ആന്‍ഡ്രോയ്ഡില്‍ സൗജന്യമായി ടിവിയും സിനിമയും കാണാന്‍ നിയമപരമായ ആപ്പുകള്‍


ടിവി ഷോകളും സിനിമകളും സൗജന്യമായി ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ കാണാനാകും. വിശ്വാസമായില്ലേ? ഈ ആപ്പുകളെ കുറിച്ച് അറിയുമ്പോള്‍ നിങ്ങളുടെ സംശയം മാറും.

Advertisement

ഹുലു (Hulu)

പണമടച്ച് വരിക്കാരാകാതെ തന്നെ പ്രീമിയം ടിവി ഷോകള്‍ സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റുകളിലും കാണാന്‍ സഹായിക്കുന്ന ആപ്പാണ് ഹുലു. ക്ലാസിക് ഷേകള്‍, ഹുലു ഒറിജനലുകള്‍, സിനിമകള്‍, കിഡ്‌സ് ഷോകള്‍ മുതലായവ ഇതില്‍ കാണാനാകും.

ഹുലു ലൈബ്രറി പൂര്‍ണ്ണമായും ഉപയോഗിക്കുന്നതിന് പ്രതിമാസം 7.99 ഡോളര്‍ നല്‍കണം. പരസ്യങ്ങള്‍ ഇല്ലാതെ കാണാന്‍ മാസം നല്‍കേണ്ടത് 11.99 ഡോളറാണ്. സൗജന്യ പതിപ്പും മോശമല്ല. കാത്തിരിക്കാന്‍ മനസ്സുണ്ടെങ്കില്‍ മികച്ച പല ഷോകളും സൗജന്യമായി തന്നെ കാണാനാകും.

Advertisement
ക്രാക്കിള്‍ (Crackle)

ഓരോ മാസവും പുതിയ ടിവി ഷോകളും സിനിമകളും നല്‍കുന്ന സൗജന്യ ആപ്പ് ആണ് ക്രാക്കിള്‍. സോണിയുടെ ഉടമസ്ഥതയിലുള്ള ആപ്പില്‍ നിശ്ചിത ഇടവേളകളില്‍ പരസ്യം പ്രത്യക്ഷപ്പെടും. സമാനമായ മറ്റ് ആപ്പുകളെക്കാള്‍ ഒരുപടി മുന്നിലാണ് ക്രാക്കിള്‍ എന്ന് നിസ്സംശയം പറയാം.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവ പോലെ ക്രാക്കിളിലും അവരുടെ മാത്രമായ ഷോകളും മറ്റും ലഭിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായ ഷോയാണ് കൊമേഡിയന്‍സ് ഇന്‍ കാര്‍സ് ഗെറ്റിംഗ് കോഫി. ജെറി സീന്‍ഫീല്‍ഡാണ് ഇതില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത്. എട്ടാം സീസണില്‍ വില്‍ ഫെറെല്‍, റിക്കി ഗെര്‍വായിസ്, ബരാക് ഒബാമ തുടങ്ങിയ പ്രമുഖര്‍ ഇതില്‍ എത്തിയിരുന്നു.

സിബിഎസ്

സിബിഎസ് ആപ്പുണ്ടെങ്കില്‍ എത്രവേണമെങ്കിലും നിങ്ങള്‍ക്ക് സ്ട്രീം ചെയ്ത് കാണാനാകും. ബിഗ് ബാങ് തിയറി, ക്രിമിനല്‍ മൈന്‍ഡ്‌സ്, എലമെന്ററി, ദി ഗുഡ് വൈഫ് ആന്റ് ടു ആന്റ് ഹാഫ് മെന്‍, ദി ലേറ്റ് ഷോ വിത്ത് ഡേവിഡ് ലെറ്റര്‍മാന്‍, ദി ലേറ്റ് ഷോ വിത്ത് ക്രെയ്ഗ് ഫെര്‍ഗൂസന്‍ തുടങ്ങിയ ഷോകള്‍ എപ്പിസോഡുകളായാണ് ഇതില്‍ ലഭിക്കുന്നത്.

