ഐഫോണിൽ പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് എത്തി!


പലപ്പോഴും പല മികച്ച വാട്‌സ്ആപ്പ് അപ്‌ഡേറ്റുകളും വരുമ്പോൾ ആദ്യം ലഭ്യമാകുന്നതും അധികമായി ലഭിക്കുന്നതും ആൻഡ്രോയ്ഡ് ഫോണുകൾക്കണല്ലോ. എന്നാൽ വൈകാതെ തന്നെ അവയെല്ലാം ഐഒഎസിലും ലഭിക്കാറുണ്ട്. എന്നാൽ ചില അപ്‌ഡേറ്റുകൾ, അത് ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമായോ അല്ലെങ്കിൽ ഐഒഎസസിൽ മാത്രമായോ ലഭിക്കുന്നവയാണ്.

Advertisement

സിരി സപ്പോർട്ട്

അത്തരത്തിൽ ഒരു പുതിയ അപ്ഡേറ്റ് ഇപ്പൊൾ ഐഒഎസ് വാട്ട്സ്ആപ്പ് ആപ്പിന് ലഭിച്ചിരിക്കുകയാണ്. ആപ്പിൾ സിരി ഉപയോഗിച്ച്‌ വാട്‌സ്ആപ്പ് മെസ്സേജുകൾ അയക്കാനുള്ള സൗകര്യമാണ് ഇപ്പോൾ പുതിയ ഐഒഎസ് വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന സിരി സപ്പോർട്ട് പുതിയ ഈ അപ്‌ഡേറ്റിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ.

Advertisement
മെസ്സേജ് അയക്കണം

ഇതുപ്രകാരം ആളുകൾക്ക് സിരി ഉപയോഗിച്ചു വേണ്ട ആളുകൾക്ക് വാട്‌സ്ആപ്പ് മെസ്സേജ് അയക്കാൻ സാധിക്കും. ഉദാഹരണമായി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മെസ്സേജ് അയക്കണം എങ്കിൽ സിരിയോട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മെസ്സേജ് അയക്കണം എന്ന് പറയുക. അപ്പോൾ സിരി ഗ്രൂപ്പ് പേര് ഉറപ്പിക്കാൻ പറയും. അത് ചെയ്താൽ നിങ്ങൾക്ക് അയക്കേണ്ട മെസ്സേജ് പറയാം. അത് സിരി അയച്ചുകൊള്ളും.

ചിത്രങ്ങൾ കാണാൻ പറ്റും.

ഈ പുതിയ അപ്‌ഡേറ്റ് വേർഷനിൽ മറ്റൊരു സൗകര്യം കൂടെ ലഭ്യമായിട്ടുണ്ട്. നോട്ടിഫിക്കേഷനിൽ തന്നെ മീഡിയ ഇമേജ് പ്രീവ്യൂ കാണിക്കുന്നതാണ് പുതിയ മറ്റൊരു സവിശേഷത. ഫോട്ടോസും ജിഫുകളും കാണുന്നതിനായി ഐഫോണിൽ വാട്‌സ്ആപ്പ് തുറക്കേണ്ടതില്ല. ഫോൺ നോട്ടിഫിക്കേഷനിൽ നിന്നു തന്നെ ഇനി ചിത്രങ്ങൾ കാണാൻ പറ്റും.

അപ്‌ഡേറ്റിൽ ലഭ്യമാണ്.

ഈ സൗകര്യം ഇപ്പോൾ പരീക്ഷണ അടിസ്‌ഥാനത്തിൽ മാത്രമാണ് എന്നതിനാൽ നിങ്ങളുടെ ഐഫോണിൽ ലഭിച്ചുകൊള്ളണം എന്നില്ല. എന്നാൽ വൈകാതെ തന്നെ ലഭ്യമായിക്കൊള്ളും. ഇതുകൂടാതെ നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ ആ മീഡിയ ഫയലുകൾ ഡൗണ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ അപ്‌ഡേറ്റിൽ ലഭ്യമാണ്. ഐഒഎസ് 10 മുതലുള്ള ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുക.

വ്യാജവാർത്തകൾ

അതിനിടയിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിനെതിരെ കഠിന പരിശ്രമത്തിലാണ് വാട്‌സ്ആപ്പ്. ഇതിനായി പുതിയ സംവിധാനം വാട്‌സ്ആപ്പ് കൊണ്ടുവരികയും ചെയ്തു. ഇത് പ്രകാരം ഒരു ലിങ്ക് നമുക്ക് മെസ്സേജ് ആയി വാട്സാപ്പിൽ വരുമ്പോൾ അതിന്റെ കൂടെ രണ്ടു ഓപ്ഷനുകൾ കൂടെ ഉണ്ടാകും. 'തുറക്കുക' അല്ലെങ്കിൽ 'ബാക്ക്' എന്നിവയാണ് ഇവ. നിങ്ങൾക്ക് വരുന്ന ലിങ്ക് സംശയകരമായ അല്ലെങ്കിൽ ഒരു വ്യാജവാർത്തയുടെ ലിങ്ക് ആണ് എങ്കിൽ 'Suspicious Link' എന്നൊരു ടാഗ് അതിൽ ഉണ്ടാകും. വൈകാതെ തന്നെ സൗകര്യം പൊതുജനത്തിനു ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

ഫോർവെർഡ് ലേബൽ

വ്യാജവാർത്തകൾ തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കുറച്ചു ദിവസം മുമ്പ് ഫോർവെർഡ് ലേബൽ സൗകര്യം വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഫോർവെർഡ് ചെയ്തെത്തുന്ന മെസേജുകൾ തിരിച്ചറിയാനായി ഇനി അവയുടെ കൂടെ ഒരു ലേബൽ ഉണ്ടാകും. ഇതാണ് സൗകര്യം. ഏതായാലും രാജ്യത്ത് വ്യാജവാർത്തകൾ കൊണ്ടുണ്ടാകുന്ന പൊറുതികേടുകൾ തടയുന്നതിനായി ഈ ശ്രമത്തിൽ നമുക്കും പങ്കാളികളാകാം.

എങ്ങനെ നിങ്ങള്‍ക്കൊരു യൂട്യൂബ് മാസ്റ്റര്‍ ആകാം?

Best Mobiles in India

English Summary

New Whatsapp Update Available for iOs Devices