കിടിലന്‍ ഡാറ്റാ ബെനിഫിറ്റുമായി ബി.എസ്.എന്‍.എല്‍ 56 രൂപയുടെ പ്ലാന്‍

നിലവിലുള്ള പലതിലും മാറ്റംവരുത്താനും കമ്പനി തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ പുത്തന്‍ 56 രൂപയുടെ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.


കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കിടയില്‍ ഡാറ്റാ പ്ലാനുകളില്‍ നിരവധി മാറ്റങ്ങളാണ് ബി.എസ്.എന്‍.എല്‍ വരുത്തിയത്. വിപണിയിലെ മറ്റുള്ള ടെലികോം സേവനദാതാക്കളുമായി മത്സരിക്കുകയാണ് പ്രധാന ലക്ഷ്യം.

Advertisement

ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നതിലധികവും.

Advertisement

56 രൂപയുടെ ഓഫര്‍

നിലവിലുള്ള പലതിലും മാറ്റം വരുത്താനും കമ്പനി തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ പുത്തന്‍ 56 രൂപയുടെ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡാറ്റാ എസ്.റ്റി.വി 56

മെയ് 13 മുതലാണ് 56 രൂപയുടെ ഡാറ്റാ ഓഫറിനെ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്നതാണ് ഓഫര്‍. 14 ദിവസമാണ് വാലിഡിറ്റി. മറ്റൊരു കാര്യം നിലവില്‍ ഈ ഓഫര്‍ തമിഴ്‌നാടില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ടോപ് അപ്പായോ വെബ് പോര്‍ട്ടലിലൂടെയോ ഓഫര്‍ ചെയ്യാനാകും.

46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചു

നിലവില്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ള 46 രൂപയുടെ ഓഫര്‍ കമ്പനി പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ട്. 1ജി.ബി ഡാറ്റ 2 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമായിരുന്ന ഓഫറായിരുന്നു ഇത്. ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായുള്ള തന്ത്രപരമായ നീക്കമാണിത്. 46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചാല്‍ മാത്രമേ 56 രൂപയുടെ ഓഫറിന് പ്രചാരമേറൂ.

47, 198 രൂപയുടെ ഓഫര്‍ റിവിഷന്‍

നിലവില്‍ വിപണിയിലുള്ള 47 രൂപയുടെയും 198 രൂപയുടെയും ഓഫറുകള്‍ കമ്പനി റിവൈസ് ചെയ്തിട്ടുണ്ട്. 47 രൂപയുടെ ഓഫറില്‍ 11 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളിംഗും 198 രൂപയുടെ ഓഫറില്‍ പ്രതിദിനം 2 ജി.ബി ഡാറ്റ 54 ദിവസത്തേക്കും ലഭിക്കും. നേരത്തെ ഇത് 28 ദിവസത്തേ വാലിഡിറ്റിയായിരുന്നു.

Best Mobiles in India

English Summary

BSNL has announced that this newly launched STV will be effective starting May 13. The new Rs 56 STV from BSNL will bundle 1.5GB daily data to the subscribers. The validity of this STV will be for 14 days. Apart from this, BSNL has not informed of any other benefit which means that the STV will only avail data benefit to the users.