ഈ ആപ്പിനോട് നിങ്ങൾക്ക് എന്തും പറയാം, അത് നിങ്ങളെ സഹായിക്കും; നെറ്റും ആവശ്യമില്ല!!


ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത് അൽപ്പം വ്യത്യസ്തമായ ഒരു വോയിസ് അസിസ്റ്റന്റ് ആപ്പിനെ കുറിച്ചാണ്. സായ് എന്നാണ് ആപ്പിന്റെ പേര്. സായ് നിങ്ങളുടെ ശരാശരി സിരി, അലക്സാ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ ഒരു കോപ്പി പതിപ്പ് അല്ല എന്ന് തീർത്ത് പറയാം. അതുപോലെ ഒരു വിർച്വൽ അസിസ്റ്റന്റ് ആപ്ലിക്കേഷന്റെ ഭംഗിയോട് കൂടി നിങ്ങളെ ആകർഷിക്കാനും ശ്രമിക്കില്ല.

Advertisement


പകരം അതിന്റെ മുൻഗണനതീർത്തും ഫംഗ്ഷണൽ അൾട്രാ ഫാസ്റ്റ് ആയിരിക്കും. അതായത് അതിവേഗത തന്നെ. ഡാറ്റ കണക്ഷൻ ആവശ്യമില്ലാതെ തന്നെ നിരവധി ഫോൺ നിർദ്ദിഷ്ട കമാൻഡുകൾ ഓഫ്ലൈനിൽ അവതരിപ്പിക്കാൻ ഇത് അനുവദിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും മറ്റു ആപ്പുകളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നതും.

നിങ്ങളുടെ ഫോണിന്റെ പശ്ചാത്തലത്തിൽ സായി പ്രവർത്തിക്കുന്നു എങ്കിലും കാര്യമായ മെമ്മറി, ബാറ്ററി ഒന്നും തന്നെ ഇ ആപ്പ് എടുക്കുകയില്ല. ഈ ആപ്പിന് മറ്റുള്ളവയെ പോലെ ഒരു ഉപയോക്തൃ-ഇന്റർഫേസും ഇല്ല, അതിനാൽ അതിന്റെ പ്രവർത്തനങ്ങൾ ഏത് ആപ്ലിക്കേഷനിലൂടെയും ഏത് സമയത്തും നമുക്ക് ലഭ്യമാകുകയും ചെയ്യും.

Advertisement

വളരെ ഒപ്റ്റിമൈസു ചെയ്ത ആൽഗോരിതം ഉപയോഗിച്ച് നമ്മുടെ ഫോണിൽ മികച്ചൊരു വോയിസ് അസിസ്റ്റന്റ് ആയി സായി പ്രവർത്തിക്കും എന്ന് തീർച്ച. നമ്മുടെ പ്രിയപ്പെട്ട ഇൻസ്റ്റാളുചെയ്ത അപ്ലിക്കേഷനുകളിലെ പ്രവർത്തനങ്ങൾ കൂടാതെ, നിങ്ങൾക്ക് പൂർണ്ണമായി ഫോൺ നിയന്ത്രണം നൽകുന്നതിലൂടെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിന്റെ ഓപ്പൺ സോഴ്സ് സൗകര്യം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്ന നിങ്ങൾ സ്വയം ചെയ്യാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ വോയിസ് നിർദേശങ്ങളും മറ്റും സാധ്യമാക്കാൻ സായിക്ക് കഴിയും.

കാലത്തിനൊത്ത് ഇന്‍സ്റ്റാഗ്രാം മാറുന്നു: കിടിലന്‍ രണ്ടു ഫീച്ചറുകളുമായി വീണ്ടും

മറ്റു ആപ്പുകളെ പോലെ ഇവിടെ നിങ്ങളുടെ വോയിസ് കമാൻഡുകൾ കൊടുക്കുന്നതിന് ഒരു പ്രത്യേക അപ്ലിക്കേഷൻ തുറക്കുന്നതിനുള്ള ആവശ്യമില്ല. ഒരു ഹോട്ട് വേർഡ് അല്ലെങ്കിൽ ഒരു ബട്ടൺ അമർത്തിപ്പിടിച്ച് പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ അതിനി ഫയൽ ആവട്ടെ, പേരുകൾ ആവട്ടെ എന്തുമാകട്ടെ, നിനമ്മുടെ ഫോണിൽ എവിടെയുണ്ടെങ്കിലും കണ്ടെത്തിത്തരും.

Advertisement

വോയിസ് അസിസ്റ്റന്റ് ആപ്പ് ആയ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കുന്നവർക്ക് അറിയാം എന്തുമാത്രം മെച്ചപ്പെട്ട സർവീസ് ആണ് ഗൂഗിൾ അതിൽ ഒരുക്കിയിട്ടുള്ളത് എന്ന്. അത് മാത്രമല്ല അതിനോട് മത്സരിക്കാൻ കെല്പുള്ള ഒന്നും തന്നെ ഈ ആപ്പിൽ കാണുകയും ഇല്ല. പകരം തീർത്തും വ്യത്യസ്തമായ രീതിയിലുള്ള ഒരു വോയ്‌സ് അസിസ്റ്റന്റ് സൗകര്യമാണ് ഈ ആപ്പ് നൽകുക. ആവശ്യമുള്ളവർക്ക് പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയാം

Best Mobiles in India

Advertisement

English Summary

Meet Saiy; A Complete Offline Voice Command Assistant