ആന്‍ഡ്രോയിഡില്‍ യൂട്യൂബ് ഇന്‍കോഗ്നിറ്റോ മോഡ് എങ്ങനെ ഉപയോഗിക്കും?


യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ പുതിയ ഇന്‍കോഗ്നിറ്റോ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് അവതരിപ്പിച്ചു. ഗൂഗിള്‍ ക്രോമിലും മറ്റ് ബ്രൗസര്‍ ആപ്പുകളിലും ഇന്‍കോഗ്നിറ്റോ ബ്രൗസിംഗ് സൗകര്യം ലഭ്യമാണ്.

Advertisement

അമിതമായി പോണ്‍ വീഡിയോകളും മറ്റു വെബ്‌സൈറ്റുകളും സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിക്കുന്ന രഹസ്യ മോഡ് ഫീച്ചര്‍ ഇന്നത്തെ മിക്ക ബ്രൗസറുകളിലും കാണാം. ബ്രൗസര്‍ ഉപയോഗിച്ചതിനു ശേഷം ഹിസ്റ്ററിയും വെബ് കാഷയും ഒന്നും ബാക്കി വയ്ക്കാതെ സൂക്ഷിക്കുന്ന ബ്രൗസിംഗ് മോഡാണ് 'Incognito Mode'. അതു പോലെ ഇന്‍കോഗ്നിറ്റോ മോഡില്‍ യൂട്യൂബ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ കാണുന്ന വീഡിയോകളെ കുറിച്ചുളള വിവരങ്ങളും സെര്‍ച്ച് വിവരങ്ങളും ശേഖരിക്കപ്പെടുന്നില്ല.

Advertisement

ആന്‍ഡ്രോയിഡില്‍ യൂട്യൂബ് ഇന്‍കോഗ്നിറ്റോ മോഡ് എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലെ യൂട്യൂബ് ആപ്ലിക്കേഷനില്‍ ഈ സവിശേഷത ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1

യൂട്യൂബ് ആപ്ലിക്കേഷന്റെ മുകളില്‍ വലത് കോണിലുളള പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് 'Turn on Incognito' എന്ന ഓപ്ഷന്‍ കണ്ടെത്തുക. ഇവിടെ നിങ്ങള്‍ ആ ഓപ്ഷന്‍ കണ്ടില്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഉപകരണത്തിലെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. മുന്‍പ് സൈന്‍ ഔട്ട് ബട്ടണ്‍ ഉണ്ടായിരുന്നിടത്തായാണ് ഇപ്പോള്‍ Turn on incognito ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

സ്റ്റെപ്പ് 2

ഇന്‍കോഗ്നിറ്റോ മോഡ് തിരഞ്ഞെടുക്കുന്നതില്‍ ചുവടെ കാണുന്നതു പോലെ നിങ്ങളെ അറിയിക്കും. ആപ്ലിക്കേഷനില്‍ വീഡിയോകള്‍ സ്വകാര്യമായി കാണാന്‍ 'Got it' അമര്‍ത്തുക.

സ്റ്റെപ്പ് 3

ഇന്‍കോഗ്നിറ്റോ മോഡില്‍ യൂട്യൂബ് ആപ്ലിക്കേഷന്റെ ട്രെണ്ടിംഗും ഹോം വിഭാഗങ്ങളും മാത്രമേ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുളളൂ എന്നു ശ്രദ്ധിക്കുക. ഈ മോഡില്‍ നിങ്ങള്‍ക്ക് ഇന്‍ബോക്‌സ്, ലൈബ്രറി, സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല. കൂടാതെ പ്ലേ ലിസ്റ്റുകളിലേക്ക് നിങ്ങള്‍ക്ക് വീഡിയോകള്‍ ഒന്നും തന്നെ സേവ് ചെയ്യാനും കഴിയില്ല.

ഇന്‍കോഗ്നിറ്റോ മോഡ് എങ്ങനെ ഓഫ് ചെയ്യാം?

ഇന്‍കോഗ്നിറ്റോ മോഡില്‍ നിന്നും നിങ്ങള്‍ക്ക് പുറത്തു പോകണമെങ്കില്‍ നിങ്ങളുടെ പ്രെഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് കാണുന്ന ഇന്‍കോഗിനിറ്റോ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് കുറച്ച് ഓപ്ഷനുകള്‍ കാണാം, അതില്‍ നിന്നും 'Turn Off Incongnito' തിരഞ്ഞെടുക്കുക.

നിലവില്‍ ഇന്‍കോഗ്നിറ്റോ മോഡ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകൂ. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ മോഡ് എപ്പോള്‍ ലഭ്യമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിങ്ങളുടെ വാച്ച് ഹിസ്റ്ററി, വാച്ച് ഹിസ്റ്ററിയില്‍ ദൃശ്യമാകില്ല. Employer അല്ലെങ്കില്‍ School ല്‍ നിങ്ങള്‍ കാണുന്ന വീഡിയോകള്‍ എല്ലാം തുടര്‍ന്നും കാണാനാകും. ഇത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മുന്നറിയിപ്പാണ്.

എങ്ങനെ ഫോണിനെ ഒരു എഴുത്തുപകരണം ആക്കി മാറ്റാം?

Best Mobiles in India

English Summary

How to use YouTube Incognito Mode on Android