ബുക്കിങ് എളുപ്പമാക്കാന്‍ പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുമായി ഐആര്‍സിടിസി


സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നതിന് വേണ്ടി ടെക്‌നോളജി ഫലപ്രദമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വഴിയൊരുക്കി.

Advertisement

ഇതിന് പുറമെ റെയില്‍വെ ഡിപ്പാര്‍ട്ട്‌മെന്റ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോം കൂടുതല്‍ സൗകര്യപ്രദമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കുകയാണ്. കമ്പനിയ്ക്ക് നിലവില്‍ സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിലും അമിതഭാരത്താല്‍ വളരെ വേഗത്തില്‍ സ്തംഭിക്കാനുള്ള സാധ്യത എപ്പോഴും ഇതില്‍ നിലനില്‍ക്കുന്നുണ്ട്.

Advertisement

വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശക്തമായതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ വെബ്‌സൈറ്റ് പരിഷ്‌കരിക്കുകയാണ്. കൂടാതെ പുതിയ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഐആര്‍സിടിസ് മൊബൈല്‍ ആപ്പും അവതരിപ്പിക്കും.

എളുപ്പത്തിലും വേഗത്തിലുമുള്ള ടിക്കറ്റ് ബുക്കിങ് ഉറപ്പു വരുത്തുന്നതിന് ഒപ്പം യാത്രക്കാരെ അവരുടെ യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുക എന്നത് കൂടിയാണ് റെയില്‍വെയുടെ നിലവിലെ നീക്കം ലക്ഷ്യമിടുന്നത്.

MIUI 9 ഉള്‍പ്പെടുത്തി ഷവോമിയുടെ പുതിയ സെല്‍ഫി-സെന്‍ഡ്രിക് ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

യാത്രക്കാര്‍ക്ക് കൂടുതല്‍ ൗഹാര്‍ദപരമായിട്ടുള്ളതും എളുപ്പത്തില്‍ ലോഗ് ഇന്‍ ചെയ്യാവുന്നതും തടസ്സരഹിതമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നതും ആയിരിക്കും പരിഷ്‌കരിച്ച വെബ്‌സൈറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് ബുക്കിങിന് ഇടയില്‍ പെട്ടെന്ന് സമയപരിധി അവസാനിക്കുന്ന പ്രശ്‌നം ഇതില്‍ ഉണ്ടാവില്ല എന്നാണ് കരുതുന്നത്.

Advertisement

നിലവില്‍ ഐആറ്#സിടിസി വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ വളരെ പെട്ടെന്ന് സമയപരിധി അവസാനിക്കും.ടിക്കറ്റ് ബുക്കിങിനും മറ്റും വീണ്ടും ലോഗിന്‍ ചെയ്ത് ആദ്യം തൊട്ട് എല്ലാം ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഉപയോക്താക്കളെ വല്ലാതെ കുഴപ്പിക്കുന്ന പ്രശ്‌നമാണിത് .

ആപ്പിലും വെബ്‌സൈറ്റിലും പുതിയ ചില സവിശേഷതകള്‍ കൂടി അവതരിപ്പിക്കുന്നുണ്ട്. ഉറപ്പാക്കിയ ടിക്കറ്റുകളും തീയതികളും പ്രദര്‍ശിപ്പിക്കുക, ഡേറ്റ വിലയിരുത്തി യാത്ര പ്ലാന്‍ ചെയ്യാന്‍ സഹായിക്കുക, തല്‍ക്കാല്‍ പോലുള്ള സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടും.

ട്രെയ്ന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതും സംബന്ധിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ് വഴി യാത്രക്കാരെ അറിയിക്കാനും പദ്ധതി ഉണ്ട്.

Advertisement

യാത്രക്കിടയില്‍ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയാണെങ്കില്‍ അതും എസ്എംഎസിലൂടെ അറിയിക്കും. ട്രെയ്ന്‍ വൈകാനുള്ള കാരണം, അടുത്ത സ്റ്റേഷനിലും അവസാന സ്റ്റേഷനിലും എത്താന്‍ എടുക്കുന്ന സമയവും ഇതോടൊപ്പം അറിയിക്കും.

ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് ഈ ഫീച്ചറുകള്‍ പുതിയ ആപ്പിലും വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തുന്നത്. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ട്രെയ്ന്‍ എവിടെ എത്തി എന്നതിന്റെ കൃത്യവിവരം യാത്രക്കാരെ അറിയിക്കുന്നത്.

മറ്റ് ട്രാവല്‍ വെബ്‌സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും വഴി വലിയ തോതില്‍ ബിസിനസ്സ് ആകര്‍ഷിക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിങ് എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന് ഐആര്‍സിടിസി പുതിയ ടിക്കറ്റിങ് ആപ്പ് ആയ ഐആര്‍സിടിസി റെയില്‍ കണക്ടും അവതരിപ്പിച്ചു.

Advertisement

വളരെ ലളിതവും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഇന്റര്‍ഫേസും സവിശേഷതകളും ആണ് ഇവിയില്‍ കൂടാതെ മൊബൈല്‍ - സൗഹൃദവുമാണ്. അധിക സുരക്ഷ ഉറപ്പ് നല്‍കുന്ന പുതിയ ആപ്പ് ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ക്കായി സൗജന്യമായി ലഭ്യമാകും.

Best Mobiles in India

English Summary

The railway is now reportedly launching a revamped website and a new Android-based IRCTC mobile app to ensure faster and easier ticket-booking.