ഈ മൂന്ന് ആപ്പുകൾ നിർത്തലാക്കി ഫേസ്ബുക്ക്


ഫേസ്ബുക്ക് അധികം ഉപയോഗമില്ലാതിരുന്ന മൂന്ന് ആപ്പുകൾ നിർത്തിയിരിക്കുന്നു. Hello, Moves, tbh എന്നീ മൂന്ന് ഫേസ്ബുക്ക് മൊബൈൽ ആപ്പുകളാണ് ഫേസ്ബുക്ക് നിർത്തിയിരിക്കുന്നത്. പക്ഷെ ഇത്തരം ആപ്പുകൾ പലതും ഉള്ളത് തന്നെ നമ്മളിൽ പലരും ഇപ്പോഴായിരിക്കും അറിഞ്ഞത് തന്നെ എന്നതിനാൽ അധികം ആരെയും ബാധിക്കില്ല.

Advertisement

ബ്രസീൽ, നൈജീരിയ, യുഎസ് പോലുള്ള രാജ്യങ്ങളിൽ ആൻഡ്രോയിഡ് ഡയലറിന് പകരമായി ഉപയോഗിക്കാനായി അവതരിപ്പിച്ച ഒരു ആപ്പ് ആയിരുന്നു Hello. പക്ഷെ വേണ്ടത്ര പ്രചാരം ഈ ആപ്പ് നേടിയില്ല. ഫിറ്റ്നസ് ആപ്പ് ആയിട്ടായിരുന്നു Moves എത്തിയിരുന്നത്. tbh ആണെങ്കിൽ വെറും എട്ട് മാസം മുമ്പ് ഫേസ്ബുക്ക് സ്വന്തമാക്കിയ അമേരിക്കൻ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉപയോഗിച്ചുവന്നിരുന്ന സോഷ്യൽ മീഡിയ ആപ്പ് ആയിരുന്നു. മൂന്നും വേണ്ടത്ര പ്രചാരം ലഭിക്കാതെ വന്നപ്പോൾ ഇവയെ നിർത്തലാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

Advertisement

ബ്ലോക്ക് ചെയ്തവരെ തനിയെ അൺബ്ലോക്ക് ചെയ്യുന്ന ബഗ്ഗ് ഫേസ്ബുക്കിൽ!

ബ്ലോക്ക് ചെയ്തവരെ അൺബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കിൽ. 8 ലക്ഷത്തോളം ആളുകളെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് തന്നെ പ്രസ്താവനയുമായി വരികയായിരുന്നു. സംഭവത്തിൽ മുൻകരുതലുകളെടുക്കാൻ ഫേസ്ബുക്ക് ആദ്യമേ ശ്രമിക്കുകയും ചെയ്യുകയുണ്ടായി. ഒപ്പം ബഗ്ഗ് പ്രശ്നം പരിഹരിക്കുന്നതിനായുള്ള നടപടികളും നടന്നു.

പ്രശ്നങ്ങൾക്കിടയിൽ നിന്നും ഒരുവിധം ഫേസ്ബുക്ക് കരകയറി വരുമ്പോഴാണ് അടുത്ത പ്രശ്നം ആരംഭിച്ചത്. 8 ലക്ഷം ആളുകൾ എന്നുപറയുമ്പോൾ തീർച്ചയായും ഫേസ്ബുക്കിനെ സംബന്ധിച്ചെടുത്തോളം ഈ അവസരത്തിൽ തള്ളിക്കളയാൻ പറ്റിയ ഒരു സംഖ്യ അല്ല. അതിനാൽ തന്നെ പ്രശ്നം ഗുരുതരമായി തന്നെ ഫേസ്ബുക്ക് പരിഗണിച്ചു.

Advertisement

കഴിഞ്ഞ മെയ് 29 മുതൽ ജൂൺ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്. കമ്പനിയുടെ സുരക്ഷാ വിഭാഗം തലവൻ എറിൻ എഗൻ കുറിപ്പിൽ പറയുന്നു. ഇതിലൂടെ നിലവിൽ ബ്ലോക്ക് ചെയ്യപ്പെട്ട ആളുകൾക്ക് കൂടെ ഈ ബഗ്ഗ് ബാധിച്ചവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഇടുന്ന പോസ്റ്റുകൾ കാണാൻ സാധിച്ചു. എന്തായാലും പ്രശ്നം ഫേസ്ബുക്ക് പരിഹരിച്ചതായി അറിയിച്ചിട്ടുണ്ട്.

ഇത് 1800 മെഗാപിക്സലിന്റെ ക്യാമറ; 6 കിലോമീറ്റർ ദൂരെനിന്ന് വരെയുള്ള ചിത്രങ്ങൾ എളുപ്പം എടുക്കും!

Best Mobiles in India

Advertisement

English Summary

Facebook Shuttering 3 Apps.