ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല; ഡിജിലോക്കർ ആപ്പ് മതി! വിശദീകരണവുമായി ബെഹ്‌റ!


ഡ്രൈവിംഗ് ലൈസൻസിന് പകരം വാഹനം ഓടിക്കുമ്പോൾ ഡിജിലോക്കർ ആപ്പ് മതി എന്ന സർക്കാർ ഉത്തരവ് വന്നതിന് ശേഷവും സംസ്ഥാനത്ത് ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്ക് ഇനി വിടപറയാം. വിഷയത്തിൽ സർക്കുലർ ഇറക്കിക്കൊണ്ട് ബഹുമാനപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്‌റ വന്നതോടെ ഈ നിയമത്തിൽ നിലനിന്നിരുന്ന ദുരൂഹത അകലുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് പകരം ഡിജിലോക്കർ ആപ്പ് കാണിച്ചാൽ മതിയാകും എന്നത് ഡിജിപി ഈ സർക്കുലറിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്.

ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല; ഡിജിലോക്കർ ആപ്പ് മതി!

ഇനിമുതൽ വാഹനം ഓടിക്കുന്നവർ ഒപ്പം ഡ്രൈവിംഗ് ലൈസൻസ് കൊണ്ടുനടക്കേണ്ടതില്ല, പകരം ഫോണിൽ തന്നെ DigiLocker ആപ്പ് വഴി കാണിച്ചാൽ മതി എന്നതായിരുന്നു പുതിയ സംവിധാനം. ഈ പുതിയ സംവിധാനത്തിന് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ട് നാളേറെയായിട്ടും പലയിടങ്ങളിലും ഇപ്പോഴും പല പോലീസുകാരും ഇത്തരത്തിൽ ഫോണിൽ കാണിക്കുന്നത് അംഗീകരിച്ചിരുന്നില്ല. ഈ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. എന്താണ് ഡിജിലോക്കർ എന്നത് ഇനിയും മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ താഴെ തുടർന്നുവായിക്കാം.

ലൈസൻസ് മാത്രമല്ല, മറ്റു പലതും..

ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി, കാർ രജിസ്ട്രേഷൻ, സ്കൂൾ, കോളേജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ എല്ലാം തന്നെ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു വേണ്ടിയാണ് ഡിജിലോക്കർ എന്ന ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുള്ളത്. എന്താണ് ഇതെന്നും എങ്ങനെയാണ് ഈ സൗകര്യം ഉപയോഗിക്കേണ്ടത് എന്നും നോക്കാം.

എന്താണ് DigiLocker?

നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം ആണിത്. പ്ളേ സ്റ്റോറിൽ ഈ ആപ്പ് ഇതേപേരിൽ ലഭ്യമാണ്. അതുപോലെ ഐഒഎസ് ഉപഭോക്താക്കൾക്കായി ആപ്പ് സ്റ്റോറിലും ആപ്പ് ലഭിക്കും. ഒരു ജിബി ആണ് നിങ്ങളുടെ ഐഡി കാർഡുകൾ, രേഖകൾ, ഫയലുകൾ തുടങ്ങിയവ സൂക്ഷിക്കാനായി ഇതുവഴി ലഭിക്കുക.

എങ്ങനെ ഉപയോഗിക്കാം?

സ്റ്റെപ്പ് 1

ആദ്യം ആൻഡ്രോയിഡ് ഉപഭോക്താക്കൾ പ്ളേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപയോഗിക്കുന്നവർ ആപ്പ് സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം തുറന്ന് നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്ത് സൈൻ അപ്പ് ചെയ്യുക.

സ്റ്റെപ്പ് 2

ശേഷം ഈ ആപ്പ് ഒരു OTP അയക്കും. ഈ OTP മെസ്സേജിൽ വന്നാൽ അത് ആപ്പിൽ OTP ആവശ്യപ്പെടുന്നിടത്ത് കൊടുക്കുക.

സ്റ്റെപ്പ് 3

ശേഷം നിങ്ങൾ ഒരു യൂസർ നെയിം, പാസ്സ്‌വേർഡ് ഉണ്ടാക്കാൻ ആവശ്യപ്പെടും. നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ അത് കൊടുത്ത് സബ്‌മിറ്റ് കൊടുക്കുക.

സ്റ്റെപ്പ് 4

ശേഷം അടുത്തതായി നിങ്ങളുടെ DigiLocker ആപ്പിൽ ആധാർ നമ്പർ കൊടുക്കാൻ ആവശ്യപ്പെടും. അത് കൊടുത്ത് താഴെയുള്ള ബോക്സിൽ ടിക് ഇട്ട് കണ്ടിന്യൂ കൊടുക്കുക.

സ്റ്റെപ്പ് 5

ഇതിന് ശേഷം വീണ്ടും ഈ ആപ്പ് ഒരു OTP നിങ്ങളുടെ ആധാർ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും മെയിൽ ഐഡിയിലേക്കും അയക്കും. അത് കൊടുത്ത് വീണ്ടും കണ്ടിന്യു ക്ലിക്ക് ചെയുക.

സ്റ്റെപ്പ് 6

ഇതിന് ശഷം UIDAIയിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ ലോഡ് ചെയ്യപ്പെടും. എല്ലാം ലോഡ് ആയികഴിയുന്നതോടെ നിങ്ങളുടെ ആപ്പ് ഉപയോഗിച്ചുതുടങ്ങാം. ഇവിടെ നിങ്ങൾക്ക് മൂന്ന് പ്രധാന ടാബുകൾ കാണാം. Dashboard, Issued Documents, Uploaded Documents എന്നിങ്ങനെയുള്ള മൂന്നെണ്ണമാണ് അവ.

ഈ ആപ്പ് സുരക്ഷിതമാണോ?

256 ബിറ്റ് SSL എൻക്രിപ്ഷൻ ആണ് ഈ ആപ്പ് ഉപയോഗിക്കുന്നത് എന്നതിനാൽ സുരക്ഷിതമായ സേവനമാണ് ആപ്പ് പ്രദാനം ചെയ്യുന്നത്. ഇതിന് പുറമെ രണ്ടുതവണയുള്ള OTP സൗകര്യം കൂടി ഏർപ്പെടുത്തിയത് കൂടുതൽ സുരക്ഷ നൽകും. ഇതിനും മേലെയായി ഓരോ തവണയും ആപ്പ് സെഷനുകൾ കഴിയുമ്പോൾ വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും. ഇതും അധികം സുരക്ഷ നൽകുന്നതിന് സഹായകമാകും.

അവസാനം ജിയോ ജിഗാഫൈബർ എത്തുന്നു! മൂന്ന് മാസം 300 ജിബി സൗജന്യം! എങ്ങനെ ഓഫർ നേടാം?

Most Read Articles
Best Mobiles in India
Read More About: kerala apps android news

Have a great day!
Read more...

English Summary

Digilocker App Kerala Police DGP Loknath Behera Circular.