വാട്ട്‌സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?


ഫേസ്ബുക്കും വാട്ട്‌സാപ്പുമാണ് ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രീയമായ രണ്ട് ആപ്ലിക്കേഷനുകള്‍ എന്ന് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയല്ല ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനുകള്‍.

Advertisement

യുഎസ് ഗവേഷണ കമ്പനിയായ സെന്‍സര്‍ ടവറിലെ റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയുടെ മിനി-മ്യൂസിക്-വീഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'ഡ്യുയിന്‍' (Douyin) ആണ് 2018ന്റെ ആദ്യപാദത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത iOS ആപ്ലിക്കേഷന്‍. ബീജിംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക് യൂണികോണ്‍ ബൈറ്റന്‍ഡന്‍സ് വികസിപ്പിച്ച ഈ ആപ്പ് ഫേസ്ബുക്കിനേക്കാളും വാട്ട്‌സാപ്പിനേക്കാളും ഇപ്പോള്‍ ഏറെ ഉയരത്തിലാണ്. ഈ മൂന്നു മാസ കാലയളവില്‍ 45 മില്ല്യന്‍ ഡൗണ്‍ലോഡുകളാണ് ഈ ആപ്പ് ചെയ്തിരിക്കുന്നത്.

Advertisement

എന്താണ് 'ഡ്യുയിന്‍ ആപ്പ്'?

'ഷോക്കിംഗ് മ്യൂസിക്' എന്നാണ് ഡ്യുയിനെ അര്‍ത്ഥമാക്കുന്നത്. 2016 സെപ്തംബറിലാണ് ഈ ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. 3ഡി സ്റ്റിക്കറുകളിലേക്ക് ലൂപ്പ് ചെയ്ത് വ്യത്യസ്ഥമായ ഇഫക്ടുകള്‍ ഉപയോഗിച്ച് സംഗീത സെല്‍ഫികള്‍ നിങ്ങള്‍ക്കു സൃഷ്ടിക്കാന്‍ കഴിയും. അമേരിക്കന്‍ വീഡിയോ ആപ്പായ Musical.ly യുടെ ഏകദേശം സവിശേഷതയാണ് ഇൗ ആപ്പിനും.

ആപ്പിളിന്റെ ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയിഡിന്റെ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും നിങ്ങള്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അങ്ങനെ ഈ ചൈനീസ് ആപ്പ് ലോകത്തിലെ ആറാമത്തെ ഏറ്റവും മികച്ച ഡൗണ്‍ലോഡ് ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ്. നിവലില്‍ വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയെ പിന്നിലാക്കിയിരിക്കുകയാണ് ഈ ആപ്പ്.

Advertisement

വാട്ട്‌സാപ്പിനെ കുറിച്ചു പറയുകയാണെങ്കില്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കാനായി പല സവിശേഷതയും കൂട്ടിച്ചേര്‍ക്കുകയാണ്. ആപ്പ് തുറക്കാതെ തന്നെ നേരിട്ട് ചാറ്റ് ചെയ്യാവുന്ന സവിശേഷതയാണ് വാട്ട്‌സാപ്പ് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ചത്. 1.5 ബില്ല്യന്‍ സജീവ ഉപയോക്താക്കളാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഈ ആപ്പ് ഇപ്പോള്‍ 'wa.me' എന്ന ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഡൊമെയിന്‍ എന്നു പറയുന്നത് api.whatsapp.com ന്റെ ഷോര്‍ട്ട് ലിങ്ക് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ തന്നെ ചാറ്റ് തുറക്കാം. ഈ സവിശേഷത നിങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് പതിപ്പ് 2.18.138 എന്നതിലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കണം.

Advertisement

ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്

മെസേജ് അയക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം https://wa.me/(phone number of the person) എന്നു ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ സുഹൃത്തിന്റെ നമ്പര്‍ +91-9846543210 ആണെങ്കില്‍ https://wa.me/9846543210 എന്നു ചെയ്യുക. ഇത് ഓട്ടോമാറ്റിക്കായി ചാറ്റില്‍ എത്തിക്കുന്നു.

Best Mobiles in India

English Summary

Neither Whatsapp Nor Facebook, This Is The World's Most Popular App On Apple iOS