ഗൂഗിള്‍ ഡ്രൈവ് വെബ് പതിപ്പിന് പുതിയ മുഖം


ജിമെയിലിന്റെ വെബ് ഇന്റര്‍ഫേസ് അടുത്തിയെ ഗൂഗിള്‍ പുതുക്കിയിരുന്നു. ഇതോടെ ജിമെയില്‍ യുഐ നിരവധി ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെ കമ്പനി ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തുക്കഴിഞ്ഞു.

Advertisement

ജിമെയിലിലേത് പോലെ അടിമുടി മാറ്റം ഡ്രൈവില്‍ വരുത്തിയിട്ടില്ല. രൂപകല്‍പ്പനയില്‍ മാത്രമാണ് അഴിച്ചുപണി നടന്നിട്ടുള്ളത്. ഡ്രൈവ് ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഇന്റര്‍ഫേസ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗൂഗിള്‍ പ്രതികരിച്ചു.

Advertisement

ലാന്‍ഡിംഗ് പേജിലെ ഐക്കണുകളുടെ സ്ഥാനമാറ്റമാണ് എടുത്തുപറയേണ്ട പ്രധാന മാറ്റം. ഡ്രൈവിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ഘട്ടംഘട്ടമായി ഡ്രൈവിലെ മാറ്റം ഉപയോക്താക്കളില്‍ എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. അധികം വൈകാതെ എല്ലാവര്‍ക്കും ഇത് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


ഗൂഗിള്‍ ഡ്രൈവ് യുഐ-യിലെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

1. നേരത്തേ ഹോംപേജില്‍ മുകള്‍ വശത്ത് ഇടത്തേ മൂലയില്‍ ഉണ്ടായിരുന്ന 'Google Drive Text'-ന്റെ സ്ഥാനം ഗൂഗിള്‍ ഡ്രൈവ് ലോഗോയ്‌ക്കൊപ്പമായി.

2. ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്ന ലോഗോകള്‍ നേരത്തെ ഇടതുവശത്ത് മുകളിലായിരുന്നു. ഇത് മുകളില്‍ തന്നെ വലതുവശത്തേക്ക് മാറ്റി.

Advertisement

3. സെറ്റിംഗ്‌സ് ഐക്കണ്‍ രണ്ടാമത്തെ വരിയില്‍ നിന്ന് ഒന്നാമത്തെ വരിയിലെത്തി.

4. ഹെല്‍പ്പ് സെന്റര്‍ ബട്ടണിന്റെ സ്ഥാനവും മാറി, സെറ്റിംഗ്‌സ് ഐക്കണിന് അടുത്താണ് പുതിയ സ്ഥാനം.

5. ഗൂഗിള്‍ ഡ്രൈവിന്റെ പശ്ചാത്തല നിറം ഗ്രേയില്‍ നിന്ന് വെളുപ്പായി മാറിയിരിക്കുന്നു.

6. ന്യൂ ഫയല്‍സ് അല്ലെങ്കില്‍ ഫോള്‍ഡര്‍ ബട്ടണും വെളുത്തിരിക്കുന്നു. ഗുളികയുടേതിന് സമാനമാണ് ഇതിന്റെ ആകൃതി.

7. ഹെഡര്‍ ഫോണ്ടിന് ഒരു മാറ്റവും വരുത്തിയിട്ടില്ല.

8. യുഐയില്‍ ഫയലുകളുടെയും ഫോള്‍ഡറുകളുടെയും അരികുകള്‍ വൃത്താകൃതിയിലാണ്.

Best Mobiles in India

Advertisement

English Summary

Google Drive web version receives Gmail like makeover