പോട്രൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ പോട്രൈറ്റ് മോഡ് ലഭ്യമാക്കാൻ ഗൂഗിൾ ലെൻസ് ബ്ലർ


ഇന്ന് പോട്രൈറ്റ് മോഡ്, ബൊക്കെ ഇഫക്റ്റ് സൗകര്യങ്ങൾ പുതിയ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഫോണുകളിൽ എല്ലാം തന്നെ ലഭ്യമാണല്ലോ. ഒരു വസ്തുവിനെ മാത്രം ഫോക്കസ് ചെയ്ത് ചുറ്റുമുള്ള പശ്ചാത്തലത്തെ ബ്ലർ ആക്കി വസ്തുവിനെ എടുത്തു കാണിക്കുന്ന രീതിയിലുള്ള ഈ ക്യാമറ സൗകര്യം എല്ലാവർക്കും ഒന്ന് ഉപയോഗിച്ചു നോക്കാൻ ആഗ്രഹമുണ്ടാകും.

Advertisement

ഷാവോമി ഫോണുകൾക്ക് miui 10 അപ്ഡേറ്റ് മുതൽ ഈ സൗകര്യം ഒറ്റ ക്യാമറ ഫോണുകളിൽ വരെ ലഭ്യമാകാൻ ഇരിക്കെ ഈ സൗകര്യം ഇല്ലാത്ത അല്പം പഴയ ഫോണുകൾ ഉപയോഗിക്കുന്നവർ എന്ത് ചെയ്യും? അത്തരക്കാർക്ക് ആശ്വസിക്കാൻ ഒരു അപ്പ് ഉണ്ട്. ഗൂഗിളിന്റെ പഴയ ക്യാമറ ആപ്പ്. ഇപ്പോഴുള്ള പോട്രൈറ്റ് മോഡ് ഉള്ള പിക്സൽ ക്യാമറ അല്ല, അതിനും മുമ്പുള്ള ക്യാമറ വേർഷൻ. അതിൽ ലെൻസ് ബ്ലർ എന്നൊരു ഓപ്ഷൻ ഉണ്ട്. ഇതുപയോഗിച്ച് പോട്രൈറ്റ് മോഡിന് സമാനമായ ചിത്രങ്ങൾ എടുക്കാം.

Advertisement

ഒരു വസ്തുവില്‍ മാത്രം ഫോക്കസ് ചെയ്യാനും ബാക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാനും സാധിക്കുന്ന സംവിധാനമാണ് ലെന്‍സ് ബ്ലര്‍. സാധാരണയായി SLR/DSLR ക്യാമറകളില്‍ മാത്രം കാണുന്നതാണ് ഈ സംവിധാനം. ലെന്‍സ്ബ്ലര്‍ മോഡിലിട്ട ശേഷം ഫോട്ടോ എടുക്കുക. തുടര്‍ന്ന് ഫോണ്‍ പതിയെ മേലോട്ടുയര്‍ത്തുക. ഏതു വസ്തുവിലാണോ ഫോക്കസ് ചെയ്യേണ്ടത് അത് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കൊണ്ടുവരിക. ഇപ്പോള്‍ ആ വസ്തു ഒഴിച്ച് ബാക്കിയെല്ലാം ബ്ലര്‍ ആകും. ബ്ലര്‍ ചെയ്യുന്നതിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.

