ഞെട്ടാന്‍ തയ്യാറായിക്കോളൂ, ആന്‍ഡ്രോയിഡ് ഫോണില്‍ ഇങ്ങനേയും സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം..!


സ്‌ക്രീന്‍ റെക്കോര്‍ഡിംഗിന് പല ഉപയോഗങ്ങളും ഉണ്ട്. നിങ്ങളുടെ ഫോണില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതിന് ഏറ്റവും മികച്ചതാണ് റെക്കോര്‍ഡിംഗ്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.

Advertisement

നിങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യുകയോ അല്ലെങ്കില്‍ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി വീഡിയോകള്‍ സൃഷ്ടിക്കുകയോ ചെയ്യാം. അതിനായി ഏറ്റവും വേഗതയേറിയ മാര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ എളുപ്പമാണ്, എന്നിരുന്നാലും നിങ്ങളുടെ ഫോണില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

Advertisement

നമുക്ക് നോക്കാം ശരിയായ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെ ഒരു ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാമെന്ന്. കൂടാതെ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെയാകുമെന്നും നോക്കാം.

1. DU Recorder

DU റെക്കോര്‍ഡര്‍ ഏവരുടേയും പ്രീയപ്പെട്ട ആപ്ലിക്കേഷനുകളില്‍ ഒന്നാണ്. ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്, അതു പോലെ നിങ്ങള്‍ക്ക് ഇതില്‍ നിരവധി സവിശേഷതകളും നല്‍കുന്നുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് രണ്ട് രീതികളില്‍ റെക്കോര്‍ഡിംങ് ചെയ്യാം, ഒന്ന് പോപ്പ്-അപ്പ് വിന്‍ഡോയിലൂടേയും മറ്റൊന്ന് നോട്ടിഫിക്കേഷന്‍ ബാറിലൂടേയും.

ക്രമീകരണത്തില്‍ തന്നെ നിങ്ങള്‍ക്ക് വീഡിയോയുടെ മിഴിവ് മാറ്റാം അതായത് 240p മുതല്‍ 1080p വരേയും, പിന്നേ ഗുണനിലവാരം 1Mbps മുതല്‍ 12Mbsp വരേയും, FPS 15 മുതല്‍ 60 വരേയും അല്ലെങ്കില്‍ ഓട്ടോമാറ്റിക് ആയും വീഡിയോ റെക്കോര്‍ഡ് ചെയ്യാം, അതിനു ശേഷം ഈ ഫയല്‍ സേവു ചെയ്യുക. നിലവിലെ സെറ്റിംഗ്‌സ് ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്തത് എത്ര നേരം സേവ് ചെയ്തു വയ്ക്കാം എന്നും നിങ്ങളെ കാണിക്കുന്നു. ഇതു കൂടാതെ ഫോണ്‍ ഷേക്ക് ചെയ്ത് റെക്കോര്‍ഡിംഗ് നിര്‍ത്താനും കഴിയും. റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു ടൈമര്‍ കൗണ്ടര്‍ സജ്ജമാക്കാനും കഴിയും.

Advertisement


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോണുകളില്‍ ജിഫ് ആയി വീഡിയോകള്‍ ഷെയര്‍ ചെയ്യാനും സ്‌ക്രീനില്‍ ടാപ്പുകള്‍ കാണിക്കാനും കൂടാതെ വാട്ടര്‍മാര്‍ക്ക് ചേര്‍ക്കാനും ഈ ആപ്പിലൂടെ കഴിയും. ഇതു കൂടാതെ വീഡിയോകള്‍ എഡിറ്റ് ചെയ്യാനും അല്ലെങ്കില്‍ മറ്റൊന്നിനോട് ചേര്‍ക്കാനും ജിഫ് ആയി പരിവര്‍ത്തനം ചെയ്യാനും സുഗമമായി കഴിയും.

ഈ ആപ്പ് ഉപയോഗിക്കാന്‍ പോപ്-അപ്പ് ബട്ടണുകളാണ് എളുപ്പമാര്‍ഗ്ഗം. ഈ രീതിയില്‍ നിങ്ങള്‍ക്ക് റെക്കോര്‍ഡ് ചെയ്യാനായി ആപ്പ് ലോഞ്ച് ചെയ്യുക. അതിനു ശേഷം ക്യാമറ ബട്ടണ്‍ ടാപ്പ് ചെയ്യ്ത് റെക്കോര്‍ഡിംഗ് ആരംഭിക്കുക. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വീണ്ടും ടാപ്പ് ചെയ്യുക.

