ഗൂഗിൾ മാപ്‌സിൽ ഇനി നാവിഗേഷൻ ഐക്കൺ മാറ്റാം.. അതും വാഹനങ്ങളുടെ രൂപത്തിലേക്ക്


ഡ്രൈവിംഗ് നാവിഗേഷൻ സമയത്ത് കാണിക്കുന്ന നീല ഐക്കണുകൾക്ക് പുതിയ മാറ്റങ്ങളുമായി ഗൂഗിൾ മാപ്‌സ്. നീല ഐക്കൺ മാറ്റി വാഹന ഐക്കണുകൾ ആക്കുന്നതിനുള്ള ഒരു പുതിയ ഫീച്ചർ ആണ് ഗൂഗിൾ മാപ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് നീല ചിഹ്നം മാറ്റി വാഹന ഐക്കണുകൾ ആക്കാം.

Advertisement

ഗൂഗിൾ മാപ്സ് സംഘത്തിലെ യൂസർ എക്സ്പീരിയൻസ് (യുഎക്സ്) എഞ്ചിനീയർ മുനിഷ് ദാബാസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ട്വിറ്ററിൽ ആണ് ഈ കാര്യം പറഞ്ഞരിക്കുന്നത്. ഒപ്പം ആപ്പിലെ മാരിയോ കാർട്ട് സവിശേഷതയെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. എന്നിരുന്നാലും, പുതിയ ഈ സവിശേഷത, ഇപ്പോൾ iOS ഗൂഗിൾ മാപ്സ് ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ആൻഡ്രോയിഡ് അല്ലെങ്കിൽ ഡെസ്ക്ടോപ്പുകളിലേക്ക് ഈ സവിശേഷത ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

Advertisement

സമാധാനത്തോടെ മരിക്കാൻ ഒരു യന്ത്രം; സാർക്കോയെ പരിചയപ്പെടാം

ഇത് ഉപയോഗിക്കാൻ, നിങ്ങൾ നാവിഗേഷൻ ആരംഭിക്കുമ്പോൾ വരുന്ന നീല നിറമുള്ള നാവിഗേഷൻ ചിഹ്നത്തിന്റെ മുകളിൽ ടച്ച് ചെയ്യണം. ഇത് നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ അവതരിപ്പിക്കും: ചുവന്ന സെഡാൻ, പച്ച പിക്കപ്പ് ട്രക്ക്, മഞ്ഞ മിനിവാൻ. മൂന്നിൽ ഏതെങ്കിലും ടാപ്പ് ചെയ്ത് അത് നാവിഗേഷൻ ചിഹ്നം മാറ്റി പകരം നിങ്ങളുടെ യാത്രയിൽ നിങ്ങളുടെ വെർച്വൽ പങ്കാളിയാകുകയും ചെയ്യും. നിങ്ങൾ മറ്റൊരു കാർ തിരഞ്ഞെടുക്കുന്നത് വരെ ഈ ഐക്കൺ തന്നെ നാവിഗേഷനുകളിൽ തുടരും. ഈ സവിശേഷത ഇന്ത്യയിലെ iOS ഉപകരണങ്ങളിലും ലഭ്യമാണ്.

Advertisement

കാര്യം ഇതൊരു ചെറിയ മാറ്റമാണെങ്കിലും കൂടെ, ഗൂഗിൾ മാപ്സ് ഉപയോക്താക്കൾക്ക് അവരുടെ യാത്രകൾ അൽപ്പം കൂടുതൽ രസകരമാക്കാൻ നല്ലൊരു മാർഗമാണ്. ആഗോളതലത്തിൽ ഏറ്റവും പ്രചാരമുള്ള നാവിഗേഷൻ ആപ്പ് ആയി ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പായ ഗൂഗിൾ മാപ്‌സ് കഴിഞ്ഞിട്ടേ വേറൊരു ഓപ്ഷൻ ആളുകൾക്കുള്ളൂ. അതിനി ആൻഡ്രോയിഡ് ആയാലും ഐഫോൺ ആയാലും അങ്ങനെത്തന്നെ.

മരണപ്പെട്ടാൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും? എന്താണ് ആദ്യമേ ചെയ്തുവെക്കേണ്ടത്?

Best Mobiles in India

Advertisement

English Summary

Google Map's new update allows user to change their navigation blue arrow icon into vehicles. This feature is currently available only in iOS devices.