ഇതുകൂടാതെ വേറെയും സവിശേഷതകൾ ഈ ക്യാമറയിൽ ഉണ്ട്. അതിൽ ഒന്നാണ് പനോരമ ചിത്രങ്ങള്‍ കൂടുതല്‍ തെളിമയോടെ എടുക്കുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഫോട്ടോ സ്ഫിയര്‍. ഫോണ്‍ ക്യാമറ ഫോട്ടോസ്ഫിയര്‍ മോഡില്‍ ഇടുമ്പോള്‍ മുകളിലേക്ക്, താഴേക്ക്, ഇടത്ത്, വലത്ത് എന്നിങ്ങനെയായി നാല് പോയിന്റുകള്‍ കാണാം. ചിത്രം എടുത്ത ശേഷം ഏതുരീതിയലാണോ പനോരമ ചിത്രങ്ങള്‍ വേണ്ടത് അതിനനുസരിച്ച് ഈ പോയന്റുകള്‍ നീക്കിയാല്‍ മതി. അതായത് മുകളിലേക്കാണ് കൂടുതല്‍ വേണ്ടതെങ്കില്‍ UP എന്ന പോയന്റ് മുകളിലേക്ക് നീക്കുക. അതുപോലെ താഴേക്കും വശങ്ങളിലേക്കുമെല്ലാം ചെയ്യാം. 360 ഡിഗ്രയിലുള്ള ചിത്രങ്ങള്‍ ഇത്തരത്തില്‍ സൃഷ്ടിക്കാം.

Advertisement

മറ്റൊന്ന് സ്മാര്‍ട്‌ഫോണില്‍ മികച്ച വീഡിയോ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ക്യാമറ ചലിപ്പിക്കുമ്പോള്‍ മുകളിലേക്കും താഴേക്കും കൈ നീങ്ങാറുണ്ട്. ഇത് വീഡിയോയുടെ നിലവാരത്തേയും ബാധിക്കും. എന്നാല്‍ ഗൂഗിള്‍ ക്യാമറ ആപ്ലിക്കേഷനില്‍ ഇത് പരിഹരിക്കുന്നതിനുള്ള ഫീച്ചറുകള്‍ ഉണ്ട്. വീഡിയോ ഷൂട് ചെയ്യുമ്പോള്‍ കൈകള്‍ മുകളിലേക്കും താഴേക്കും നീങ്ങിയാല്‍ അതുസംബന്ധിച്ച മുന്നറിയിപ്പ് ആപ്ലിക്കേഷന്‍ തരും.

അതുപോലെ സാധാരണ ക്യാമറാ ആപ്ലിക്കേഷനുകളില്‍ ഓരോ ഫീച്ചറും തെരഞ്ഞെടുക്കാന്‍ പ്രയാസം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഗൂഗിള്‍ ക്യാമറ ആപ്പില്‍ ഫീച്ചറുകളെല്ലാം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. ആപ്ലിക്കേഷനില്‍ ഫോട്ടോ തുറന്ന ശേഷം വലതുഭാഗത്തേക്ക് സൈ്വപ് ചെയ്താല്‍ എല്ലാ ഫീച്ചറുകളും ഉള്ള മെനു തെളിഞ്ഞുവരും. അതില്‍ ആവശ്യമുള്ള ഫീച്ചറില്‍ അമര്‍ത്തിയാല്‍ മതി.

Advertisement

എന്നാൽ മറ്റെല്ലാ ആപ്ലിക്കേഷനുകള്‍ക്കും ഉള്ളപോലെ ഗൂഗിള്‍ ക്യാമറ ആപിനും പരിമിതികളുണ്ട്. ഉദാഹരണത്തിന് ലെന്‍സ് ബ്ലര്‍ മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോയുടെ റെസല്യൂഷന്‍ 1024-768 പിക്‌സല്‍ ആയി കുറയും. എന്നാലും ലെൻസ് ബ്ലർ സൗകര്യം ഉപയോഗപ്പെടുത്തി ഒരു പരിധി വരെ പോട്രൈറ്റ് മോഡ്, ബൊക്കെ എഫക്ട് പോലുള്ള സൗകര്യം തൽക്കാലം നിങ്ങളുടെ ഫോണിൽ കൊണ്ടുവരാൻ ഈ ആപ്പ് സഹായിക്കും. ഗൂഗിളിൽ നിന്നും നിങ്ങളുടെ ഫോണിന് അനുയോജ്യമായ വേർഷനുകൾ തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ചെയ്യാം.

' സാംസങ്ങ് S8' 12,000 രൂപ വരെ കിഴിവ്, ഒപ്പം മറ്റു സാംസങ്ങ് ഫോണുകളും..വേഗമാകട്ടേ!

Best Mobiles in India

English Summary

Google Lens Blur Feature in Google Camera