Advertisement

2. AZ Screen Recorder

അടുത്ത മികച്ച ആപ്പാണ് AZ സ്‌ക്രീന്‍ റെക്കോര്‍ഡര്‍. ഇതും സൗജന്യമാണ്. എന്നാല്‍ ഇതില്‍ പരസ്യങ്ങള്‍ വരുന്നു. കൂടാതെ പ്രീമിയം ഫീച്ചറുകള്‍ക്കായി ഇന്‍-ആപ്പും വാങ്ങണം. ആദ്യം നിങ്ങള്‍ പോപ്-അപ്പ് വിന്‍ഡോയില്‍ അനുമതി നല്‍കണം, അപ്പോള്‍ ആപ്പ് നിങ്ങളുടെ സ്‌ക്രീനിന്റെ വശത്ത് ഒരു ഓവര്‍ലേയായി നിയന്ത്രണങ്ങള്‍ നല്‍കും. ഇനി നിങ്ങള്‍ക്ക് സെറ്റിംഗ്‌സ് ആക്‌സസ് ചെയ്യാം ഇല്ലെങ്കില്‍ റെക്കോര്‍ഡിംഗിലേക്ക് നേരെ പോകുക ഇല്ലെങ്കില്‍ ഒരൊറ്റ ഇന്റര്‍ഫേസില്‍ നിന്ന് എല്ലാ ലൈവ്‌സ്ട്രീമും അയക്കുന്നു.


DU റെക്കോര്‍ഡര്‍ പോലെ AZ സ്‌ക്രീന്‍ റെക്കോര്‍ഡറും മികച്ചൊരു ആപ്ലിക്കേഷനാണ്. ഏകദേശം സമാനമായ ആപ്ലിക്കേഷനുകള്‍ ഇവയിലുണ്ട്. അതായത് ഒരേ റസൊല്യൂഷന്‍, ഫ്രേം റേറ്റ്, ബിറ്റ്‌റേറ്റ് സെറ്റിംഗ്‌സ് എന്നിവ. സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് മുഖം രേഖപ്പെടുത്തുന്നതിന് മുന്‍ ക്യാമറ ഉപയോഗിക്കാം. ഇതൊരു പ്രോ-ഫീച്ചറാണ്, റെക്കോര്‍ഡിംഗ് സമയത്ത് മാജിക് ബട്ടണോടൊപ്പം നിയന്ത്രണ ബട്ടണും മറക്കുന്നു. അതിനു ശേഷം പരസ്യങ്ങളെ നീക്കം ചെയ്യുകയും സ്‌കീനില്‍ വരച്ച് ജിഫ് ആയി പരിവര്‍ത്തനം ചെയ്യുന്നു.

ഈ ആപ്പ് വളരെ ഏറെ കാര്യങ്ങളില്‍ DU റെക്കോര്‍ഡറുമായി സാദൃശ്യമുളളതാണ്. അതിനാല്‍ ഇവയില്‍ രണ്ടില്‍ ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Advertisement

3. Screen Recorder-Free No Ads

ഇവിടെ പരിചയപ്പെടുത്തുന്ന മൂന്നാമത്തെ ആപ്പ് സ്‌ക്രീന്‍ റെക്കോര്‍ഡറാണിത്. ഈ സൗജന്യ ആപ്ലിക്കേഷന് പരസ്യങ്ങളോ ഇന്‍-ആപ്പ് വാങ്ങലുകളോ ഇല്ല. എന്നാല്‍ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ വിന്‍ഡോ അനുമതി സജ്ജീകരിക്കേണ്ടതുണ്ട്. എന്നാല്‍ മറ്റു കാര്യങ്ങളില്‍ ഈ ആപ്പ് വളരെ വിശ്വസനീയമാണ്. ഈ ആപ്പ് ലോഞ്ച് ചെയ്തതിനു ശേഷം സ്‌ക്രീനിന്റെ താഴയായി ഒരു ടൂള്‍ബാര്‍ കാണാം. ഇതില്‍ നിങ്ങള്‍ക്ക് ടൈം സെറ്റ് ചെയ്യാം. ഒരു സമയം ആയിക്കഴിഞ്ഞാല്‍ സ്വമേധയ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് നില്‍ക്കും.

ഈ ആപ്പിന്റെ ഏറ്റവും രസകരമായ സവിശേഷതയാണ് ഗെയിം ലോഞ്ചര്‍. ഇത് ആപ്പിലെ റെക്കോര്‍ഡിംഗ് ഓവര്‍ലേ ഉപയോഗിച്ച് ഗെയിമുകള്‍ ലോഞ്ച് ചെയ്യാന്‍ സഹായിക്കുന്നു.

Advertisement

റെഡ്മി Y2 എത്തി; AI ക്യാമറ, ഡ്യൂവൽ ക്യാമറ,.. സവിശേഷതകൾ ഗംഭീരം! വിലയും കുറവ്!

Best Mobiles in India

English Summary

Learn How To Record The Screen On An Android device