ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിളിന്റെ അയൽക്കാരൻ ആപ്പ്; ഏത് ഭാഷയിൽ വേണമെങ്കിലും എന്തും ചോദിക്കാം!


ഗൂഗിളിന്റെ അയൽക്കാരൻ ആപ്പ് ഇന്ത്യയിൽപുറത്തിറക്കി. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയുടെ സ്ഥിതിഗതികൾ മുന്നിൽ കണ്ടുകൊണ്ട് ഏതൊരാൾക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള ഒരു ആപ്പ് തന്നെയാണ് ഇത്. തങ്ങളുടെ സമീപവാസികളിൽ നിന്നും ലോക്കൽ ആയ സ്ഥലങ്ങളെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഉതകുന്നതാണ് ഈ ആപ്പ്.

Advertisement

ഇന്ത്യൻ ജനതയുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഇതിനു മുമ്പും ഗൂഗിൾ പല മികച്ച ആപ്പുകളും സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനിയായിരുന്നു ഗൂഗിൾ ടെസ്സ്. ഈയടുത്ത കാലത്ത് ഗൂഗിൾ ഇന്ത്യയിൽ അവതരിപിച്ച ഏറ്റവും വിജയം നേടിയ എല്ലാ ഉപഭോക്താക്കളും ഒരേപോലെ സ്വീകരിച്ച ഒരു ആപ്പ് കൂടിയായിരുന്നു ഇത്. ഇത് കൂടാതെ ഗൂഗിൾ Areo, ഗൂഗിൾ സ്റ്റേഷൻ, യൂട്യൂബ് ഗോ എന്നീ ആപ്പുകളും ഇന്ത്യയിൽ ഗൂഗിൾ വിജയകലാരമായി അവതരിപ്പിച്ചിട്ടുണ്ട്. ആ നിരയിലേക്കാണ് ഈ Neighbourly ആപ്പും എത്തുന്നത്.

Advertisement

നിലവിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ആപ്പ് ലഭ്യമാകുക. ഗൂഗിളിന്റെ ഈ Neighbourly ആപ്പ് ഉപയോഗിച്ച് ഒരു സ്ഥലത്തുള്ള ആളുകൾക്ക് ആ സ്ഥലത്തെ കുറിച്ചും അവിടെ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും തുടങ്ങി അവിടെയുള്ള എല്ലാ വിവരങ്ങളും ചോദിക്കാനും അവയ്ക്കുള്ള ഉത്തരങ്ങൾ പരസ്പരം ലഭ്യമാക്കാനും സഹായിക്കും.

ഒരു സ്ഥലത്ത് ഉള്ള ആളുകൾ തമ്മിൽ സംവദിക്കാനായി അവർക്കിടയിൽ ഒരു മെസ്സേജിങ്ങ് ഗ്രൂപ്പോ അല്ലെങ്കിൽ നേരിട്ട് കാണുമ്പോഴുള്ള അവസരങ്ങളോ എല്ലാം തന്നെ ഉണ്ടാകുമെങ്കിലും ആളുകൾ നിത്യജീവിതത്തിൽ തിരക്കുകളിലാകുമ്പോൾ നേരാവണ്ണം മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാനോ അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനോ സമയം കിട്ടാറില്ല. ഇത് നമുക്കറിയാവുന്ന ഒരു സത്യം തന്നെയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് Neighbourly അവതരിപ്പിച്ചിരിക്കുന്നത്.- ഗൂഗിൾ ബ്ലോഗ് വഴി പറയുകയുണ്ടായി.

Advertisement

Neighbourly ആപ്പ് വഴി നമ്മൾ ഒരു സ്ഥലത്തെ എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് ചോദിച്ചാൽ ആ സ്ഥലത്തുള്ള ഈ വിഷയത്തിൽ അറിവുള്ള ആളുകളിലേക്ക് ആപ്പ് വഴി നമുക്ക് എത്താനും അവരിൽ നിന്നും ആവശ്യമായ മറുപടി ലഭിക്കാനും സാധിക്കും. ഗൂഗിൾ വോയിസ് സൗകര്യം വഴി നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാം.ഇവിടെ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ ആപ്പ് ഇംഗ്ലീഷിൽ മാത്രം ചോദിക്കാനുള്ളത് അല്ല എന്നതാണ്. ഇന്ത്യയിലെ എട്ട് പ്രമുഖ ഭാഷകളിൽ നമുക്ക് ചോദ്യങ്ങൾ ചോദിക്കാനും ആവശ്യമായ മറുപടികൾ അതെ ഭാഷയിൽ താനെ ലഭ്യമാക്കാനും സാധിക്കും.

ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ

നിലവിൽ ബീറ്റാ വേർഷനിൽ ഉള്ള ഈ ആപ്പ് നിങ്ങൾക്ക് പ്ളേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മുംബൈയിൽ മാത്രമാണ് ഈ സൗകര്യം ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കുക. ഭാവിയിൽ ഇന്ത്യയിൽ എല്ലായിടങ്ങളിലേക്കും ഈ ആപ്പ് സേവനം ഗൂഗിൾ വ്യാപിപ്പിക്കും എന്ന് തീർച്ച.

Best Mobiles in India

Advertisement

English Summary

Google's Neighbourly App Launched in India