നിങ്ങൾ അധികം കേട്ടിട്ടില്ലാത്ത എന്നാൽ ഏറെ വ്യത്യസ്തമായ ചില ആൻഡ്രോയ്ഡ് ആപ്പുകളിതാ..


ആന്‍ഡ്രോയിഡ് ആപ്പുകളെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും. വ്യത്യസ്ഥ തരം ആന്‍ഡ്രോയിഡ് ആപ്പുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലുളളത്. എന്നാല്‍ ഈ ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുകയും വേണം. കാരണം ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ പലതും വ്യാജമായിരിക്കും.

Advertisement

എല്ലാ ആപ്പുകളും വ്യാജമാണെന്നല്ല ഞാന്‍ ഇവിടെ പറഞ്ഞത്. നിങ്ങള്‍ അറിയാതെ പോകുന്ന പുതുമയുളള ആപ്പുകളും ഇവിടെയുണ്ട്. ഇതിനെ കുറിച്ചാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്. ഇത് വളരെ ഉപയോഗപ്രദവും രസകവുമാണ്. ആപ്പുകള്‍ ഏതൊക്കെ എന്നു നോക്കാം.

Advertisement


1. Smart Phone Lock

ഏറ്റവും നൂതനമായ ആന്‍ഡ്രോയിഡ് ആപ്പാണിത്. കുട്ടികള്‍ക്കും അതുപോലെ തലതെറിച്ച സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും നിങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് സുരക്ഷിതമാണ്. ഈ ആപ്പ് നിങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ, അതിനു ശേഷം ഓരോ മിനിറ്റിലും ഫോണ്‍ PIN മാറുന്നതു കാണാം.

ഇതിന്റെ പ്രവര്‍ത്തനം...

. നിലവിലെ സമയം 3:40 ആണെങ്കില്‍, നിങ്ങളുടെ ലോക്ക് സ്‌ക്രീനിന്റെ പിന്‍ 0340 ആയിരിക്കും.

. നിങ്ങളുടെ നിലവിലെ സമയം 3:40 യും ഓഫ്‌സെറ്റ് +5 ഉും ആണെങ്കില്‍ , ലോക്ക് സ്‌ക്രീന്‍ പിന്‍ 0345 ആയിരിക്കും.

Advertisement

. നിങ്ങളുടെ നിലവിലെ സമയം 3:40 യും റിവേഴ്‌സ് പിന്‍ ON ആണെങ്കില്‍, ലോക്ക് സ്‌ക്രീന്‍ PIN 0430 ആയിരിക്കും.

ഈ ആപ്പിന്റെ സവിശേഷതകള്‍...

. മൊബൈലില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരു ആപ്പും ഒളിപ്പിക്കാം.

. ഓരോ തവണയും നിങ്ങള്‍ ആപ്പ് സെറ്റിംഗ്‌സ് റീസെറ്റ് ചെയ്യുമ്പോള്‍ പുതിയ പാസ്‌വേഡ് സ്ജ്ജമാക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.


2. Glympse

പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ഏറ്റവും മികച്ച ആപ്ലിക്കേഷനാണ ഇത്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിയല്‍-ടൈം പങ്കിടാന്‍ സാധിക്കും.

. നിങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ദൈര്‍ഘ്യം സജ്ജമാക്കാം.

Advertisement

. നിങ്ങള്‍ എത്താന്‍ പോകുന്ന സ്ഥലം ക്രമീകരിക്കാം.

. നിങ്ങളെ ട്രാക്ക് ചെയ്യേണ്ട സ്വീകര്‍ത്താവിനെ തിരഞ്ഞെടുക്കാം.


3. Photomath

ഇത് ഏറ്റവും ഉപയോഗപ്രദവും ആകര്‍ഷണീയവുമായ ആന്‍ഡ്രോയിഡ് ആപ്പാണ്. വലിയ കണക്കു കൂട്ടലുകള്‍ ചെയ്യാം ഈ ആപ്പിലൂടെ. ഇത് ക്വാട്രാറ്റിക് സമവാക്യങ്ങളും inequalities problems എന്നിവ പിന്തുണക്കുന്നു. മുന്‍പ് ചെയ്ത ഗണിത ശാസ്ത്രം നിങ്ങള്‍ക്ക് പരിശോധിക്കാം.

