ജിമെയില്‍ ഗോ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം


ഗൂഗിള്‍ ജിമെയില്‍ ഗോ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഓറിയോയും അതിനു ശേഷമുളള ഉപകരണങ്ങളിലോ ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മറ്റു ഗോ എഡിഷന്‍ ആപ്പുകളായ ഫയല്‍ ഗോ, ജിബ്രോഡ് ഗോ, ഗൂഗിള്‍ ഗോ, മാപ്‌സ് ഗോ, യൂട്യൂബ് ഗോ എന്നിവയ്ക്കു ശേഷമാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് കൊണ്ടു വരുന്നത്. അതില്‍ അടിസ്ഥാന സവിശേഷതകളാണ് 1ജിബി റാം അല്ലെങ്കില്‍ 512എംബി റാം, കുറഞ്ഞ സ്‌റ്റോറേജ് സ്‌പേസ്, ലോവര്‍ എന്‍ഡ് പ്രോസസര്‍ എന്നിങ്ങനെ.

Advertisement


യഥാര്‍ത്ഥ ആപ്ലിക്കേഷനില്‍ നിന്നുളള മിക്ക സവിശേഷതകളും ജിമെയില്‍ ഗോ ആപ്പില്‍ ഉണ്ട്. നോട്ടിഫിക്കേഷനുകള്‍ പിന്തുണയ്ക്കുന്നു, കൂടാതെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ മോഡില്‍ മെയിലുകള്‍ വായിക്കാനും പ്രതികരിക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും. ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പ്രധാനപ്പെട്ട ഇമെയിലുകള്‍ ആകും ആദ്യം ദൃശ്യമാകുക.

ഉപയോക്താക്കള്‍ക്ക് 15ജിബി ഫ്രീ സ്റ്റോറേജ് സ്‌പേസും നല്‍കുന്നു. ജിമെയില്‍, നോണ്‍-ജിമെയില്‍ എന്നിവ സജ്ജമാക്കുന്ന ഒന്നിലധികം അക്കൗണ്ടുകള്‍ ഇതില്‍ പിന്തുണയ്ക്കുന്നു. പിന്തുണയ്ക്കുന്ന മറ്റു ഇമെയില്‍ വിലാസങ്ങളാണ് ഔട്ട്‌ലുക്ക്.കോം, യാഹു മെയില്‍ മറ്റു IMAP/POP ഇമെയില്‍ എന്നിവ.

ഗൂഗിള്‍ അടുത്തിടെ അസിസ്റ്റന്റ് ഗോ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അത് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു മാത്രമായി രൂപ കല്‍പന ചെയ്തതാണ്. റഗുലര്‍ വേര്‍ഷന്റെ സവിശേഷതകള്‍ പോലെ തന്നെയാണ് അസിസ്റ്റന്റ് ആപ്പിനും.

Best Mobiles in India

Advertisement

English Summary

Google has announced Gmail Go app for Android Go devices. Like YouTube Go, Google Assistant Go, Files Go, Maps Go, this Gmail app will also be lighter and faster and designed for devices with low-end specifications.