വ്യാജ മൊബൈൽ ആപ്പുകൾ ഒഴിവാക്കുന്നതിനായുള്ള ലളിതമായ 5 വഴികൾ

വ്യാജ ആപ്പുകളുടെ സ്വഭാവം കൊണ്ടാണ് ഈ പറഞ്ഞ പ്രശ്‌നങ്ങൾ സംഭവിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായുള്ള ഒരേയൊരു പോംവഴി എന്നത് ആപ്പുകൾ പരിശോധിച്ച് വിലയിരുത്തി ഡൗൺലോഡ് ചെയ്യുക എന്നുള്ളതാണ്.


ഇന്ന് ഇൻറർനെറ്റിൽ ഒട്ടനവധി ആപ്പുകളാണ് ഉള്ളത്, അത് പോലെ തന്നെ അതിനായുള്ള ആവശ്യക്കാരും ഒരുപാടാണ്. ഇൻറർനെറ്റിൽ നിന്നും മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യ്താണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ഡൗൺലോഡ് ചെയ്യുന്നവയിൽ എത്രയെണ്ണം നമുക്ക് തിരിച്ചടിയായി മാറുമെന്നത് അറിയത്തില്ല.

Advertisement

ഡൗൺലോഡ് ചെയ്തവയിൽ മിക്കതും നമ്മുടെ സിസ്റ്റത്തിൽ ലോഗ് ഇൻ ആകാറുണ്ട്. വ്യാജ ആപ്പുകളുടെ സ്വഭാവം കൊണ്ടാണ് ഈ പറഞ്ഞ പ്രശ്‌നങ്ങൾ സംഭവിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായുള്ള ഒരേയൊരു പോംവഴി എന്നത് ആപ്പുകൾ പരിശോധിച്ച് വിലയിരുത്തി ഡൗൺലോഡ് ചെയ്യുക എന്നുള്ളതാണ്.

Advertisement

സവിശേഷതകളില്‍ കേമന്‍, കരുത്തന്‍ പെര്‍ഫോമന്‍സ്; അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 റിവ്യൂ

ഈ പറയുന്ന 5 വഴികളിലൂടെ വ്യാജ ആപ്പുകൾ കണ്ടുപിടിക്കുകയും ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കാം

ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക

1. വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ ഒഴിവാക്കുന്നതിന് നിങ്ങൾ ആദ്യം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആപ്പിന്റെ വിവരണം ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക എന്നതാണ്. ഇത് വഴി ഒരു 70 ശതമാനത്തോളം വ്യാജ ആപ്പുകളുടെ സമീപനം തടയാം.

ആപ്പിന്റെ പേരും, വെബ്സൈറ്റും സന്ദർശിക്കുക

2. ആപ്പ്നിർമ്മിതാവിന്റെ പേരും, പറഞ്ഞിരിക്കുന്ന വെബ്സൈറ്റും സന്ദർശിക്കുക. കേൾക്കുന്ന പേരിൽ എന്തെങ്കിലും അപരിചിതമായോ അല്ലെങ്കിൽ സംശയമുളവാക്കുന്നതായോ തോന്നിയാൽ, അത് വ്യാജമാകാം.

ആപ്പിന്റെ വിവരങ്ങൾ, റേറ്റിംഗ് തുടങ്ങിയവ പരിശോധിക്കുക

3. നിങ്ങൾ ഡൗൺലോഡ് ചെയ്യാനുദ്ദേശിക്കുന്ന മൊബൈൽ ആപ്പിന്റെ വിവരങ്ങൾ, റേറ്റിംഗ് തുടങ്ങിയവ പരിശോധിക്കുക. പക്ഷെ, ഇവയും വ്യാജമായേക്കാം. എന്തെന്നാൽ, വ്യാജ ആപ്പിന്റെ നിർമിതാക്കൾ, ഒരു പക്ഷെ, തീർച്ചയായും ഇതിനൊരു മുൻകൈയെടുത്തേക്കാം എന്നുള്ളതാണ്. ഒരു ആപ്പ് നിർമ്മിതാവിന് മേൽ പറഞ്ഞ രണ്ടു കാര്യങ്ങൾ ചെയ്തെടുക്കാൻ വലിയ പ്രയാസമില്ല.

മൂന്നാം കക്ഷികളുടെ ആപ്പുകൾ ഉപയോഗിക്കാതിരിക്കുക

4. മൂന്നാം കക്ഷികളുടെ ഉറവിടങ്ങളിൽ നിന്നും ഒരു കാരണവശാലും മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാതിരിക്കുക. എന്തെന്നാൽ, ഇതിൽ വ്യാജ ആപ്പുകളും ഉൾപ്പെട്ടേക്കാം. ഇത് നിങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ഒരു വലിയ ഭീക്ഷണിയായി മാറിയേക്കും എന്നുള്ളത് തീർച്ചയാണ്.

മൊബൈൽ ആന്റിവൈറസ്

5. മികച്ച ഒരു മൊബൈൽ ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്തത് ഉപയോഗിക്കുക. ഇത് വൈറസ്, മറ്റ് പ്രോഗ്രാമുകൾ തുടങ്ങിയവയെ തടയുകയും നിങ്ങളുടെ സ്മാർട്ഫോണിനെ സംരക്ഷിക്കുകയും ചെയ്യും.

Best Mobiles in India

English Summary

Since fake apps are a major cybersecurity threat, we take some time to explain what fake apps are, how they are distributed and how brands can protect themselves from the negative impact of fake applications.