ഗൂഗിള്‍ തേസ് ആപ്പിലൂടെ എങ്ങനെ ബില്ലുകള്‍ അടയ്ക്കാം?


ആഗോള ഇന്റര്‍നെറ്റ് ഭീമന്മാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനാണ് ഗൂഗിള്‍ തേസ് ആപ്പ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനുമായി സഹകരിച്ചാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് ഏത് ബാങ്കിലാണെങ്കിലും, ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഈ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്.

Advertisement

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ യുപിഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് അവരുടെ ദൈനംദിനം പണമിടപാടുകള്‍ ഇനി മുതല്‍ ഗൂഗിള്‍ തേസ് ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും.

Advertisement

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു, തേസ് ആപ്പ് പുതിയ അപ്‌ഡേറ്റിനായ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന്. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് വ്യക്തമായി പറയുന്നു, അതായത് തേസ് ആപ്പിലൂടെ നിങ്ങള്‍ക്ക് ഇനി മുതല്‍ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം. ഇന്റര്‍നെറ്റ് സേവനങ്ങളടക്കം 80 ഓളം സ്ഥാപനങ്ങളുടെ ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.

ഈ പുതിയ ഫീച്ചര്‍ തേസ് ആപ്ലിക്കേഷന്റെ താഴെയായി ചേര്‍ത്തിട്ടുളള ന്യൂ പേയ്‌മെന്റ് ടാബിലാണ് കാണുന്നത്. ഒരു പുതിയ ബില്‍ വരുന്നു എങ്കില്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. കൂടുതല്‍ ലളിതമാക്കാന്‍ ഏത് ബില്ലുകള്‍ അടച്ചിട്ടുണ്ടെന്ന് പരിശോധിക്കാനായി നേരത്തെ അടച്ച ബില്ലുകളും ആപ്പില്‍ കാണും.

ബില്‍ പേയ്‌മെന്റുകള്‍ ഓരോ ബില്ലിലും തരം തിരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ തേസ് ആപ്പുമായി ബന്ധിപ്പിക്കാന്‍ കഴിയും. ആവര്‍ത്ത ബില്ലുകളാണെങ്കില്‍ (Recurring Bills) ആപ്പ് അതു സംബന്ധിച്ചും നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് തരും.

ഏതൊക്കെ ബില്ലുകള്‍ അടയ്ക്കാം?

ഓഡിയോ ക്യൂആര്‍ കോഡ് എന്ന സാങ്കേതിക വിദ്യയാണ് ഈ ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം.

വൈദ്യുതി ബില്ലുകള്‍, ഗ്യസ് ബില്ലുകള്‍, ലാന്റ് ലൈന്‍ ബില്ലുകള്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ ബില്ലുകള്‍ എന്നിവ അടയ്ക്കാം. എന്നാല്‍ ഇതു കൂടാതെ ടിറ്റിഎച്ച് റീച്ചാര്‍ജ്ജ്, ഇന്‍ഷുറന്‍സ് പ്രീമിയം, ACT , എയര്‍ടെല്‍, ഡിഷ് ടിവി, ഡോകോമോ, എംടിഎല്‍, ടാറ്റ പവര്‍ എന്നിവയും റീച്ചാര്‍ജ്ജ് ചെയ്യാം.

നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് ഗംഭീരമായ ക്യാഷ്ബാക്ക് ഓഫര്‍

വാട്ട്‌സാപ്പ് പേയ്‌മെന്റ് എങ്ങനെ ഉപയോഗിക്കാം?

സാധാരണ യുപിഐ ആപ്ലിക്കേഷനുകളിലേത് പോലെ തന്നെ ആദ്യം നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ പേമെന്റ് ഫീച്ചറുമായി ബന്ധിപ്പിക്കണം. ഇതിനായി വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ നിന്നും പേമെന്റ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള അതേ നമ്പര്‍ തന്നെ ആയിരിക്കണം വാട്ട്‌സാപ്പിനും ഉണ്ടായിരിക്കേണ്ടത്.

ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ ആ ബാങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അത് തിരഞ്ഞെടുത്താല്‍ ചില വെരിഫിക്കേഷനുകള്‍ക്കൊടുവില്‍ വാട്‌സ്ആപ്പ് പേമെന്റ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. ഇനി പണം അയക്കാന്‍ ഉദ്ദേശിക്കുന്ന ആളും വാട്‌സ്ആപ്പ് പേമെന്റ് ആക്റ്റിവേറ്റ് ചെയ്തിരിക്കണം.

ശേഷം, പണം അയക്കാന്‍ ഉദ്ദേശിക്കുന്നയാളുമായുള്ള ചാറ്റ് വിന്‍ഡോയിലേക്ക് വരാം. അവിടെ താഴെ ടൈപ്പ് മെസേജ് എന്നതിന് അടുത്തായി 'അറ്റാച്ച്‌മെന്റുകള്‍ക്കായുള്ള 'ക്ലിപ്പ്' ചിഹ്നം കാണാം. അതില്‍ അമര്‍ത്തുമ്പോള്‍ ഗാലറി, ഡോക്യൂമെന്റ്, ഓഡിയോ, ലൊക്കേഷന്‍ എന്നിവയുടെ കൂടെ പേമെന്റ് എന്ന ഓപ്ഷനും കാണാം. അതില്‍ തൊട്ടതിന് ശേഷം ആവശ്യമായ തുക ടൈപ്പ് ചെയ്ത് അയച്ചാല്‍ മതി.

Best Mobiles in India

English Summary

Google has rolled a Bill payments feature for its Tez app. Users can now make payments of over 80 billers including Reliance Energy, BSES, and DishTV. The app will notify users as new bills come in. Google is also giving away scratch cards where users can win up to Rs 1,000 for each biller they add to Tez during February.