സ്കൈപ്പ് ലൈറ്റ് ആപ്പിൽ ഇനി ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറും


സ്കൈപ്പ് ലൈറ്റ് ആപ്പിൽ പുതിയ അപ്ഡേറ്റ് എത്തി. ഇനി ഇതിലൂടെ ഗ്രൂപ്പ് വീഡിയോ കോളും സാധ്യമാകും. സകൈപ്പ് ലൈറ്റ് ആപ്പിന് വേണ്ടി ഗ്രൂപ്പ് വീഡിയോ കോളിങ്ങ് ഫീച്ചറിന് ഒപ്പം "Ruuh" എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അധിഷ്ഠിത ചാറ്റ്ബോട്ടും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.

Advertisement

രാജ്യത്തെ എല്ലാ സ്കൈപ്പ് ലൈറ്റ് ഉപയോക്താക്കൾക്കും വീഡിയോ കേളിങ്ങ് ലഭ്യമാകുമെന്നും ഗ്രൂപ്പ് വീഡിയോ അല്ലെങ്കിൽ ഓഡിയോ കോളിൽ ആർക്കും സൗജന്യമായി ചേരാമെന്നും കമ്പനി പറഞ്ഞു. ആപ്പിലൂടെയുള്ള ഗ്രൂപ്പ് വീഡിയോ ചാറ്റിന് രജിസ്റ്റർ ചെയ്ത അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്കൈപ്പ് ലൈറ്റ് ഉപയോക്താക്കൾക്ക് ക്ഷണിക്കാൻ കഴിയും .

Advertisement

ഈ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ

ഇതുവരെ ഉള്ളതിലും എളുപ്പത്തിൽ വീഡിയോ കോൾ ചെയ്യാവുന്ന തരത്തിലാണ് മൈക്രോസോഫ്റ്റ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൂപ്പ് കോൾ തുടങ്ങുന്നതിന് സ്കൈപ്പ് ആപ്ലിക്കേഷനിൽ കാണുന്ന കോൾ ടാബിൽ സ്പർശിച്ചാൽ മതി .

മറ്റുള്ളവരെ കൂട്ടിച്ചേർക്കുന്നതിന് പ്രധാന യൂസർ വാട്സ് ആപ്പ് വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇൻവിറ്റേഷൻ ലിങ്ക് അയക്കണം. സ്‌കൈപ്പ് ലൈറ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിലോ പിസിയിലോ ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ടിയുള്ള വെബ് സൈറ്റിന്റെ ലിങ്കാണ് യഥാർത്ഥത്തിൽ ഇത്.

വീഡിയോ കോൾ ചെയ്യുന്നതിന് വേണ്ടി ഒരു എക്സ്റ്റെൻഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിലേക്കായിരിക്കും ഈ പേജ് നയിക്കുക. ഗസ്റ്റ് യൂസർ ടെക്സ്റ്റ് മെസേജ് മാത്രമെ അയക്കുന്നുള്ളു എങ്കിൽ എക്സ്റ്റെൻഷന്റെയോ അക്കൗണ്ടിന്റെയോ ആവശ്യമില്ല. ഇൻവിറ്റേഷൻ ലിങ്കിന്റെ കലാവധി 24 മണിക്കൂർ മാത്രമായിരിക്കും.

Advertisement

എഐ- അധിഷ്ഠിത ചാറ്റ്ബോട്ട്

രാജ്യത്തെ എല്ലാ സ്കൈപ്പ് ഉത്പന്നങ്ങളിലും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് ലഭ്യമാകും . " Ruuh" എന്ന് വിളിക്കുന്ന ഈ ചാറ്റബോട്ടിൽ സ്ത്രീ ശബ്ദത്തിൽ ആണ് അവതരണം. ദീപാവലിക്കും മറ്റും

വ്യക്തിപരമായ കാർഡുകൾ ഉണ്ടാക്കുന്നതിന് പുറമെ യൂസറുമായി ചാറ്റ് ചെയ്യാനും ഈ ബോട്ട് യൂസറിനെ സഹായിക്കുമെന്ന് കമ്പനി പറയുന്നു . ദീപാവലി ആസ്പദമാക്കിയുള്ള സ്റ്റിക്കറുകളും ഇമോഷനുകളും ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന മറ്റ് ഫീച്ചറുകൾ .

ഇന്ത്യലെ ഏറ്റവും ധനികനായ ടെക്കികള്‍ ആരൊക്ക?

കുറഞ്ഞ ബാൻഡ് വിഡ്തിലും മികച്ച വിഡിയോ ,ഓഡിയോ കോളിങ്ങ് ,മെസ്സേജിങ്ങ് അനുഭവം സാധ്യമാക്കുന്ന സ്കൈപ്പ് ലൈറ്റ് ഈ വർഷം തുടക്കത്തിൽ അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് ഗൂഗിളിന്റെ മെസ്സേജിങ്ങ് ആപ്പ് അലോ, വീഡിയോ കോളിങ്ങ് ആപ്പ് ഡ്യുവോ, വാട്സ്ആപ്പ്, ഫേസ് ബുക്ക് മെസ്സഞ്ചർ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾക്ക് കടുത്ത മത്സരം ആണ് ഉയർത്തിയത് . അതിന് ശേഷം ഉപയോക്താക്കൾക്ക് ഇണങ്ങും വിധം സ്കൈപ്പ് ലൈറ്റിൽ കൂടുതൽ ഫീച്ചറുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Best Mobiles in India

Advertisement

English Summary

Microsoft announced the introduction of group video calling feature as well as Artificial Intelligence (AI)-based chatbot named "Ruuh" for Skype Lite.