ആൻഡ്രോയിഡ് ഫോണുകൾക്കായി വിൻഡോസ് ടൈംലൈനുമായി Microsoft Launcher 5.0 എത്തുന്നു..!


ഇന്ന് ഏറെ ആളുകൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ലോഞ്ചറുകളിൽ ഒന്നാണ് മൈക്രോസോഫ്റ്റിന്റെ ലോഞ്ചർ. മികച്ച രൂപകൽപ്പനയും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് ഏതൊരാളെയും ഇതിലേക്ക് ആകർഷിക്കുന്നത്. ഇപ്പോഴിതാ Microsoft Launcher 5.0 പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ലോഞ്ചറിന്റെ ഏറ്റവും വലിയ അപ്‌ഡേറ്റ് വിൻഡോസ് ടൈംലൈൻ കൂടെ ഇതിൽ ഉൾപ്പെടുത്തി എന്നതാണ്. ആദ്യം ആൻഡ്രോയിഡിലും വൈകാതെ തന്നെ ഐഒഎസിലും ഇത് ലഭ്യമാകും.

എന്താണ് വിൻഡോസ് ടൈംലൈൻ?

ഏതാനും ദിവസം മുമ്പ് നിങ്ങൾ കയറിയ ഒരു വെബ് പേജ് അതേപോലെ തുറക്കുന്നതിന്, അല്ലെങ്കിൽ നിങ്ങൾ ഇന്നലെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡോക്യുമെൻറുകൾ തുറക്കുന്നത്തിതിന് എന്നുതുടങ്ങി പല കാര്യങ്ങളും ഫയലുകൾ തേടിപ്പോകാതെതന്നെ ഒരൊറ്റ സ്‌ക്രീനിൽ തന്നെ ലഭ്യമാകുന്ന സൗകര്യമാണ് വിൻഡോസ് ടൈംലൈൻ.

ഇതുകൊണ്ടുള്ള ഏറ്റവും വലിയ മെച്ചം

ഇതുകൊണ്ടുള്ള ഏറ്റവും വലിയ മെച്ചം നിങ്ങളുടെ കംപ്യൂട്ടറിൽ ചെയ്യുന്ന ജോലികൾ അതേപോലെ അവിടെ നിർത്തിയതിന്റെ ബാക്കി ഫോണിലും തുടർന്ന് ചെയ്യാനാകും എന്നതാണ്. ശേഷം വീണ്ടും ഫോണിൽ നിർത്തിയതിന്റെ ബാക്കി കംപ്യൂട്ടറിൽ ചെയ്യാം. ഇതിനായി ഫോണിലും പിസിയിലും ഒരേ മൈക്രോസോഫ്റ്റ് ഐഡിയിൽ ലോഗിൻ ആയിരിക്കണം എന്നുമാത്രം.

ഒരു ഉദാഹരണം

നിങ്ങളിപ്പോൾ ഓഫീസിൽ നിങ്ങളുടെ പിസിയിൽ ഒരു മൈക്രോസോഫ്റ്റ് വേർഡ് ഫയൽ ചെയ്‌തുകൊണ്ടൊരുക്കുകയാണ്. പകുതിവെച്ച് നിർത്തി പിസി ക്ളോസ് ചെയ്യുന്നു. ശേഷം നിങ്ങളുടെ ഫോണിൽ കയറി ലോഞ്ചറിൽ ഇടതുവശത്തുള്ള ടൈംലൈനിൽ കയറി നോക്കിയാൽ നേരത്തെ പിസിയിൽ ചെയ്തതിന്റെ ബാക്കി അവിടെ കാണാം. തുടർന്ന് ഫോണിൽ ബാക്കി തുടർന്ന് ചെയ്യാം.

പുതിയ ന്യൂസ് സെക്ഷൻ

Microsoft Launcher 5.0 എത്തുമ്പോൾ നമുക്ക് ലഭ്യമാകുന്ന ഏറ്റവും വലിയ അപ്‌ഡേറ്റ് വിൻഡോസ് ടൈംലൈൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഇതിന് പുറമെയായി പുതിയ ന്യൂസ് സെക്ഷൻ കൂടെ ഈ ലോഞ്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഇഷ്ടവിഷയങ്ങൾക്ക് അധിഷ്ഠിതമായി അവിടെ പല വാർത്തകളും ലഭ്യമാകും.

കളിയിൽ തോറ്റതിന് വിരാട് കോഹ്‌ലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ളാദേശി ഹാക്കർമാർ!

Most Read Articles
Best Mobiles in India
Read More About: apps android iOS microsoft

Have a great day!
Read more...

English Summary

Microsoft Launcher 5.0 with Windows Timeline for Phones.