ബയോമെട്രിക്‌സ് ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യുന്നത് എങ്ങനെ?


വളരെനാളുകളായി നാം ആഗ്രഹിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നു. iOS പതിപ്പില്‍ ലഭ്യമാക്കിയിരിക്കുന്ന ഉപയോഗിച്ച് ബയോമെട്രിക്ക് വിവരങ്ങളുടെ സഹായത്തോടെ വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനാകും. അതായത് ഐഫോണിലും ഐപാഡിലും ഫെയ്‌സ് ഐഡി, ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് വാട്‌സാപ്പ് തുറക്കാം.

Advertisement

ഫീച്ചര്‍

ബീറ്റ പതിപ്പില്‍ ലഭ്യമായിരുന്ന ഫീച്ചര്‍ വാട്‌സാപ്പിന്റെ 2.19.20 പതിപ്പിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞാല്‍ വാട്‌സാപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫെയ്‌സ് ഐഡിയോ ടച്ച് ഐഡിയോ ആവശ്യപ്പെടും. ഒന്നിലധികം തവണ ഇവ പരാജയപ്പെട്ടാല്‍ ഫോണിന്റെ പാസ്‌കോഡ് ഉപയോഗിച്ച് മാത്രമേ വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനാകൂ.

Advertisement
ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കും?

ആദ്യം ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡില്‍ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക. അതിനുശേഷം ആപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്‌സ്>അക്കൗണ്ട്<പ്രൈവസി എടുക്കുക. ഇവിടെ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ കാണാനാകും. ഇത് പ്രവര്‍ത്തനക്ഷമമാക്കുക.

ഇതോടെ വാട്‌സാപ്പ് പൂര്‍ണ്ണമായും ലോക്ക് ചെയ്യപ്പെടും. സെറ്റിംഗ്‌സില്‍ നോട്ടിഫിക്കേഷന്‍ പ്രിവ്യൂ ഓണ്‍ ആക്കിയിരുന്നാല്‍ അതുവഴി സന്ദേശങ്ങള്‍ കാണാനും അവയ്ക്ക് മറുപടി നല്‍കാനും സാധിക്കും.

ആന്‍ഡ്രോയ്ഡില്‍ എന്നുവരും?

പുതിയ ഫീച്ചര്‍ നിലവില്‍ iOS-ല്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. ആന്‍ഡ്രോയ്ഡിന്റെ ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ എന്ന് ഇത് ആന്‍ഡ്രോയ്ഡിന് വേണ്ടി പുറത്തിറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അധികം വൈകാതെ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡിലും എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പബ്‌ജി കളിക്കുവാനായി പുതിയ മൊബൈൽ ആവശ്യം വിസമ്മതിച്ചു, കൗമാരക്കാരൻ ആത്മഹത്യ ചെയ്‌തു

Best Mobiles in India

English Summary

Here's how you can lock WhatsApp using biometrics