ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ വാട്‌സാപ്പ് സ്റ്റാറ്റസായി ഉപയോഗിക്കാം


ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ നേരിട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കാന്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് സൗകര്യം നല്‍കിയത് അടുത്തിടെയാണ്. ഈ സൗകര്യം വാട്‌സാപ്പിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് നടപടി തുടങ്ങിയതായി സൂചന. ടെക്ക്രഞ്ചാണ് ഈ വിവരം പുറത്തുവിട്ടത്.

Advertisement

വീഡിയോകളും ഫോട്ടുകളും GIF-ഉം പങ്കുവയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന സംവിധാനമാണ് വാട്‌സാപ്പ് സ്റ്റാറ്റസും ഇന്‍സ്റ്റാഗ്രാം സ്റ്റോറീസും. വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളും മറ്റ് സന്ദേശങ്ങള്‍ പോലെ എന്‍ക്രിപ്റ്റ് ചെയ്യുമെന്നും ടെക്ക്രഞ്ച് റിപ്പോര്‍ട്ട് പറയുന്നു.

Advertisement

ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി കഴിഞ്ഞതായാണ് വിവരം. വളരെ കുറച്ച് പേര്‍ക്ക് ഇതിനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം ഷെയറിംഗ് സ്‌ക്രീനില്‍ നിന്ന് വാട്‌സാപ്പ് തിരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് കഴിയും. അതിനുശേഷം സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതോടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി വാട്‌സാപ്പ് സ്റ്റാറ്റസ് ആയി മാറും.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും അത് വാട്‌സാപ്പ് സ്റ്റാറ്റസായി മാറിയതിന്റെയും ചിത്രങ്ങള്‍ ചില ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാട്‌സാപ്പ് സ്റ്റാറ്റസിന്റെ താഴ്ഭാഗത്ത് വലതുവശത്തായി ഇന്‍സ്റ്റാഗ്രാം മുദ്ര ദൃശ്യമാണ്.

സാംസങ് ഗാലക്‌സി A8 (2018), A8+ എന്നിവ ഉടന്‍ ഇന്ത്യയില്‍; വില്‍പ്പന ആമസോണ്‍ വഴി

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുന്ന സ്റ്റോറികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമായാണ് ഫെയ്‌സ്ബുക്ക് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് സജീവമായി ഉപയോഗിക്കുന്ന 300 ദശലക്ഷം ആളുകളുണ്ട്. ഇത് സ്‌നാപ്ചാറ്റിലേതിനെക്കാള്‍ വളരെ കൂടുതലാണ്.

Advertisement

ഇവര്‍ക്ക് വാട്‌സാപ്പില്‍ കൂടി അവസരം നല്‍കുന്നത് വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തും. വാട്‌സാപ്പ് സ്റ്റാറ്റസിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ വാട്‌സാപ്പ് സ്റ്റാറ്റസായി ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതിലൂടെ സ്‌നാപ്ചാറ്റ് ഉള്‍പ്പെടെയുള്ള സമാനമായ മറ്റ് സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഫെയ്‌സ്ബുക്ക്.

Best Mobiles in India

Advertisement

English Summary

Facebook appears to be looking forward to introduce an option that will let users to share their Instagram Stories on WhatsApp and use the same as WhatsApp Status. A recent media report claims that this feature is under testing and it could be an attempt by Facebook to hike the engagement of users and overall traffic.