ഗൂഗിള്‍ ന്യൂസ് ഏറ്റവും വലിയ മാറ്റത്തിനൊരുങ്ങുന്നു


ഏവരും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ ന്യൂസ്. എന്നാല്‍ ഗൂഗിള്‍ ന്യൂസില്‍ ഉടന്‍ തന്നെ പ്രധാന മാറ്റങ്ങള്‍ വരാന്‍ പോകുന്നു. AdAge ന്റെ റിപ്പോര്‍ട്ടു പ്രകാരം ഈ സേവനത്തില്‍ ഒരു പുതിയ രൂപകല്‍പന ലഭിക്കുകയും ഒപ്പം ന്യൂസ്‌സ്റ്റാന്റ് ആപ്പിന്റേയും യൂട്യൂബിന്റേയും ഘടകങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്യും.

ഗൂഗിളിന്റെ പുതിയ എഎംപി (AMP) ടെക്‌നോളജി ഉപയോഗിച്ചാണ് ഗൂഗിളിന്റെ പുതിയ വാര്‍ത്തകള്‍ നല്‍കുന്നത്. ഗൂഗിള്‍ തങ്ങളുടെ I/O 2018ല്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പരസ്യപ്പെടുത്തുന്നവരുമായി ഗൂഗിള്‍ തങ്ങളുടെ പുതിയ രൂപകല്‍പനയെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്.

ഒരു പ്രസീദ്ധീകരണ എക്‌സിക്യൂട്ടീവ് ഇങ്ങനെ പറഞ്ഞു എന്നും AdAge റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അതായത് ' ഗൂഗിള്‍ വാര്‍ത്തകള്‍ക്കൊപ്പം നിങ്ങള്‍ക്കെല്ലാം സംവദിക്കാന്‍ കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഏകീകരിക്കലാണിത്, നിലവില്‍ വാര്‍ത്തകള്‍ കണ്ടു പിടിക്കാന്‍ ധാരാളം സേവനങ്ങളുണ്ട്, എന്നാാല്‍ ഇതെല്ലാം ഒരു ബ്രാന്‍ഡിന്റെ കീഴില്‍ കൊണ്ടു വരാമാണ് അവര്‍ ശ്രമിക്കുന്നത്.' നിലവിലെ ഗൂഗിള്‍ ഡിസൈനിന് ഒരു വര്‍ഷം പോലും പഴക്കമില്ല.

എന്നാല്‍ ഈ പുതിയ മാറ്റങ്ങള്‍ യൂട്യൂബിലും പ്ലേ ന്യൂസ്‌സ്റ്റാന്‍ഡിലും മാത്രം കൊണ്ടു വരാനാണോ അതോ മുഴുവനായി ആദ്യം മുതലേ പുനര്‍ നിര്‍മ്മിക്കപ്പെടുത്താനാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഗൂഗിള്‍ ന്യൂസില്‍ പുതിയ ആപ്പും ലഭിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പൂര്‍ണ്ണമായ അറ്റകുറ്റ പണികള്‍ക്കു വേണ്ടി ഗൂഗിള്‍ പ്ലേ ന്യൂസ്‌സ്റ്റാന്‍ഡ് അടച്ചു പൂട്ടാന്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ ഗൂഗിള്‍ പ്ലേ മ്യൂസിക് യൂട്യൂബുമായി ലയിപ്പിക്കുമ്പോള്‍ അത് അടച്ചു പൂട്ടുമെന്നും പറയുന്നു.

ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ

ഗൂഗിള്‍ പ്ലേ ബ്രാന്‍ഡിംഗ് കുറയുന്നതായും തോന്നുന്നു. അതായത് ബ്രാന്‍ഡുകളായ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ (ആന്‍ഡ്രോയിഡിന്റ് ആപ്പ് സ്റ്റോര്‍), ഗൂഗിള്‍ പ്ലേ മൂവീസ് ആന്റ് ടിവി, ഗൂഗിള്‍ പ്ലേ മ്യൂസിക്, ഗൂഗിള്‍ പ്ലേ ബുക്‌സ്, ഗൂഗിള്‍ പ്ലേ ന്യസ്‌സ്റ്റാന്‍ഡ് എന്നിവ.

ചിലപ്പോള്‍ മീഡിയ ആപ്‌സുകളായ മ്യൂസിക്, മൂവീസ്, ടിവി എന്നിവയും യൂട്യൂബില്‍ ലയിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗൂഗിള്‍ ഒരു പേറ്റന്റും നല്‍കിയിട്ടുണ്ട്. 'അനിമേറ്റഡ് യൂസര്‍ ഐഡന്റിഫയേഴ്‌സ്' സൃഷ്ടിക്കാനുളള രീതിയാണ് പേറ്റന്റ് പ്രദര്‍ശിപ്പിക്കുന്നത്.

അതായത് ഉപയോക്താക്കള്‍ വീഡിയോ കോള്‍/ അല്ലെങ്കില്‍ വോയിസ് കോള്‍ ചെയ്യുന്ന സമയങ്ങളില്‍ സെല്‍ഫി ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്ത് അവര്‍ക്ക് അയക്കുന്നു. കോണ്‍ടാക്റ്റ് ആപ്പുകളിലും ചാറ്റ് ആപ്പുകളിലും അല്ലെങ്കില്‍ ഐഡന്റിഫയറിന് ഉചിതമായ മറ്റു സ്ഥലങ്ങളിലും വീണ്ടു ഇതേ അനിമേഷന്‍ ഉപയോഗിക്കാം.

Most Read Articles
Best Mobiles in India
Read More About: google app news

Have a great day!
Read more...

English Summary

Google News will soon be witnessing some major changes. According to a report by AdAge, the service will be getting a "new design" and will "incorporate elements of the [Google Play] Newsstand app and YouTube." The new Google News will be powered by Google's new AMP technology. It is expected to launch at Google I/O 2018.