ഗൂഗിള്‍ തേസ്, ഭീം ആപ്പ്, പേറ്റിഎം: ഇതില്‍ മികച്ചത് ഏത്!


ലോകത്ത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ശക്തിപ്പെടുത്തുകയാണ് ഈ ട്രാന്‍സാക്ഷനുകളുടെ ലക്ഷ്യം. ഗൂഗിള്‍ തേസ്, ഭീം ആപ്പ്, പേറ്റിഎം എന്നിങ്ങനെ പല രീതിയില്‍ മൊബൈല്‍ പേയ്‌മെന്റ് ട്രാന്‍സാക്ഷനുകള്‍ ചെയ്യാം.

Advertisement

ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈ ചെയ്യുക!

ഏറ്റവും ഒടുവില്‍ ഗൂഗിള്‍ പുറത്തിറക്കിയ ഒന്നാണ് തേസ് ആപ്പ്. ഇത് വളരെ വ്യത്യസ്ഥമായ രീതിയിലാണ്. ഈ മൂന്നു മൊബൈല്‍ പേയ്‌മെന്റെ ട്രാന്‍സാക്ഷനുകളെ കുറിച്ച് നോക്കാം.

Advertisement

തേസ് ആപ്പ്

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വാലറ്റുകളെ പോലെയല്ല ഇത്. സ്മാര്‍ട്ട്‌ഫോണ്‍ പണമിടപാടുകള്‍ക്കായുളള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് സംവിധാനം വഴി രാജ്യത്തെ വിവിധ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് തേസ്. ക്യാഷ് മോഡിലാണ് ഇതിന്റെ പ്രവര്‍ത്തനം. മൈക്കും സ്പീക്കറും പോലുളള ഏതു ഫോണിലും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ എന്‍എഫ്‌സി ചിപ്പ് പോലുളള സാങ്കേതിക വിദ്യയുടെ ആവശ്യം ഇതിലില്ല. അള്‍ട്രാസോണിക് ശബ്ദത്തിലൂടെ വിവരങ്ങള്‍ കൈമാറുന്ന ചിര്‍പ്പ് എന്ന സാങ്കേതിക വിദ്യക്കു സമാനമാണ് ഗൂഗിളിന്റെ ഓഡിയോ ക്യൂആര്‍ സംവിധാനം. ആന്‍ഡ്രോയിഡ് പേ എന്ന മൊബൈല്‍ വാലറ്റ് സംവിധാനത്തില്‍ നിന്നും ഒരു പടി മുന്നിലാണ് തേസ്.

ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍': 2 രൂപ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?

ഭീം ആപ്പ്

സാധാരണക്കാതെ കൂടുതലായി മൊബൈല്‍ ബാങ്കിങ്ങിലേക്ക് കൊണ്ടു വരുക ഡിജിറ്റല്‍ ബാങ്കിങ്ങ് കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ആപ്പാണ് ഭീം ആപ്പ്. ആധാര്‍ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ഈ അക്കൗണ്ട് സജ്ജീകരിക്കാനായി നിങ്ങളുടെ അക്കൗണ്ടില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്ത് UPI പിന്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുമായി കണക്ട് ചെയ്യുക. ഭാവിയിലെ എല്ലാ ട്രാന്‍സാക്ഷനുകള്‍ക്കും ഈ പിന്‍ നമ്പര്‍ ആവശ്യമാണ്. ഭീം ആപ്പിന്റേയും തേസ് ആപ്പിന്റേയും പ്രധാന വ്യത്യാസമാണിത്.

 

പേറ്റിഎം

പേറ്റിഎം വഴിയും മൊബൈല്‍ ട്രാന്‍സാക്ഷന്‍ നടത്താം. പേറ്റിഎം അടുത്തിടെയാണ് UPI മോഡില്‍ പേയ്‌മെന്റുകള്‍ നടത്താന്‍ നിശ്ചയിച്ചത്. ഇത് UPI പോലെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആണ് യുണീക് ഐഡി ആയി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇതില്‍ മറ്റൊരു ഓപ്ഷനും ഉണ്ട്. അതായത് സ്‌കാനിങ്ങ് ക്യൂആര്‍ കോഡ് ഉപയോഗിച്ചും പേയ്‌മെന്റുകള്‍ നടത്താം.

പേറ്റിഎം മൊബൈല്‍ ആപ്പു വഴി നിങ്ങള്‍ക്ക് സിനിമ ടിക്കറ്റുകള്‍, ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ അങ്ങനെ പല രീതിയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടാതെ സാധനങ്ങള്‍ വാങ്ങുകയും ചെയ്യാം. പേറ്റിഎം വഴി ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ OTP ചോദിക്കുന്നതാണ്.

 

Best Mobiles in India

English Summary

We will talk about the three biggest UPI-based mobile apps in the market - Tez by Google, BHIM by the central government and Paytm Payments Bank by Paytm.