ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണം ഏറ്റെടുത്ത് ഗൂഗിള്‍; പുത്തന്‍ ആപ്പ് തയ്യാര്‍


ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഗൂഗിള്‍ പുതിയ ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ ഫിറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി കൂടുതല്‍ കലോറി ഉരുക്കിക്കളയാനും ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും കഴിയുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

Advertisement

എഎച്ച്എ (AHA), ലോകാരോഗ്യ സംഘടന എന്നിവയുടെ നിര്‍ദ്ദേശപ്രകാരമുള്ള രണ്ട് ലളിതമായ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ഗൂഗിള്‍ ഫിറ്റിന്റെ പ്രവര്‍ത്തനം. മൂവ് മിനിറ്റ്‌സ്, ഹേര്‍ട്ട് പോയിന്റ്‌സ് എന്നിവയാണവ.

Advertisement

കൂടുതല്‍ വ്യായാമമുറകള്‍ പതിവ് ശീലങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് മൂവ് മിനിറ്റ്‌സിന്റെ ഉദ്ദേശ്യം. ആപ്പ് മൂവ് മിനിറ്റ്‌സില്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം ക്രമീകരിക്കും. പ്രതിദിനം 100 എന്നതാണ് ലക്ഷ്യമെന്നിരിക്കട്ടെ, നിങ്ങള്‍ക്ക് ഇത് കൈവരിക്കുന്നുണ്ടോയെന്ന് ആപ്പ് നിരീക്ഷിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഹേര്‍ട്ട് പോയിന്റ്‌സില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. നടക്കുമ്പോള്‍ വേഗത കൂട്ടിയാല്‍ ഓരോ മിനിറ്റിനും പോയിന്റ് ലഭിക്കും. കഠിനമായ വ്യായമങ്ങള്‍ ചെയ്ത് ഇരട്ടി പോയിന്റുകള്‍ സ്വന്തമാക്കാനും അവസരമുണ്ട്.

നടക്കുമ്പോഴും ഓടുമ്പോഴും ബൈക്കിംഗില്‍ ഏര്‍പ്പെടുമ്പോഴും ഗൂഗിള്‍ ഫിറ്റ് ഫോണ്‍ അല്ലെങ്കില്‍ വാച്ചിലെ സെന്‍സറുകളായ ആക്‌സിലറോമീറ്റര്‍, ജിപിഎസ് എന്നിവയുടെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യത്യാസം വിലയിരുത്തിയാണ് ഹേര്‍ട്ട് പോയിന്റുകള്‍ നല്‍കുന്നതെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോ്ഗ് വ്യക്തമാക്കുന്നു. പൂന്തോട്ടപരിപാലനം, തുഴച്ചില്‍ തുടങ്ങിയ വ്യായമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഗൂഗിള്‍ ഫിറ്റിന്റെ ഹേര്‍ട്ട് പോയിന്റ്, മൂവ് മിനിറ്റ്‌സ് എന്നിവ പ്രവര്‍ത്തിക്കും.

Advertisement

ഇതിന് പുറമെ ആരോഗ്യ സംരക്ഷണത്തിന് വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ആപ്പില്‍ നിന്ന് കിട്ടും. ഇതിന് അനുസരിച്ച് വ്യായാമ രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ലക്ഷ്യങ്ങള്‍ നേടിയെടുക്കുക.

സുഖകരമായ ജീവിതത്തിന് പുറമെ ഉപഭോക്താക്കളുടെ സുഖകരമായ ഡിജിറ്റല്‍ ജീവിതം (Digital Well Being) ഉറപ്പുവരുത്തുന്നതിനും ഗൂഗിള്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് 9.0 പൈ-യില്‍ ഇത് നിലവില്‍ വരും. ഇതോടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിങ്ങളുടെ ശീലങ്ങള്‍ കണ്ടറിഞ്ഞ് വേണ്ട ഉപദേശങ്ങള്‍ കൈമാറും. എപ്പോഴും ഫോണില്‍ ജീവിക്കുന്ന ആളുകളോട് ഫോണ്‍ മാറ്റിവച്ച് കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ ഫോണ്‍ തന്നെ പറയുമെന്ന് സാരം!

Advertisement

HDR എന്താണ്? സ്മാര്‍ട്ട്‌ഫോണില്‍ HDR ഉപയോഗിക്കുന്നത് എങ്ങനെ?

Best Mobiles in India

English Summary

Google wants you to be fit and healthy through this app