എന്താണ് ഇന്‍സ്റ്റാഗ്രാമിന്റെ Focus Mode ഫീച്ചര്‍


ഇന്‍സ്റ്റാഗ്രാം ഒട്ടനേകം സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒന്നാണ് ബോകെ ഇഫക്ട്, അതായത് ഒരു ഫോട്ടോയുടെ പശ്ചാത്തലം മങ്ങിയ രീതിയില്‍ ആക്കാന്‍ സാധിക്കും. ഇത്തരം ഫോട്ടോകളില്‍ കാഴ്ചക്കാരന്റെ ശ്രദ്ധ മറ്റൊന്നിലേക്കും പടരാന്‍ അനുവദിക്കാതെ ആ സബ്ജറ്റില്‍ തന്നെ ക്രേന്ദ്രീകരിക്കും.

എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച സവിശേഷതയാണ് 'New Focus Mode'. ഇത് തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണ്‍ 6Sനു മുകളിലുമുളള ഫോണുകളില്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഫോക്കസ് സവിശേഷത സൂപ്പര്‍ സൂം സെറ്റിങ്ങിന്റെ അടുത്തുളള റെക്കോര്‍ഡ് ബട്ടണിന്റെ കീഴെയായി കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സോഫ്റ്റ് ബാക്ഗ്രൗണ്ടില്‍ ഫോട്ടോ എടുക്കും. ഈ സവിശേഷത ഉപയോഗിച്ച് സ്റ്റില്ലുകളും വീഡിയോ റെക്കോര്‍ഡിംഗും ചെയ്യാം. ഇത് ഇന്‍സ്റ്റാഗ്രാമിന്റെ ആപ്പില്‍ നിന്നു കൊണ്ടു തന്നെ ചെയ്യാം.

ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു അപ്‌ഡേറ്റാണ് സ്റ്റിക്കര്‍ ട്രേയില്‍ പരാമര്‍ശിക്കുന്ന സ്റ്റിക്കര്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ബഡ്ഡികളെ നേരിട്ട് ടാഗു ചെയ്യാന്‍ അനുവദിക്കുന്നു. നേരത്തയായിരുന്നെങ്കില്‍ 'Add text icon' ക്ലിക്ക് ചെയ്ത് ടാഗ് ചെയ്യേണ്ട വ്യക്തിയുടെ പേരിനു ശേഷം ടൈപ്പ് ചെയ്തു കൊണ്ട് നിങ്ങളിതു ചെയ്യണമായിരുന്നു.

സ്മാര്‍ട്ട് മിറര്‍ സ്ഥാപിക്കുന്നതിനിടയില്‍ ഞാന്‍ മനസ്സിലാക്കിയ അഞ്ച് കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു..!!

ഇതു കൂടാതെ ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു സവിശേഷതയാണ് 'Nametags'. ഈ പുതിയ സവിശേഷതയിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാം, ഇതിന് പ്രത്യേകം ലിങ്കുകളുടെ ആവശ്യമില്ല.

Most Read Articles
Best Mobiles in India
Read More About: instagram news apps

Have a great day!
Read more...

English Summary

Instagram Introduces New 'Focus' Feature