ഈ വർഷം ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 ആപ്പുകള്‍


സ്മാര്‍ട്ട്‌ഫോണുകള്‍ ജനകീയമാകുന്നതിന് അനുസരിച്ച് ഉപയോക്താക്കളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ വിവിധ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിരവധി ആപ്പുകളും പ്രചാരത്തിലുണ്ട്. കാര്‍ ബുക്കിംഗ്, ബാങ്കിംഗ്, ഫിറ്റ്‌നസ്, വിദ്യാഭ്യാസം എന്നുവേണ്ട എന്തിനും ഏതിനും ആപ്പുകള്‍ ലഭ്യമാണ്. ആപ്പ് ആന്നിയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്പ് വിപണിയാണ് ഇന്ത്യ.

Advertisement

ആപ്പ് വിപണിയുടെ വരുമാനം 2018 ആദ്യപാദത്തില്‍ കുതിച്ചുയര്‍ന്നുവെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആന്‍ഡ്രോയ്ഡ്, iOS ആപ്പുകളുടെ ഡൗണ്‍ലോഡിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നമതെത്തുന്ന കാലം വിദൂരമല്ല.

Advertisement

ഈ കാലയളവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 ആപ്പുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഫെയ്‌സ്ബുക്ക്

2018 ആദ്യപാദത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫെയ്‌സ്ബുക്ക് ആയിരുന്നു. # ഡിലീറ്റ് ഫെയ്‌സ്ബുക്ക് ക്യാമ്പയ്‌നൊന്നും ഫെയ്‌സ്ബുക്കിന്റെ ജനപ്രിയതയ്ക്ക് കോട്ടംതട്ടിച്ചില്ല. 2017-ലും ഡൗണ്‍ലോഡ് ചാര്‍ട്ടില്‍ ഫെയ്‌സ്ബുക്ക് മുകളില്‍ തന്നെയായിരുന്നു.

യുസി ബ്രൗസര്‍

രണ്ടാംസ്ഥാനം നേടിയത് യുസി ബ്രൗസര്‍ ആണ്. സൗജന്യമായി ലഭിക്കുന്ന ഈ ആപ്പിന്റെ പ്രധാന സവിശേഷതകള്‍ ഡാറ്റാ സേവിംഗ്, ഫാസ്റ്റ് ബ്രൗസിംഗ്, ആഡ് ബ്ലോക്കര്‍ മുതലായവയാണ്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനമായിരുന്നു യുസി ബ്രൗസറിന്.

വാട്‌സാപ്പ്

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിനാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം വാട്‌സാപ്പ് രണ്ടാം സ്ഥാനത്തായിരുന്നു. എന്തുകൊണ്ടാണ് വാട്‌സാപ്പ് ഡൗണ്‍ലോഡില്‍ പിന്നോട്ട് പോയതെന്ന് വ്യക്തമല്ല. ആപ്പിന്റെ ലോകമെമ്പാടുമുള്ള പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 1.5 ബില്ല്യണ്‍ ആണ്.

ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍

ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ആയ മെസെഞ്ചര്‍ കഴിഞ്ഞ വര്‍ഷത്തെ നാലാം സ്ഥാനം ഇത്തവണയും നിലനിര്‍ത്തി. പുതിയ പല ഫീച്ചേഴ്‌സും ആപ്പില്‍ അടുത്തിടെ കൂട്ടിച്ചേര്‍ത്തിരുന്നു. ചാറ്റ് ചെയ്യാനുള്ള സൗകര്യം, ഓഡിയോ-വീഡിയോ കോളുകള്‍ എന്നിവ അതില്‍ ചിലതാണ്.

SHAREit

ഫയലുകള്‍ അനായാസം പങ്കുവയ്ക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് SHAREit. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയൊരു നഷ്ടം 2108 ആദ്യപാദത്തില്‍ ആപ്പിനുണ്ടായിട്ടുണ്ട്.

ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

ജിയോ ടിവി

ജിയോ ടിവിയുടെ സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പത്താം സ്ഥാനത്ത് നിന്നാണ് ആപ്പ് ആറിലേക്ക് കുതിച്ചുചാടിയിരിക്കുന്നത്. മൈ ജിയോ ആപ്പുകളുടെ ഭാഗമായ ജിയോ ടിവി വഴി ടിവി ചാനലുകള്‍, സിനിമകള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ മുതലായവ ആസ്വദിക്കാന്‍ കഴിയും.

എയര്‍ടെല്‍ ടിവി

ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 ആപ്പുകളുടെ കൂട്ടത്തില്‍ എയര്‍ടെല്‍ ടിവി ആദ്യമായാണ് സ്ഥാനം നേടുന്നത്. കുറഞ്ഞ ഡാറ്റാ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് എയര്‍ടെല്‍ ടിവിയെ ജനപ്രിയമാക്കുന്നത്.

ഹോട്ട്‌സ്റ്റാര്‍

ലൈവ് സ്ട്രീമിംഗ് ആപ്പ് ആയ ഹോട്ട്‌സ്റ്റാറും ആദ്യമായാണ് ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം പട്ടികയിലേ ഇല്ലാതിരുന്ന ആപ്പ് എട്ടാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണ്.

ട്രൂകോളര്‍

സ്പാം കോളുകള്‍, മെസ്സേജുകള്‍ എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ ട്രൂകോളര്‍ നിരവധി ആളുകളെ സഹായിക്കുന്നുണ്ട്. ഉപയോഗപ്രദമായ ആപ്പ് ആണെങ്കിലും ട്രൂകോളറിന് ഒമ്പതാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ.

ഹൈപ്സ്റ്റാര്‍

എല്ലാ വൈറല്‍ വീഡിയോകളും ഒരിടത്ത് ലഭ്യമാക്കുന്ന വീഡിയോ കമ്മ്യൂണിറ്റി ആപ്പ് ആണ് ഹൈപ്സ്റ്റാര്‍. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇല്ലാതിരുന്ന ആപ്പ് 10 സ്ഥാത്തോടെ സാന്നിധ്യം ശക്തമാക്കുകയാണ്.

Best Mobiles in India

English Summary

Facebook, UC Browser, WhatsApp, Facebook Messenger, SHAREit, JioTV, Airtel TV, Hotstar, Truecaller and Hypstar are the most downloaded apps in India in Q1 2018.