷം അതിനു പരിഹാരം വാട്ട്സ് ആപ്പ് കണ്ടെത്തി .ഡിലീറ്റ് ഫോർ എവെരി വൺ എന്ന സവിശേഷതയും ഇതിൽ ഉൾപ്പെടുത്തി .

എന്താണ് ഡിലീറ്റ് ഫോർ എവെരി വൺ

വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മകളിൽ ഒന്നായിരുന്നു നമ്മൾ അബദ്ധത്തിൽ അയച്ച മെസ്സേജുകൾ എങ്ങനെ ഡിലീറ്റ് ചെയ്യും എന്നത് .എന്നാൽ ഇതുവരെ വാട്ട്സ് ആപ്പ് അങ്ങനെ ഒരു ഓപ്‌ഷൻ അതിൽ നൽകിയിരുന്നില്ല .എന്നാൽ ഇപ്പോൾ ഈ അപ്‌ഡേഷൻ ലഭിച്ചു തുടങ്ങി .

ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഫീച്ചറാണ് ഇതിനായി വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.

നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു

അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
വാട്ട്സ് ആപ്പ് വഴി ഇപ്പോൾ ബിസിനസ്സ് നടത്താം

ബിസിനസ്സുകാർ തമ്മിൽ മികച്ച ആശയവിനിമയം നടത്താൻ സഹായിക്കുന്നതിനായി വാട്ട്സ് ആപ്പ് പുതിയൊരു ബിസിനസ്സ് ആപ്പ്ലികേഷൻ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

തികച്ചും സൌജന്യമായിട്ടായിരുന്നു ഈ ആപ്പിനെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചത്. വൻകിട കമ്പനികൾക്ക് തങ്ങളുടെ ഇടപാടുകാരുമായി സംവദിക്കാനുള്ള എളുപ്പമാർഗമാണ് വാട്ട്സ് ആപ്പ് ബിസിനസ്സ്.

ഈ ആപ്പ്ലികേഷനുകൾ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതാണ് .സ്മാർട്ട് മെസേജിങ് ടൂൾ എന്ന രീതിയിൽ സമയം ലഭിക്കുവാനും ഇത് സഹായകരമാകും .

മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ ഏകദേശം 80 ശതമാനത്തോളോം വരുന്ന ചെറുകിട ബിസിനെസ്സുകാർ സന്തുഷ്ടരാണ് .

പക്ഷെ ഇതിനായി നിങ്ങൾ ബിസിനസ്സ് അക്കൗണ്ടിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ് .അതിനു ശേഷം ഉപഭോതാക്കൾക്ക് അവരുടെ പുതിയതായി തുടങ്ങിയ അല്ലെങ്കിൽ തുടങ്ങുവാൻ പോകുന്ന ബിസിനസ്സ് അറിയിച്ചുകൊണ്ടുള്ള ഗ്രീറ്റിംഗ് മെസേജുകൾ അയക്കാവുന്നതാണ് .

രഹസ്യമായി ഇനി എന്തും ചെയ്യാം ഗൂഗിള്‍ ക്രോമില്‍, എങ്ങനെ?

Most Read Articles
Best Mobiles in India
Read More About: whatsapp android google apps

Have a great day!
Read more...

English Summary

Popular Instant Messaging app, Whatsapp has launched a standalone app for small business owners called WhatsApp Business. Get to know the difference here between WhatsApp Business and standard WhatsApp