സലൂണിലേക്ക് ഫോൺ വിളിച്ച് ബുക്ക് ചെയ്യുന്ന ഗൂഗിൾ അസിസ്റ്റന്റ്; അതും മനുഷ്യൻ സംസാരിക്കുന്ന പോലെ തന്നെ


ഗൂഗിൾ I/O മീറ്റ് 2018 ഇന്നലെ നടക്കുകയുണ്ടായി. ചടങ്ങിൽ ഓരോ പ്രഖ്യാപനങ്ങൾ നടന്നുകൊണ്ടിരിക്കെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസിസ്റ്റന്റിൽ നടന്ന ഒരു സംഭാഷണത്തിന്റെ റെക്കോർഡിംഗ് കേൾപ്പിക്കുകയുണ്ടായി. ഒരു ഹെയർ സലൂൺ ഷോപ്പിലേക്ക് വിളിച്ച് സംസാരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന്റെ സംഭാഷണമായിരുന്നു അത്. എന്നാൽ രണ്ടു മനുഷ്യർ പരസ്പരം സംസാരിക്കുന്നതുപോലെ എന്നല്ലാതെ ഒരു യന്ത്രത്തിനോടാണ് ആ സലൂണ് ജോലിക്കാരൻ സംസാരിക്കുന്നത് എന്ന് ഒരിക്കലും തോന്നുമായിരുന്നില്ല. അത്രക്കും മികവ് പുലർത്തുന്നതായിരുന്നു ഗൂഗിൾ അസിസ്റ്റന്റിന്റെ സംസാരം. ഡുപ്ലെക്സ് വഴിയായിരുന്നു ഇത് നടന്നത്.

Advertisement

ശരിക്കും കേൾക്കുന്ന ആൾ അതിശയിച്ചുപോകുന്നതായിരുന്നു ആ സംഭാഷണം. സംഭാഷണത്തിന് ഇടയിൽ ''mmm'' എന്നുവരെ അസിസ്റ്റന്റ് പറയുകയുണ്ടായി. അതായത് മനുഷ്യൻ സംസാരിക്കുന്ന പോലെ തന്നെ അതേ ശൈലിയിൽ വരെ സംസാരിക്കാൻ ഗൂഗിൾ അസിസ്റ്റന്റ് പ്രാപ്തമാകും എന്ന സാരം.

Advertisement

ഇന്ന് ഇതൊരു തുടക്കം മാത്രമാണെങ്കിലും പതിയെ പല മാറ്റങ്ങളും വരുത്തി മികച്ച സവിശേഷതകൾ ഓരോന്നായി ചേർത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്ത് എന്തെന്ന് കാണിക്കാൻ ഗൂഗിൾ അസിസ്റ്റന്റിന് പതിയെ സാധിക്കും എന്ന് തീർച്ച. പതിയെ എന്ന് പറയാൻ പറ്റില്ല. പെട്ടെന്ന് തന്നെ പുതിയ മാറ്റങ്ങൾ ഇനിയും ഗൂഗിൾ അസ്സിസ്റ്റന്റിൽ വരും എന്ന് തീർച്ച.

ആപ്പിളിന്റെ സിരിയെയും മൈക്രോസോഫ്റ്റിന്റെ കോർട്നയേയുമെല്ലാം ബഹുദൂരം പിറകിലാക്കിക്കൊണ്ട് ഗൂഗിൾ അസിസ്റ്റന്റ് ഒന്നാം സ്ഥാനത്തെത്തിയിട്ട് മാസങ്ങളായി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് ഗൂഗിൾ ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഇതിലേക്കാണ് കൂടുതൽ സൗകര്യങ്ങൾ വീണ്ടും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Advertisement

ആൻഡ്രോയിഡ് P ബീറ്റ സപ്പോർട്ട് ചെയ്യുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ..

ഗൂഗിൾ അസിസ്റ്റന്റ് എന്ന് പറയുമ്പോൾ ആൻഡ്രോയിഡ് ഫോണിൽ മാത്രം ലഭ്യമാകുന്ന ഒരു സൗകര്യം മാത്രമായി കരുതേണ്ട. പകരം ഗൂഗിളിന്റെ സ്മാർട്ട് ഹോം ഉപകരണങ്ങളിലും മറ്റു പല ഉപകരണങ്ങളിലും വന്നിട്ടുമുണ്ട്, ഇനി പലതിലും വരാൻ പോകുകയും ചെയ്യുന്നുണ്ട്. ഇന്നലെ നടന്ന ചടങ്ങിലെ താരം ഗൂഗിൾ അസിസ്റ്റന്റ് തന്നെയായിരുന്നു. ഗൂഗിൾ അവതരിപ്പിച്ച എല്ലാ ഉല്പന്നങ്ങളിലും ഗൂഗിൾ അസ്സിസ്റ്റന്റിന്റെയും AI സവിശേഷതകളുടെയും നിറസാന്നിധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ധൈര്യത്തോടെ നമുക്ക് പറയാം ഇനി സ്മാർട്ട്ഫോൺ, ടെക്ക് രംഗത്ത് വരാൻ പോകുന്ന ഏറ്റവും വലിയ മാറ്റം, അല്ലെങ്കിൽ ഏറ്റവും വലിയ മുന്നേറ്റം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് രംഗത്തായിരിക്കും എന്നത്.

Best Mobiles in India

Advertisement

English Summary

This is one of the best announcements which done in Google I/O meet 2018.