മൊബൈല്‍ ഡേറ്റ സേവ് ചെയ്യാന്‍ 5 ലൈറ്റ് ആപ്പുകള്‍


സ്മാര്‍ട് ഫോണുകള്‍ എത്തിയതോടെ നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗവും കൂടി. എന്നാല്‍ ബ്രൗസിങ്, ഡൗണ്‍ലോഡിങ് , അപ്‌ലോഡിങ് എന്നിവയ്‌ക്കെല്ലാം ധാരാളം ഡാറ്റ ആവശ്യമാണ്. മറ്റ് മൊബൈല്‍ ഒഎസുകളേക്കാള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം കൂടുതല്‍ ഡേറ്റ ഉപയോഗിക്കും.

Advertisement


ഇതിന് പുറമെ ഡേറ്റ കൂടുതല്‍ ഉപോഗിക്കുന്ന ആപ്പുകളും കൂടി ചേര്‍ന്നതോടെ ഇന്റര്‍നെറ്റ് ഡേറ്റ ചാര്‍ജ് നിശ്ചിത പരിധിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. റിലയന്‍സ് ജിയോക്ക് മുമ്പ് രാജ്യത്തെ

ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഡേറ്റ പാക്കുകളുടെ നിരക്ക് ഉയര്‍ത്തുകയും ഡേറ്റ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ജിയോ എത്തിയതോടെ സാഹര്യം പൂര്‍ണമായി മാറി.

Advertisement

നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പോലുള്ള ആപ്പുകള്‍ ധാരളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഡേറ്റ ലാഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം ആപ്പുകളുടെ ലഘുവായ പതിപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും.

നിങ്ങളുടെ ഫോണിലെ ഡേറ്റ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം അഞ്ച് ലൈറ്റ് ആന്‍്‌ഡ്രോയിഡ് ആപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഫേസ്ബുക്ക് ലൈറ്റ്

ഫേസ്ബുക്ക് ലൈറ്റ് ആപ്പ് വളരെ ചെറുതാണ് , ഫോണിലെ സ്ഥലം ലാഭിക്കാന്‍ സഹായിക്കും . ഇതിന് പുറമെ 2ജിയിലും ഫേസ്ബുക്ക് ഉപയോഗിക്കാനും കഴിയും. ടൈംലൈനില്‍ ഷെയര്‍ ചെയ്യുക, ഫോട്ടോ ലൈക്ക് ചെയ്യുക, ആളുകളെ തിരയുക , പ്രൊഫൈലും ഗ്രൂപ്പും എഡിറ്റ് ചെയ്യുക എന്നു തുടങ്ങി ഫേസ്ബുക്കിന്റെ പല പ്രധാന ഫീച്ചറുകളും ഈ ആപ്പിലും ലഭ്യമാകും.

മെസ്സഞ്ചര്‍ ലൈറ്റ്

ഫേസ്ബുക്ക് മെസ്സഞ്ചറിന്റെ ലഘുവായ പതിപ്പാണ് മെസ്സഞ്ചര്‍ലൈറ്റ്. എല്ലാ നെറ്റ്‌വര്‍ക് സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് വളരെ കുറച്ച് ഡേറ്റ മാത്രമെ ഉപയോഗിക്കു. ആപ്പ് വളരെ ചെറുതായതിനാല്‍ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാം, വളരെ കുറച്ച് സ്റ്റോറേജ് മതി.

ട്വിറ്റര്‍ ലൈറ്റ്

ഒഫിഷ്യല്‍ ട്വിറ്റര്‍ ആപ്പ് ധാരാളം ഡേറ്റയും സ്റ്റോറേജും ഉപയോഗിക്കും. ട്വിറ്റര്‍ ലൈറ്റ് ഒരു ആപ്പ് അല്ല. മൊബൈലിലെ വെബ് ബ്രൗസര്‍ വഴി mobile.twitter.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ പുനര്‍രൂപകല്‍പന ചെയ്ത മറ്റൊരു സൈറ്റിലേക്ക് നിങ്ങളെ തിരിച്ചു വിടും . ഈ സൈറ്റ് ഇമേജും വീഡിയോയും ഒന്നും കാണിക്കില്ല . അതിനാല്‍ മികച്ച വേഗത നല്‍കുകയും ഡേറ്റ ഉപയോഗം കുറയ്ക്കുകയും ചെയ്യും.

മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?

സ്‌കൈപ്പ് ലൈറ്റ്

നിത്യേനയുള്ള മെസ്സേജിങ് കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയ്ക്കായി നിര്‍മ്മിച്ച പുതിയ സ്‌കൈപ്പ് ആണ് സ്‌കൈപ്പ് ലൈറ്റ്. ഇത് ചെറുതാണ് ,വേഗമേറിയതാണ് ,കഴിവുറ്റതാണ്.

പരിമിതമായ നെറ്റ് വര്‍ക്ക് സാഹചര്യത്തിലും സൗജന്യമായി മെസ്സേജ് അയക്കാനും വോയ്‌സ് , വീഡിയോ കോളുകള്‍ വിളിക്കാനും ഇത് അനുവദിക്കും.

 

യൂട്യൂബ് ഗൊ

യൂട്യൂബിന്റെ ലഘുവായ പതിപ്പാണിത്. ഡിഫോള്‍ട്ടായിട്ടുള്ള യുട്യൂബ് പതിപ്പിന് സമനമാണിത്. ഫോണിലും എസ്ഡി കാര്‍ഡിലും ബഫറിങ് ഇല്ലാതെ വീഡിയോ ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇത് അനുവദിക്കും. സ്റ്റോറേജ് കുറച്ചു മതി. പരിമിതമായ നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തിക്കും.

നിങ്ങളുടെ ഫോണില്‍ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന അഞ്ച് മികച്ച ലൈറ്റ് ആപ്പുകളാണിത്.

Best Mobiles in India

English Summary

If you want to save Mobile data then In Hindi Gizbot today we are going to tell yoou how to save you data with the help of apps.