വാട്ട്‌സാപ്പ് ഹാക്ക് ചെയ്യാം, എന്തിനാണ് എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്ഷന്‍


2016ന്റെ തുടക്കത്തിലാണ് വാട്ട്‌സാപ്പ് എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടു വന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വാട്ട്‌സാപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ ഏതു നിമിഷവും നുഴഞ്ഞു കയറാമെന്നാണ്. ഒരു കൂട്ടം ജര്‍മന്‍ ക്രിപ്‌ടോഗ്രാഫറുകളാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

Advertisement

ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്, വാട്ട്‌സാപ്പ് ചാറ്റിന്റെ യഥാര്‍ത്ഥ ശക്തി എന്നു പറയുന്നത് വാട്ട്‌സാപ്പ് സെര്‍വറുകള്‍ നിയന്ത്രിക്കുന്നവരാണ്, അല്ലാതെ ഗ്രൂപ്പ് അഡ്മിനുകള്‍ അല്ല. ഗ്രൂപ്പ് അഡ്മിന്റെ അനുമതി ഇല്ലാതേയും ക്ഷണം ഇല്ലാതേയും സെര്‍വറുകള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ആരേയും ഗ്രൂപ്പില്‍ ചേര്‍ക്കാം. ഇത് വ്യക്തിഗത ചാറ്റുളിലും ആകാം.

Advertisement

ഒരിക്കല്‍ ഇതു സംഭവിച്ചാല്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടേയും ഫോണ്‍ യാന്ത്രികമായി പുതിയ അംഗം ഉപയോഗിച്ച് രഹസ്യ കീകള്‍ പങ്കു വയ്ക്കും, അവ ഭാവിയിലേക്കുളള സന്ദേശങ്ങളിലേക്ക് പൂര്‍ണ്ണ ആക്‌സസ് നല്‍കുകയും ചെയ്യുന്നു.

ഈ കണ്ടെത്തലുകള്‍ കണ്ടെത്തിയ ശേഷം അഡ്മിനിസ്‌ട്രേറ്ററുമാരെ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ശക്തി നല്‍കുന്നു. വരും ദിവസങ്ങളില്‍ വാട്ട്‌സാപ്പില്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.

ഡിലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി വായിക്കാം

Best Mobiles in India

Advertisement

English Summary

Millions of people trust WhatsApp's end-to-end encryption. But security researchers say a flaw could put some group chats at risk of infiltration.