ദി സിഡബ്ല്യു (CW) നെറ്റ്‌വര്‍ക്ക്

അമേരിക്കാസ് നെക്‌സ്റ്റ് ടോപ് മോഡല്‍, ആരോ, സൂപ്പര്‍നാചുറല്‍ ആന്റ് ദി വാംപയര്‍ ഡയറീസ് മുതലായവ ഉള്ളത് കൊണ്ട് തന്നെ സിഡബ്ല്യു നെറ്റ്‌വര്‍ക്ക് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കേബിള്‍ ടിവി വരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാതെ തന്നെ ഇത് ഉപയോഗിക്കാന്‍ കഴിയും. കുറച്ച് പരസ്യങ്ങള്‍ സഹിക്കണമെന്ന് മാത്രം. വളരെ മികച്ച ആപ്പ് ആണിത്.

ഹിസ്റ്ററി

ഹിസ്റ്ററി ചാനലിന്റെ ആപ്പില്‍ അമേരിക്കന്‍ പിക്കേഴ്‌സ്, ഗാങ്‌ലാന്‍ഡ്, മൗണ്ടന്‍ മെന്‍, ഐസ് റോഡ് ട്രക്കര്‍, ടോപ് ഗിയറിന്റെ പഴയ എപ്പിസോഡുകള്‍ മുതലയാവ കാണാന്‍ കഴിയും. ഷോകള്‍ തിരയാനുള്ള സൗകര്യം ഈ ആപ്പിലുണ്ട്. ആപ്പില്‍ കല്ലുകടിയുണ്ടാക്കുന്ന ഒരേയൊരു ഘടകം പരസ്യങ്ങളാണ്.

എസ്പിബി ടിവി

ഒരു പ്രത്യേക മേഖലയില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പ് അല്ല എസ്പിബി ടിവി. ലോകത്തിന്റെ ഏത് മൂലയിലിരുന്നും നിങ്ങള്‍ക്ക് ഇതുവഴി ഷോകളും മറ്റും കാണാനാകും. ഉള്ളടക്കത്തിലെ വൈവിധ്യമാണ് എസിപിബി ടിവിയുടെ സവിശേഷത.

ഏറ്റവും പുതിയ ഹോളിവുഡ് സിനിമകള്‍, എന്‍ബിസി, ഷോടൈം മുതലായവ ഇതില്‍ ലഭിക്കുകയില്ല. എന്നാല്‍ ഇതില്‍ ലഭിക്കുന്ന ചില സ്‌റ്റേഷനുകള്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെടും.

ക്രഞ്ചിറോള്‍ (Crunchyroll)

ഇതും ഒരു സ്ട്രീമിംഗ് ആപ്പ് ആണ്. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ആനിമേഷന്റെ വലിയൊരു ശേഖരം കൂടിയാണ് ക്രഞ്ചിറോള്‍. വളരെ ജനപ്രിയമായ ആപ്പ് ആയതിനാല്‍ തന്നെ 10 മില്യണില്‍ അധികം ആളുകള്‍ ക്രഞ്ചിറോള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

ഇഷ്ടപ്പെട്ട ഷോകള്‍ തിരഞ്ഞെടുക്കുക. സബ്‌ടൈറ്റിലുകളോടെ ഇത് കാണാനാകും. ഇതിലും കുറച്ച് പരസ്യങ്ങള്‍ സഹിക്കേണ്ടിവരും. പരസ്യമില്ലാതെ കാണാന്‍ 4.99 ഡോളര്‍ നല്‍കി വരിക്കാരാകുക.

ഡിലീറ്റ് ചെയ്ത നമ്പർ നിമിഷങ്ങൾക്കകം ഫോണിൽ കിട്ടാൻ!

Best Mobiles in India

English Summary

Free and legal apps for streaming TV and movies on Android