സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായോ? വാട്‌സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാനിതാ 11 വഴികള്‍


ഓരോ വാട്‌സ് ആപ്പ് അക്കൗണ്ടിലൂടെയും ആയിരക്കണക്കിന് മെസ്സേജുകളാണ് ദിനംപ്രതി കടന്നുപോകുന്നത്. രഹസ്യ ചാറ്റും ഔദ്യോഗിക ചാറ്റുകളും ഇതില്‍പ്പെടും. സുരക്ഷയെ ബാധിക്കുന്ന മെസ്സേജുകളും ഏറെയാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായാലോ ? പേടിക്കേണ്ട... ഫോണ്‍ നഷ്ടമായാലും വാട്‌സ് ആപ്പ് ചാറ്റുകളെ സുരക്ഷിതമാക്കാന്‍ വഴിയുണ്ട്.

Advertisement

നഷ്ടമായി ഫോണില്‍ നിന്നും മെസ്സേജുകളെ വീണ്ടെടുക്കാനുള്ള സൗകര്യം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പില്‍ നിലവില്‍വന്നുകഴിഞ്ഞു. വളരെ ലളിതമായ സംവിധാനത്തിലൂടെ ഇത് പ്രവര്‍ത്തിപ്പിക്കാനാകും. ഇതിനായുള്ള 11 വഴികള്‍ നിങ്ങള്‍ക്കായി പറഞ്ഞു നല്‍കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

Advertisement

സിംകാര്‍ഡ് ലോക്ക്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിംകാര്‍ഡ് കണക്ഷന്‍ ഏതാണോ അവരുടെ കസ്റ്റമര്‍കെയില്‍ വിളിച്ച് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുക. വെരിഫിക്കേഷന്‍ ഇല്ലാതെ മറ്റൊരാള്‍ക്കും നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ പേടിവേണ്ട.

പുതിയ സിംകാര്‍ഡ്

അതേ നമ്പരിലുള്ള ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് എടുത്തശേഷം പഴയപോലെത്തന്നെ വാട്‌സ്ആപ്പ് ഉപയോഗിക്കാവുന്നതാണ്.

ഒറ്റ ഫോണ്‍ നമ്പര്‍

ഒരു കാര്യം പ്രത്യേകം മനസിലാക്കുക. ഒരു വ്യക്തിക്ക് ഒരു നമ്പരില്‍ നിന്നും ഒന്നിലധികം വാട്‌സ് ആപ്പ് ആക്ക്ൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സിം കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിലൂടെ നിങ്ങള്‍ സേഫ് ആകും.

ഇമെയില്‍ അയക്കാം

അഥവാ നിങ്ങള്‍ക്ക് ആ നമ്പര്‍ ഉപയോഗിക്കണ്ട എന്നുണ്ടെങ്കില്‍ വഴിയുണ്ട്. support@whatsapp.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയില്‍ അയച്ചാല്‍ മതി.

നഷ്ടപ്പെട്ട കാര്യം രേഖപ്പെടുത്തണം

ഇമെയില്‍ അയക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്പര്‍ നഷ്ടമായെന്നും അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണമെന്നും ഇമയെിലില്‍ പ്രത്യേകം പരാമര്‍ശിക്കണം.

മെസ്സേജുകള്‍ തിരികെ

ഇനി അക്കൗണ്ട് റീ ഓപ്പണ്‍ചെയ്തതിനു ശേഷം പഴയ മെസ്സേജുകള്‍ ബാക്കപ്പ് ചെയ്യാം. നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് എന്നിവയില്‍ ലോഡ് ചെയ്തിട്ടുള്ള മെസ്സേജുകള്‍ ബാക്കപ്പിലൂടെ വീണ്ടും വായിക്കാവുന്നതാണ്.

30 ദിവസം പെന്റിംഗ്

നിങ്ങളുടെ കോണ്ടാക്ടിലുള്ളവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇതിനു ശേഷം മെസ്സേജ് അയക്കാവുന്നതാണ്. എന്നാല്‍ 30 ദിവസം പെന്റിംഗ് ആയിരിക്കും എന്നകാര്യം ശ്രദ്ധിക്കുക.

എല്ലാ വിവരങ്ങളും തിരികെ

പുതിയ ഫോണില്‍ റീആക്ടിവേറ്റ് ചെയ്ത വാട്‌സ് ആപ്പ് അക്കൗണ്ട് പഴയതുപോലെത്തന്നെ നിങ്ങള്‍ക്ക് ഉപയോിക്കാവുന്നതാണ്. എല്ലാ ഗ്രൂപ്പ് ചാറ്റ് മെസ്സേജുകളും മറ്റും ലഭിക്കും.

30 ദിവസം കഴിഞ്ഞാല്‍

30 ദിവസത്തിനുള്ളില്‍ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മുഴുവനായും ഡിലീറ്റ് ആവുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വൈഫൈ ഉപയോഗിക്കാം

സിം കാര്‍ഡ് ലോക്കാണെങ്കിലും ഭയപ്പെടേണ്ടതില്ല. വൈഫൈ ഉപയോഗിച്ച് അക്കൗണ്ട് റീ ആക്ടിവ് ചെയ്യാവുന്നതാണ്.

വാട്‌സ് ആപ്പ് സഹായിക്കില്ല

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. അത് കണ്ടെത്താന്‍ വാട്‌സ് ആപ്പ് ഒരു തരത്തിലും സഹായിക്കില്ല.

Best Mobiles in India

English Summary

Lost your smartphone? 11 tips to keep your WhatsApp chats safe and secure