ഇനിമുതൽ യുപിഐ പിന്തുണയോടെ ഫ്രീചാര്‍ജ്ജ്


ഫ്രീചാര്‍ജ്ജിന്റെ മൊബൈല്‍ ആപ്‌സിലേക്ക് ഇനി മുതല്‍ യുപിഐ സേവനം പിന്തുണയ്ക്കും, അതായത് ഫ്രീച്ചാര്‍ജ്ജ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ യുപിഐ അടിസ്ഥാനമായ UPI ID വഴി എല്ലാ യുപിഐ അധിഷ്ഠിത പേയ്‌മെന്റെ് സേവനങ്ങളും ഉപയോഗിക്കാന്‍ കഴിയും. ഒരു യുപിഐ ഐഡി ഉപയോഗിച്ചു കൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലിങ്ക് ചെയ്യാന്‍ കഴിയും.

Advertisement

പേറ്റിഎം, മൊബിക്വിക്ക് പോലുളള ഇവരുടെ എതിരാളികള്‍ക്കും ഒരൊറ്റ യുപിഐ ഐഡിയുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ കഴിയും.

Advertisement

നിങ്ങളുടെ ഫ്രീചാര്‍ജ്ജ് അക്കൗണ്ടിലേക്ക് യുപിഐ ഉപയോഗിക്കണമെങ്കില്‍ ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ചതിനു ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുളള ബാങ്കിലേക്ക് ലിങ്ക് ചെയ്യുക. അതിനു ശേഷം ഇടപാടുകള്‍ക്കായി യുപിഐ പിന്‍ സജ്ജീകരിക്കുകയും ചെയ്യാം.

ഇതാണ് നിങ്ങൾ ഏറെ കാത്തിരുന്ന വൺ പ്ലസ് 6 ന്റെ നോച്ച് ഡിസൈൻ

നിലവില്‍ ഈ സവിശേഷത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാവുക. ആഴ്ചയ്ക്കുളളില്‍ തന്നെ ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭിക്കുന്നതാണ്.

ഒരൊറ്റ ആപ്പിലൂടെ തന്നെ നിമിഷങ്ങള്‍ക്കകം ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറാന്‍ കഴിയും. ഇടപാടുകള്‍ സുരക്ഷിതമാക്കാനായി നാലു മുതല്‍ ആറ് അക്കമുളള യുപിഐ പിന്നും ലഭിക്കുന്നു. കൂടാതെ മൊബൈല്‍ നമ്പര്‍ പരിശോധിക്കാനായി OTPയും ലഭിക്കുന്നു.

Best Mobiles in India

Advertisement

English Summary

FreeCharge launched UPI (Unified Payment Interface) support on its mobile apps. You can avail UPI on your FreeCharge account by verifying and linking your mobile number to the bank account of your choice and then setting a UPI PIN for transactions.