വിദ്യാര്‍ത്ഥികള്‍ അറിയാന്‍: നിയമപരമായ ഉദ്ദേശ്യത്തിനായി മാത്രം ഈ ആപ്പ് ഉപയോഗിക്കുക.

4. Lock Me Out

സ്മാര്‍ട്ട്‌ഫോണിന് അടിമപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഏറ്റവും മികച്ച ആപ്പാണ് ഇത്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് ഈ ലോകത്തിന്റെ യഥാര്‍ത്ഥ ഭംഗി കാണിച്ചു തരും. കൂടാതെ ഫോണിന്റെ അടിസ്ഥാന സൗകര്യങ്ങളായ കോള്‍, ക്യാമറ എന്നിവ നിലനിര്‍ത്തിക്കൊണ്ട് മറ്റു സവിശേഷതകള്‍ എല്ലാം തന്നെ ലോക്ക് ചെയ്തു വയ്ക്കും.

Advertisement

5. Clone Camera

കുറേ ഫോട്ടോകള്‍ ഒരുമിച്ച് എടുത്ത് അവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഏവരേയും അതിശയിപ്പിക്കുന്ന ഒരൊറ്റ ഫോട്ടോയാക്കി മാറ്റാം.

6. Walkie

ഏറ്റവും രസകരമായ ആന്‍ഡ്രോയിഡ് ആപ്പാണ് വാക്കി. ഇതൊരു സോഷ്യല്‍ അലാം ക്ലോക്കായി പ്രവര്‍ത്തിക്കുന്നു. വാക്കിയില്‍ നിങ്ങളുടെ അലാം സെറ്റ് ചെയ്യുക, ഇത് ലോകമെമ്പാടുമുളള റാണ്ടം അപരിചിതരുമായി ബന്ധിപ്പിക്കും.

7. Dormie

ഇത് നല്ലൊരു ആപ്പാണ്. നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ഫോണ്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ ഈ ഒരു ആപ്പ് നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഒരു രക്ഷകര്‍ത്താവാണെങ്കില്‍ ഈ ആപ്പ് നിങ്ങളുടെ ഫോണിലും പഴയ ഫോണിലും ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതിലൂടെ നിങ്ങളുടെ കുഞ്ഞ് എന്തു ചെയ്യുന്നു എന്നു നിരീക്ഷിക്കാം.

Advertisement

8. Anti Theft

നിങ്ങളുടെ ഫോണ്‍ മോഷ്ടിപ്പെടുകയാണെങ്കില്‍, തെറ്റായ പാസ്‌വേഡ് ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ ആപ്പ് നിങ്ങള്‍ക്ക് രഹസ്യമായി മോഷ്ടാവിന്റെ ചിത്രങ്ങളും സ്ഥലവും ഇമെയില്‍ ചെയ്യും. കൂടാതെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാനും അതി പോലെ ട്രാക്ക് ചെയ്യാനും കഴിയും.

9. Sky Map

സ്‌കൈ-മാപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലൂടെ പ്ലാനിറ്റോറിയം കാണാം. ഇതിലൂടെ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിങ്ങനെ പലതും കാണാം.


107 കോടി ജിബിയുടെ മെമ്മറിയുള്ള എക്‌സാബെറ്റിനെ പരിചയപ്പെടാം..!

10. Unified Remote

നിങ്ങളുടെ ലാപ്‌ടോപ്പു വഴി മികച്ച മൂവികള്‍ കാണാനും പാട്ടുകള്‍ ആസ്വദിക്കാനും ഈ ആപ്പിലൂടെ സാധിക്കും. ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ ലാപ്‌ടോപ്പിന്റെ റിമോട്ടായും മാറ്റാം.

Best Mobiles in India

English Summary

Most Innovative Android Apps You Wish You Knew Earlier