ഒന്നിലധികം വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ എങ്ങനെ ഡെസ്‌ക്‌ടോപ്പില്‍ ഒരേ സമയം ഉപയോഗിക്കാം?


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് ലേകത്തിലെ ഏറ്റവും വലിയ പ്രശസ്ഥമായ മെസേജിംഗ് ആപ്പാണ്. 1.5 ബില്ല്യന്‍ ഉപയോക്താക്കളാണ് വാട്ട്‌സാപ്പില്‍ ഇപ്പോഴുളളത്.

Advertisement

കമ്പനിയുടെ റിപ്പോര്‍ട്ടു പ്രകാരം ദിവസേന 60 മില്ല്യന്‍ സന്ദേശങ്ങളാണ് വാട്ട്‌സാപ്പില്‍ എത്തുന്നത്. 2014ല്‍ ആണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പിനെ ഏറ്റെടുത്തത്. അതിനു ശേഷം അനേകം അപ്‌ഡേറ്റുകള്‍ വാട്ട്‌സാപ്പില്‍ എത്തുകയും കൂടുതല്‍ വരുമാനം സൃഷ്ടിക്കുകയും ചെയ്തു. വാട്ട്‌സാപ്പ് വെബ് എന്ന വേര്‍ഷനും കമ്പനി അവതരിപ്പിച്ചു. ഇതിലൂടെ നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് പിസിയിലും ഉപയോഗിക്കാം.

Advertisement

ഇന്ന് ഒരു വ്യക്തിക്ക് ഒന്നിലധികം വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ട്. ഇവ രണ്ടും വളരെ എളുപ്പത്തില്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ പിസിയില്‍ ഇതു പോലെ ചെയ്യാന്‍ കഴിയുമോ എന്നതിനെ കുറിച്ച നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതേ, വളരെ ലളിതമായ ടിപ്‌സിലൂടെ തന്നെ ഇത് ചെയ്യാം.

വാട്ട്‌സാപ്പ് വെബ് ആക്‌സസ് ചെയ്യണമെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ടായിരിക്കണം, ഒപ്പം ഈ രണ്ട് ഉപകരണങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായിരിക്കണം. ഇതു കൂടാത വെബ് ബ്രൗസറിന്റെ അപ്‌ഡേറ്റ് വേര്‍ഷനും ഉണ്ടായിരിക്കണം.

ഇത്രയും ഉണ്ടെന്നു ഉറപ്പു വന്നാല്‍ ഇനി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കാം.

Advertisement

1. ആദ്യം നിങ്ങളുടെ വെബ് ബ്രൗസറിലും സ്മാര്‍ട്ട് ഫോണ്‍/ടാബ്ലറ്റിലും http://web.whatsapp.com തുറക്കുക.

2. ഇതു ചെയ്തു കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാനായി സ്‌ക്രീനില്‍ കാണുന്ന QR കോഡ് നിങ്ങളുടെ ടാബ്ലറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.

3. ഇനി ഒരേ ബ്രൗസറില്‍ വ്യത്യസ്ഥ വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കണമെങ്കില്‍ ഒരു പുതിയ ടാബ് തുറക്കണം.

4. ഇനി ഈ ലിങ്ക് ടാബില്‍ പേസ്റ്റ് ചെയ്യുക (http://dyn.web.whatsapp.com). അതിനു ശേഷം എന്റര്‍ ക്ലിക്ക് ചെയ്യുക.

5. ഒരിക്കല്‍ ഇതു ചെയ്തു കഴിഞ്ഞാല്‍ അതേ സ്‌ക്രീന്‍ QR കോഡോടു കൂടി വീണ്ടും കാണും.

Advertisement

6. ഇനി വീണ്ടും നിങ്ങളുടെ മറ്റ് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഈ QR കോഡ് സ്‌കാന്‍ ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ രണ്ടാമത്തെ വാട്ട്‌സാപ്പ് അക്കൗണ്ടും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

155 രൂപയ്ക്ക് 34ജിബി ഡേറ്റ, ബിഎസ്എന്‍എല്‍ കിടിലന്‍ ഓഫര്‍...!

Best Mobiles in India

English Summary

Method to use multiple WhatsApp accounts on desktop