തകർപ്പൻ പ്രത്യേകതകളുമായി മോട്ടോ 1s എത്തി; വിലയും മറ്റും അറിയാം


ലെനോവോ ഉടമസ്ഥതയിലുള്ള മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ 1s സ്മാർട്ഫോൺ പുറത്തിറക്കി. മോട്ടറോള ചൈനയിൽ ആണ് ഈ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് പുറത്തിറക്കി. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ മോട്ടോ ജി 6 ന് സമാനമായ രീതിയിലാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

5.7 ഇഞ്ച് ഡിസ്പ്ലെ, സ്നാപ്ഡ്രാഗൺ 450, 4 ജിബി റാം, ആൻഡ്രോയ്ഡ് 8.0 ഓറിയോ, ഡ്യുവൽ ക്യാമറ സെറ്റപ്പ് എന്നിവയും ഹാൻഡ്സെറ്റിലെ പ്രധാന സവിശേഷതകളാണ്. ഗ്ലാസ് ബാക്ക്, ഫിംഗർപ്രിന്റ് സെൻസർ, 3000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

മോട്ടോ 1 സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.1 ഓറിയോ, 18: 9 അനുപാതത്തിൽ 5.7 ഇഞ്ച് (1080x2160 പിക്സൽ) ഫുൾ എച് ഡി ഡിസ്‌പ്ലേ, 1.8GHz വരെ ഉള്ള ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. മോട്ടോ 1 ഒരേയൊരു 4 ജിബി റാം വേരിയന്റിൽ മാത്രമാണ് വരുന്നത്.

ഓട്ടോഫോക്കസ്, എഫ് / 1.8 അപ്പെർച്ചർ എന്നിവയുള്ള 12 മെഗാപിക്സൽ സെൻസറും, എഫ് / 2.2 അപ്പേർച്ചർ ഉള്ള 5 മെഗാപിക്സൽ സെൻസറും ഉള്ള ഇരട്ട ക്യാമറകളാണ് ഫോണിൽ പിറകുവശത്ത് പ്രവർത്തിക്കുന്നത്. പശ്ചാത്തലത്തെ ബ്ളർ ആക്കുന്ന സൗകര്യം, പശ്ചാത്തലം മാറ്റൽ, ബ്ലാക്ക് ആൻഡ് വൈറ്റ് മോഡ്, സ്പോട്ട് കളർ മോഡ്, ടൈം ലാപ്സ് വീഡിയോ എന്നിവയും അതിലേറെയും സവിശേഷതകളുള്ളതാണ് ഈ ക്യാമറ. ഇതിനു പുറമേ, f / 2.0 അപെർച്ചുറുമായി 16 മെഗാപിക്സൽ മുൻ ക്യാമറയുണ്ട് മോട്ടോ 1ൽ.

മൈക്രോമാക്സ് കാർഡ് വഴി 128GB വരെ വികസിപ്പിക്കാവുന്ന 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് മോട്ടോ 1 എത്തുന്നത്. 3000 എംഎഎച്ച് ബാറ്ററി സാമാന്യമായ പ്രകടനം കാഴ്ചവെക്കും എന്ന് പ്രതീക്ഷിക്കാം. കണക്റ്റിവിറ്റി ഓപ്ഷനുകൾ 4 ജി എൽടിഇ, ബ്ലൂടൂത്ത് 4.2, വൈ-ഫൈ 802.11 a / b / g / n എന്നിവയാണ്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഫോണിലെ സെൻസറുകൾ. വിരലടയാള സെൻസറും ഉണ്ട്. ഡോൾബി ഓഡിയോ സാങ്കേതികവിദ്യയും, P2i നാനോ സ്പ്ലാഷ്-പ്രൂഫ് പൂട്ടിംഗും ഇതിലുണ്ട്.

മികച്ച 5 വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ പരിചയപ്പെടാം

മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്ബോയിലൂടെ മോട്ടോ 1 പുറത്തിറക്കിയത്. മോട്ടോ 1 വിക്ടോറിയ ബ്ലൂ, ഷാർലോട്ട് പൗഡർ എന്നീ നിറങ്ങളിൽ ലഭ്യമാകും. 1,499 സിഎൻവൈ (ഏകദേശം 15,900 രൂപ)യാണ് വില. ചൈനയിൽ ഇപ്പോൾ ലെനോവോയുടെ ഓൺലൈൻ ഷോറൂമിലൂടെയും മോട്ടോറോള സ്റ്റോറിലൂടെയും സ്മാർട്ട്ഫോൺ ലഭ്യമാണ്. എന്നിരുന്നാലും ഇതിന്റെ ഇന്ത്യൻ റിലീസ് തീയതി, ലഭ്യത എന്നിവയിൽ നിലവിൽ റിപ്പോർട്ടുകൾ ഒന്നും തന്നെയില്ല.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Moto 1S is now official: Offers dual camera and premium design