ഫേസ്ബുക്കിനേയും വാട്ട്‌സാപ്പിനേയും പിന്തുടര്‍ന്ന് വോയിസ്, വീഡിയോ കോള്‍ സവിശേഷതയുമായി ഇന്‍സ്റ്റാഗ്രാം


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പിനെ പിന്തുടരുകയാണോ ഇന്‍സ്റ്റാഗ്രാം. അതായത് വാട്ട്‌സാപ്പിനെ പോലെ വോയിസ് വീഡിയോ കോളിംഗ് സവിശേഷത എത്തുകയാണ് ഇന്‍സ്റ്റാഗ്രാമിലും. ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്‌ഫോം എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മെസേജിംഗിനായി ഒരു വണ്‍-പ്ലസ് ഷോപ്പാക്കി മാറ്റാനും ഭാവിയില്‍ സുഹൃത്തുക്കളുമായി ബന്ധം നിലനിര്‍ത്താനും സാധ്യയുണ്ട്.

Advertisement

ടെക്ക്രഞ്ച് പ്രകാരം, 'ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജില്‍ കോള്‍, വീഡിയോ കോള്‍ ഓപ്ഷനുകളടക്കം നാല് പുതിയ ഐക്കണുകള്‍ മറഞ്ഞിരിപ്പുണ്ടെന്നും ഇവ പുതുതായി ഇന്‍സ്റ്റാഗ്രാമില്‍ ഉള്‍പ്പെടുത്തുമെന്നും എന്നാണ് പറയുന്നത്'. ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഒഎസ് പതിപ്പുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.

Advertisement

പുതിയ ഫീച്ചറിനെ കുറിച്ച് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല

എന്നാല്‍ എത്തുന്ന പുതിയ സവിശേഷതയെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ നിന്നോ ഫേസ്ബുക്കില്‍ നിന്നോ സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. പിന്നീട് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന സവിശേഷതയാണ് സാധാരണ ആപ്ലിക്കേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്താറുളളത്. അതു കൊണ്ടു തന്നെ വീഡിയോ കോളും വോയിസ് കോളും ഇന്‍സ്റ്റാഗ്രാമില്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

സ്‌നാപ്ചാറ്റും ഫേസ്ബുക്കും തമ്മില്‍ മത്സരം

സ്‌നാപ്ചാറ്റിനോട് മത്സരിക്കാനാണ് ഫേസ്ബുക്കിന്റെ ഓരോ നീക്കവും. 2014ല്‍ തന്നെ സ്‌നാപ്ചാറ്റ് ടെക്സ്റ്റും വീഡിയോ ചാറ്റും ഉള്‍പ്പെടുത്തിയിരുന്നു. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതോടെ എല്ലാം ഒരു ആപ്ലിക്കേഷനില്‍ എന്ന നിലയിലേക്കായിരിക്കും ഇന്‍സ്റ്റാഗ്രാം ഉയരുന്നത്.

2016ലാണ് ഫേസ്ബുക്ക് തങ്ങളുടെ ഫോട്ടോ ഷെയറിംഗ് മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറീസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചറില്‍ ഇപ്പോള്‍ തന്നെ വോയിസ്, വീഡിയോ കോള്‍ സവിശേഷതയുളളതിനാല്‍ ഇന്‍സ്റ്റാഗ്രാമിനേയും ഈ വഴിയിലേക്ക് കൊണ്ടു വരാനാണ് ശ്രമിക്കുന്നത്.

ജിബോഡ് ആപ്‌സില്‍ 20ല്‍ ഏറെ പുതിയ ഭാഷകള്‍ പിന്തുണയ്ക്കുന്നു

വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് (Whatsapp)

വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗില്‍ അഞ്ചു പേരെ വരെ ഒന്നിച്ച് കോണ്‍ഫറന്‍സ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താം. ആന്‍ഡ്രോയിഡ് ബീറ്റ 2.18.39 വേര്‍ഷനിലാണ് വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എത്തുന്നത്.

ഫേസ്ബുക്ക് മെസഞ്ചറിലെ പോലെ ലൈവ് സ്റ്റിക്കറുകള്‍ വാട്ട്‌സാപ്പില്‍ എത്തുന്നു എന്നതും പുതിയ സവിശേഷതയാണ്. ഹൈക്ക്, ടെലിഗ്രാം തുടങ്ങിയ വാട്ട്‌സാപ്പിന്റെ എതിരാളികള്‍ വളരെ കാലമായി ഉപയോഗിക്കുന്ന ഒരു സവിശേഷതയാണ് ഇത്.

Best Mobiles in India

English Summary

Instagram has gained a lot of new features in the past year and it is widely seen as Facebook's weapon to combat the popularity of Snapchat.