ജിമെയിൽ കോൺഫിഡൻഷ്യൽ മോഡ് ആൻഡ്രോയ്‌ഡിൽ എത്തി!


സുരക്ഷാക്രമീകരമീകരണങ്ങൾ എത്ര തന്നെ കൊണ്ടുവരുമ്പോളും പിന്നെയും ഏതെങ്കിലും പ്രശ്നങ്ങളും മറ്റും ഉണ്ടാകാതിരിക്കാൻ കാലോചിതമായി വ്യത്യസ്ത ജിമെയിൽ അപ്‌ഡേറ്റുകൾ ഗൂഗിൾ അവതരിപ്പിക്കാറുണ്ട്. ഈ വര്ഷം നടന്ന ഗൂഗിൾ മീറ്റിൽ അത്തരത്തിൽ ഏറെ വ്യത്യസ്തമായി ഗൂഗിൾ അവതരിപ്പിച്ച ഒന്നായിരുന്നു ജിമെയിൽ കോൺഫിഡൻഷ്യൽ മോഡിൽ ലഭ്യമാക്കുക എന്നത്. അത് നടപ്പാക്കിയ ഗൂഗിൾ ഇപ്പോൾ ആൻഡ്രോയ്ഡ് ഒഎസിലെ ജിമെയിലിലും ഈ സൗകര്യം ഇപ്പോൾ കൊണ്ടുവന്നിരിക്കുകയാണ്.

Advertisement


ഏറെ പുതുമ നിറഞ്ഞ ഒരുപിടി സുരക്ഷാ സൗകര്യങ്ങളോടെയാണ് ഈ കോൺഫിഡൻഷ്യൽ മോഡ് എത്തുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ നിങ്ങൾ കോൺഫിഡൻഷ്യൽ മോഡിൽ അയക്കുന്ന മെയിലുകൾക്ക് ഒരുപിടി വർധിച്ച സുരക്ഷാ സൗകര്യങ്ങൾ ലഭ്യമാകും. നിങ്ങൾ അയക്കുന്ന മെയിലിന് ഒരു സമയം സെറ്റ് ചെയ്‌താൽ ആ നിശ്ചിത സമയത്തിനുള്ളിൽ മെയിൽ നിങ്ങൾ ആർക്കാണോ അയച്ചത് അയാളുടെ ഇൻബോക്സിൽ നിന്നും തനിയെ ഡിലീറ്റ് ആകും.

അതുപോലെ തന്നെ മെയിൽ ഫോർവേർഡ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ അതിലെ കാര്യങ്ങൾ കോപ്പി ചെയ്യാനോ ഒന്നും തന്നെ സാധിക്കുകയുമില്ല. ഇതിനും പുറമെയാണ് ഉയർന്ന നിലവാരത്തിലുള്ള പാസ്സ്‌വേർഡ്‌ സംരക്ഷണവും ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഇതുപ്രകാരം പാസ്സ്‌വേർഡ് ഉള്ളവർക്ക് മാത്രമേ ഇനി മെയിൽ അറ്റാച്മെന്റ് തുറക്കാൻ കഴിയുകയുമുള്ളൂ. ഈ സൗകര്യങ്ങളെല്ലാം തന്നെ ഇനി നിങ്ങൾക്ക് ഇപ്പോൾ ആൻഡ്രോയിഡ് ഫോൺ വഴി തന്നെ ഉപയോഗിക്കാം.

Advertisement

ഇന്നത്തെ ഈ കാലഘട്ടത്തിൽ ജിമെയിൽ അവതരിപ്പിച്ചിട്ടുള്ള ഈ സുരക്ഷാ സൗകര്യങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. കാരണം സൈബർ ക്രൈമുകളും സുരക്ഷാ വീഴ്ചകളും തുടങ്ങി ഇന്റർനെറ്റുമായി ബന്ധപ്പെട്ട പല മേഖലകളിലും ചതിയും വഞ്ചനയും തട്ടിപ്പുകളും നിറഞ്ഞിരിക്കുമ്പോൾ മെയിലുകളും അവയിൽ നിന്നും ഒട്ടും സുരക്ഷിതമല്ല. പലപ്പോഴും മെയിൽ വഴിയായാണ് ഇത്തരത്തിലുള്ള സ്പാമുകളും വൈറസുകളും ഒരാളുടെ ഫോണിലോ കമ്പൂട്ടറിലോ എലാം തന്നെ എത്തുന്നതും.

ഈ കോൺഫിഡൻഷ്യൽ മോഡ് നിങ്ങളുടെ ഫോണിൽ ആക്റ്റീവ് ചെയ്യാൻ എന്തുചെയ്യണം എന്നുനോക്കാം. ഇതിനായി നിങ്ങൾ മെയിൽ അയക്കുമ്പോൾ വലത് ഭാഗത്ത് താഴെയായി കോൺഫിഡൻഷ്യൽ മോഡ് ഓൺ ചെയ്യാനുള്ള ഒരു ഓപ്ഷൻകാണാം. അത് ക്ലിക്ക് ചെയ്യുക. ശേഷം പാസ്‌വേഡ് സെറ്റ് ചെയ്യൽ, മെയിലിന് നിശ്ചിത സമയം വെക്കൽ എന്നുതുടങ്ങ്ഗി ഒരുപാട് ഓപ്ഷനുകൾ നിങ്ങൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും.

Best Mobiles in India

Advertisement

English Summary

How to Turn on Gmail Confidential Mode in Android Phone.