കുട്ടികളുടെ ഫോണുകള്‍ നിങ്ങള്‍ക്ക് എങ്ങനെ നിയന്ത്രിക്കാം!


ഇപ്പോള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ കുട്ടികള്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കാലമാണ്. എന്നാല്‍ കുട്ടികള്‍ ഫോണില്‍ എന്തൊക്കെയാണ് കാണുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?

Advertisement

മികച്ച പ്രോസസറും സോഫ്റ്റ്‌വയറുമായി സോണിയുടെ രണ്ട് ഫോണുകള്‍ ഇന്ത്യയില്‍ എത്തി!

എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ കുട്ടികള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെ നിയന്ത്രിക്കാനായി പുതിയൊരു ആപ്ലിക്കേഷല്‍ ഗൂഗിള്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ ആപ്പിന്റെ പേരാണ് ' ഫാമിലി ലിങ്ക്'. ഈ ലിങ്ക് എല്ലാ മാതാപിതാക്കള്‍ക്കും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാകും.

Advertisement

ഈ ഫാമിലി ലിങ്ക് എന്ന ആപ്പ് ആന്‍ഡ്രോയിഡ് കിറ്റ്ക്യാറ്റ് 4.4നു മുകളിലുളള എല്ലാ പതിപ്പുകളിലും ഐഒഎസ് 9നു ശേഷമുളള എല്ലാ പതിപ്പുകളിലും പ്രവര്‍ത്തിക്കും. മാതാപിതാക്കള്‍ ആദ്യം ഫാമിലി ലിങ്ക് ഉപയോഗിച്ച് ഒരു ഗുഗിള്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അതിലൂടെ നിങ്ങളുടെ കുട്ടികളുടെ ഫോണുകള്‍ നിങ്ങള്‍ക്കു തന്ന നിയന്ത്രിക്കാം. ഗൂഗിള്‍ അക്കൗണ്ട് ക്രിയേറ്റു ചെയ്തു കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി നിങ്ങളുടെ കുട്ടികളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ആകും. അതിനു ശേഷം അവരുടെ ഫോണില്‍ ഏതെല്ലാം ആപ്പുകള്‍ വേണം, സെറ്റിങ്ങ്‌സ് എങ്ങനെ വേണം എന്നീ കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാം.

Advertisement

മൈക്രോമാക്‌സ് ഭാരത് വണ്‍, മറ്റു വില കുറഞ്ഞ 4ജി ഫോണുമായി ഏറ്റുമുട്ടുന്നു

നിങ്ങളുടെ കുട്ടികള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ ബ്ലോക്ക് ചെയ്യാനും ഈ ഫാമിലി ലിങ്കു വഴി സാധിക്കും. കുട്ടികള്‍ എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു എന്നുളള വിവരങ്ങളും ഇതിലൂടെ ലഭിക്കും. കുട്ടികള്‍ പഠിക്കുന്ന സമയത്ത് അവരുടെ ഫോണ്‍ നിങ്ങള്‍ക്കു ദൂരെ നിന്നും വേണമെങ്കിലും ലോക്ക് ചെയ്യാനുളള സൗകര്യം ഈ ആപ്പില്‍ ഉണ്ട്. മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നുണ്ട് എന്ന് അവര്‍ക്കും അറിയാന്‍ സാധിക്കും.

Best Mobiles in India

Advertisement

English Summary

Keep your kids safe with content blockers, keyloggers and monitoring tools.