ബിസിനസ് വാട്ട്‌സാപ്പും സാധാരണ വാട്ട്‌സാപ്പും തമ്മില്‍ എന്താണ് വ്യത്യസം!


വാട്ട്‌സാപ്പ് ഈയിടെയാണ് ബിസിനസ്സുകാര്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ കൊണ്ടു വന്നത്. ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ബീറ്റ മോഡില്‍ ആണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ തന്ന ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Advertisement

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!

ബീറ്റ മോഡില്‍ നിങ്ങള്‍ക്ക് ആപ്പ് വേണ്ട എങ്കില്‍ ഇതു നിങ്ങള്‍ക്ക് apk ഫയലിലും ലഭ്യമാകും. യഥാര്‍ത്ഥത്തില്‍ എന്താണ് വാട്ട്‌സാപ്പ് ബിസിനസ് ആപ്പ്? ഇത് സാധാരണ വാട്ട്‌സാപ്പില്‍ നിന്നും എങ്ങനെ വ്യത്യസ്ഥമാകുന്നു?

Advertisement

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

ലാന്റ് ലൈന്‍ നമ്പര്‍ ചേര്‍ക്കാം

വാട്ട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷനില്‍ ലാന്റ്‌ലൈന്‍ നമ്പര്‍ ചേര്‍ക്കാം എന്നുളളതാണ് ഇതിലെ ഏറ്റവും വലിയ രസകമായാ കാര്യം. ഇതില്‍ മൊബൈല്‍ നമ്പറും പിന്തുണയ്ക്കുന്നുണ്ട്.

എന്നാല്‍ സാധാരണ വാട്ട്‌സാപ്പില്‍ മൊബൈല്‍ നമ്പര്‍ മാത്രമേ ചേര്‍ക്കാന്‍ സാധിക്കൂ.

 

ഓട്ടോ റിപ്ലേ സജീകരിക്കാന്‍ കഴിയും

വാട്ട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ സജ്ജമാക്കാന്‍ കഴിയും. ഒരു നിശ്ചിത സമയം ഓട്ടോ റിപ്ലേ ഷെഡ്യൂള്‍ ചെയ്യാനും സാധിക്കുന്നു.

മെസേജുകളുടെ സ്ഥിതിവിതരണ കണക്കുകള്‍ കാണാം

വാട്ട്‌സാപ്പ് ബിസിനസ് ആപ്പില്‍ നിങ്ങള്‍ അയച്ചതും ലഭിച്ചതുമായ സന്ദേശങ്ങളുടെ സ്ഥിതിവിതരണ കണക്കുകള്‍ അറിയാം. എന്നാല്‍ വാട്ട്‌സാപ്പ് സാധാരണ പതിപ്പില്‍ ഈ സവിശേഷത നഷ്ടമായിരിക്കുന്നു.

ബിസിനസ് ടൈപ്പ് തിരഞ്ഞെടുക്കാം

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ബിസിനസ് ടൈപ്പ് നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാന്‍ ആകും. ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കാന്‍ മാന്യമായ ഒരു പട്ടിക നല്‍കുന്നു. എന്നിരുന്നാലും നിങ്ങളുടെ ബിസിനസ് ഇതില്‍ ഏതെങ്കിലും പൊരുത്തപ്പെടുന്നില്ല എങ്കില്‍ 'Others' എന്ന വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

പച്ച ടിക്ക് മാര്‍ക്ക്

പച്ച നിറത്തിലുളള ടിക് മാര്‍ക്കിലൂടെ വാട്ട്‌സാപ്പ് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കും. ഒരു കോണ്ടാക്ടിന്റെ പേരിനടുത്ത് ഒരു പച്ച ബാഡ്ജ് കാണുമ്പോള്‍ ഈ കോണ്ടാക്ടിന്റെ ഫോണ്‍ നമ്പര്‍ ബിസിനസിന് അവകാശപ്പെട്ടതാണെന്നും വാട്ട്‌സാപ്പ് പരിശോധിച്ചു എന്നും മനസിലാക്കണം.

വ്യത്യസ്ഥ ലോഗോ

വാട്ട്‌സാപ്പ് ബിസിനസ് ലോഗോ സാധാരണ വാട്ട്‌സാപ്പ് ലോഗോയില്‍ നിന്നും വ്യത്യസ്ഥമാണ്. നടുവിലുളള ടെലികോം ഐക്കണു പകരം 'B' ഐക്കണാണ് വാട്ട്‌സാപ്പ് ബിസിനസില്‍.

Best Mobiles in India

English Summary

WhatsApp has just launched its new app for businesses, called as WhatsApp Business. The app is in beta mode right now and only beta testers will be able to download the app from the Google Play Store.