DSLR സവിശേഷതകളുമായി Moment - Pro ക്യാമറ ആപ്പ്‌ എത്തി! ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യം!


ഡി എസ് എൽ ആർ സവിശേഷതകളുമായി ഒരു മികച്ച ക്യാമറ ആപ്പ് കൂടെ നമ്മുടെ മനംകവരാൻ എത്തിയിരിക്കുകയാണ്. Moment - Pro എന്ന ഈ ക്യാമറ ആപ്പ് ആൻഡ്രോയ്ഡ് ഫോണുകൾക്കും ഐഒഎസ് ഫോണുകൾക്കും ഒരേപോലെ നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്. പ്ളേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഈ ആപ്പ് നിങ്ങൾക്ക് ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.

Advertisement

Moment - Pro

ഈ ക്യാമറ ആപ്പിന്റെ പ്രധാന സവിശേഷതകളിലൂടെ ഒന്ന് കണ്ണോടിക്കുകയാണ് ഇന്നിവിടെ. മാനുവൽ ആയി ചെയ്യാവുന്ന ഫോട്ടോഗ്രാഫി സംവിധാനങ്ങൾ, RAW പിന്തുണ തുടങ്ങിയ ഒരുപിടി സവിശേഷതകളും പ്രത്യേകതകളും ഈ ക്യാമറക്ക് അവകാശപ്പെടാനുണ്ട്. അതിനാൽ തന്നെ ചെറുതല്ലാത്ത ഒരു തുക കൊടുത്തെ ഈ ആപ്പ് വാങ്ങാൻ സാധിക്കുകയുമുള്ളൂ.

Advertisement
സൗജന്യമല്ല

ഈ Moment - Pro ആപ്പിന്റെ ആൻഡ്രോയ്ഡ് ആപ്പിന് വില വരുന്നത് 140 രൂപയും ഐഒഎസ് ആപ്പിന് വിലവരുന്നത് 249 രൂപയുമാണ്. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവ തമ്മിലുള്ള സാരമായ വിത്യാസങ്ങളിൽ ഒന്നായ വിലയിലുള്ള വ്യത്യാസം ഇവിടെയും നമുക്ക് കാണാം. അത് വിടാം. അതല്ല നമ്മുടെ ചർച്ച, ക്യാമയയിലേക്ക് വരാം.

കമ്പനിയെ കുറിച്ച്‌

സ്മാർട്ഫോണുകൾക്ക് വേണ്ടി ക്യാമറ ആക്‌സസറീസ് നിർമ്മിക്കുന്ന കമ്പനിയാണ് Moment. അങ്ങനെയാണ് ഒരു ക്യാമറ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിലേക്ക് കമ്പനി എത്തിച്ചേർന്നിട്ടുള്ളത്. നിലവിൽ ഒരു സാധാരണ ക്യാമറ ആപ്പ് കമ്പനിക്ക് ഉണ്ട് എങ്കിലും സൗകര്യങ്ങൾ പരിമിതമായിരുന്നു. അതിനാൽ ബേസിക്ക് ക്യാമറയിലേക്ക് പ്രോ സവിശേഷതകൾ ചേർത്ത് കൊണ്ട് പുതിയ വേർഷൻ കമ്പനി അവതരിപ്പിക്കുകയായിരുന്നു.

എല്ലാ ക്യാമറ സവിശേഷതകളും ഒരു ആപ്പിൽ

എല്ലാ തരത്തിലുള്ള മാനുവൽ ആയുള്ള ക്യാമറ നിയന്ത്രണവും ഓപ്ഷനുകളും ഈ ആപ്പ് നൽകുന്നുണ്ട്. ഫോക്കസ്, ISO, ഷട്ടർ സ്പീഡ്, വൈറ്റ് ബാലൻസ്, RAW തുടങ്ങി എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നിയന്ത്രിക്കാനും സെറ്റ് ചെയ്യാനും സാധിക്കും. ആൻഡ്രോയ്ഡ് 7 മുതലുള്ള ആൻഡ്രോയ്ഡ് ഫോണുകളിലും ഐഒഎസ് 10 മുതലുള്ള ഐഫോണുകളിലും മാത്രമാണ് ആപ്പ് പ്രവർത്തിക്കുക. ആൻഡ്രോയിഡിൽ ക്യാമറ 2 എപിഐ ഉണ്ടെങ്കിൽ ഒന്നുകൂടെ പൂർണ്ണമായും ഈ ആപ്പ് ഉപയോഗപ്പെടുത്താം.

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

Best Mobiles in India

English Summary

Moment - Pro Camera App With DSLR-Like Manual Controls Launched For iOS and Android