ഷവോമിയുടെ ഈ സുന്ദരൻ ഉടൻ ഇന്ത്യയിലേക്ക്!


സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ ആരോഗ്യ സംബന്ധമായ ഉപകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഷവോമി എന്ന ചൈനീസ് കമ്പനി. ഫിറ്റ്‌നസ് ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഏറെ സവിശേഷതകളുമായി ഷവോമി മീ ബാന്‍ഡ് 3 അവതരിപ്പിച്ചത്. മീ ബാന്‍ഡ് 2ന്റെ പിന്മുറക്കാരനാണ് മീ ബാന്‍ഡ് 3.

Advertisement

വാച്ചിനു പകരം ഫിറ്റ്‌നസ് ബാന്‍ഡ് നിങ്ങള്‍ക്ക് കൈയ്യില്‍ കെട്ടിക്കൊണ്ടു നടക്കാം. അതിനു ശേഷം നിങ്ങള്‍ നടക്കുന്നതിന്റേയും ഓടുന്നതിന്റേയും കണക്കുകളെല്ലാം ബാന്‍ഡ് രേഖപ്പെടുത്തും. ഇതിലൂടെ എത്ര സമയം നിങ്ങളുടെ ശരീരം പ്രവര്‍ത്തിച്ചു എത്ര സമയം ഊര്‍ജ്ജം നഷ്ടപ്പെട്ടു എന്നെല്ലാം കൃത്യമായി അറിയാന്‍ സാധിക്കും.

Advertisement

മനു ജയിനിന്റെ ട്വിറ്റര്‍ പോസ്റ്റ്

ഷവോമി ഇന്ത്യയുടെ പുതിയ COO മുരളി കൃഷ്ണന്‍ B യുമായി മനു ജയിന്‍ (ഷവോമി ഗ്ലോബല്‍ VP ആന്റ് മാനേജിംങ് ഡയറക്ടര്‍) ഒരു പുതിയ പോസ്റ്റ് ട്വിറ്ററില്‍ ഇട്ടു. അത് ഷവോമി മീ ബാന്‍ഡ് 3യുടെ ഇന്ത്യന്‍ വരവിനെ കുറിച്ചാണ്. ആ പോസ്റ്റില്‍ ഇതു വളരെ വ്യക്തവുമാണ്. ഈ വരവ് ചിലപ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണിനോടൊപ്പം ആയിരിക്കുമെന്നും ഉണ്ട്.

ഷവോമി മീ ബാന്‍ഡ് 3യുടെ വില

ഷവോമി മീ ബാന്‍ഡ് 3 നിലവില്‍ ചൈനയില്‍ ലഭ്യമാണ്. ഷവോമി മീ 8 ഫോണിനോടൊപ്പമാണ് ഈ ഫിറ്റ്‌നസ് ബാന്‍ഡ് അന്ന് അവതരിപ്പിച്ചത്. ഇവ രണ്ടും തന്നെയാകും ഇന്ത്യയിലും അവതരിപ്പിക്കാന്‍ പോകുന്നത്. ഇറങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മീ ബാന്‍ഡ് 3 സാധാരണ ഫിറ്റ്‌നസ് ബാന്‍ഡുകളേക്കാള്‍ വില കുറച്ചു കൂടുതലാകും. അതായത് ഏകദേശം വില 2000- 2500 രൂപയ്ക്കുളൡ. ഷവോമി മീ ബാന്‍ഡ് 2ന്റെ വില 1,799 രൂപയായിരുന്നു.

ഷവോമി മീ ബാന്‍ഡ് 3 സവിശേഷതകള്‍

128x80 പിക്‌സല്‍ റിസൊല്യൂഷനുളള 0.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് മീ ബാന്‍ഡ് 3യ്ക്ക്. വരുന്ന മെസേജുകളും നോട്ടിഫിക്കേഷനുകളും കൃത്യമായി വായിക്കാന്‍ വലിയ സ്‌കീനുമുണ്ട്. 110 മില്ലീ ആംപെയര്‍ കരുത്തുളള ബാറ്ററി 20 ദിവസത്തെ ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നു. ആപ്പ്, കോണ്‍ നോട്ടിഫിക്കേഷന്‍, മോഷന്‍ ട്രാക്കിംഗ്, ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങള്‍ മീ ബാന്‍ഡ് 3യില്‍ പ്രവര്‍ത്തിക്കും. NFC പിന്തുണയുളള ഉയര്‍ന്ന വേരിയന്റും ഉണ്ട്. എന്നാല്‍ NFC വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറല്ല.

ഈ കമ്പനികളുമായി കിടപിടിക്കുന്നു

സോണി, സാംസങ്ങ്, വാവെയ് തുടങ്ങിയ കമ്പനികളുടെ ഫിറ്റ്‌നസ് ബാന്‍ഡുമായി കിടപിടിക്കാനാണ് മീ ബാന്‍ഡ് 3 എത്തുന്നത്. അതിനാല്‍ കാഴ്ചയിലും വളരെ ആകര്‍ഷണം തന്നെ. അതിലുപരി 20 ദിവസത്തെ ബാറ്ററി ബാക്കപ്പ്, ടച്ച് സ്‌ക്രീന്‍, വാട്ടര്‍ റെസിസ്റ്റന്റ് അങ്ങനെ നിരവധി മറ്റു സവിശേഷതകളും മീ ബാന്‍ഡ് 3യില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ!

Best Mobiles in India

English Summary

Mi Band to Relaese in India Soon.