യൂട്യൂബിനേക്കാള്‍ മികച്ച വീഡിയോ സൈറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?


വീഡിയോ സ്ട്രീമിംഗ് സൈറ്റുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് യൂട്യൂബ് തന്നെ. വാസ്തവത്തില്‍ ഇത് ലോകത്തിലെ ഏറ്റവും ജനപ്രീയമാര്‍ന്ന വെബ്‌സൈറ്റുകളില്‍ ഒന്നാണ്.

Advertisement

എന്നാല്‍ നിങ്ങള്‍ക്ക് യൂട്യൂബ് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ? എന്തു ചെയ്യും? ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ അനുഭവത്തിലെ ഏറ്റവും മികച്ച ഒന്നാണ് വീഡിയോകള്‍. എന്നാല്‍ യൂട്യൂബിനു പകരം മറ്റു പല വീഡിയോ സൈറ്റുകളും ഉപയോഗിക്കാം.

Advertisement

യൂട്യൂബിനു പകരം വയ്ക്കാവുന്ന വീഡിയോ സൈറ്റുകള്‍ അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.

വീമിയോ

ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ പിന്തുണയ്ക്കുന്ന സൈറ്റാണ് ഇത്. നല്ല നിലവാരമുളള ഉളളടക്കവും എളുപ്പത്തില്‍ വീഡിയോകള്‍ ബ്രൗസ് ചെയ്യാനും അനുവദിക്കുന്നു.

മെറ്റാകഫേ

മെറ്റാകഫേ നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ഇതൊരു ലളിതമായ ശൈലിയെന്നതാണ്. ചെറിയ വീഡിയോകള്‍ എടുക്കാന്‍ ഇതു വളരെ മികച്ചതുമാണ്.

വിഓ

ദശലക്ഷക്കണക്കിന് വീഡിയോകളാണ് ഇതിലുളളത്. ഇതില്‍ മിക്കതും പ്രൊഫഷണലായി നിര്‍മ്മിക്കപ്പെട്ടതാണ്. ഇതില്‍ നിങ്ങള്‍ക്ക് ധാരാളം ടിവി ഷോകളും സീരീസും കണ്ടെത്താം. കൂടാതെ നിങ്ങള്‍ക്കിഷ്ടപ്പെട്ട സംഗീതവും കാണാം.

ദ ഇന്റര്‍നെറ്റ് അര്‍ച്ചീവ്

പേര് സൂചിപ്പിക്കുന്നതു പോലെ ഇന്റര്‍നെറ്റ് അര്‍ച്ചീവില്‍ ആയിരക്കണക്കിന് വീഡിയോകള്‍ ഉണ്ട്. ചരിത്രപരമായ അനേകം വീഡിയോ ശേഖരണവും ഇതിലുണ്ട്. മറ്റെവിടേയും കണ്ടെത്താന്‍ സാധിക്കാത്ത വീഡിയോകള്‍ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ കഴിയും.

30 GB സൗജന്യ ഡാറ്റയോടെ ഇന്‍ഫോക്കസ് A2 വിപണിയില്‍; വില 5199 രൂപ മാത്രം

ക്രാക്കിള്‍

സോണി പിക്‌ച്ചേഴ്‌സിന്റെ ഉടമസ്ഥതയിലുളളതാണ് ഇത്. യഥാര്‍ത്ഥ വീഡിയോ ഉളളടക്കവും ഹോളിവുഡ് വീഡിയോകളും, ടിവി ഷോകളിലെ ജനപ്രിയ ടിവി ചാനലുകളുമുളള ഒരു ഓണ്‍ലൈന്‍ ടിവി ചാനലായി ഇതിനെ പരിഗണിക്കാം.

സ്‌ക്രീന്‍ ജങ്കീസ്

മൂവികളുടേയും ടിവി സീരീസുകളുടേയും യഥാര്‍ത്ഥ ഉളളടക്കം വേണമെങ്കില്‍ സ്‌ക്രീന്‍ ജങ്കീസ് തിരഞ്ഞെടുക്കാം.

മൈസ്‌പേസ്

ഇതിലെ മിക്ക വീഡിയോകളും സെലിബ്രിറ്റികളുടേയും ആക്ഷന്‍ സ്‌പോര്‍ട്ട്‌സ് താരങ്ങളുടേതുമാണ്.

ദ ഓപ്പണ്‍ വീഡിയോ പ്രോജക്ട്

ദ ഓപ്പണ്‍ വീഡിയോ പ്രോജക്ട് പ്രധാനമായും ഗവേഷകര്‍ക്കും ഡിജിറ്റല്‍ ലൈബ്രറികളോടൊപ്പവും പ്രവര്‍ത്തിക്കുന്നു. നാസയുടേയും ക്ലാസിക് പരസ്യങ്ങളുടേയും വീഡിയോകളാണ് ഇതില്‍ അധികവും.

9ഗാഗ്

ഇതില്‍ ചെറിയ തമാശ വീഡിയോകള്‍ നിറഞ്ഞതാണ്. കൂടാതെ ഇതിലെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഉടനീളം പ്രചരിക്കുന്നു.

ടിഇഡി

സാങ്കേതികവിദ്യ, ബിസിനസ്, ഡിസൈന്‍, സയന്‍സ്, ആഗോള വിഷയങ്ങള്‍ എന്നിവ നിറഞ്ഞ വീഡിയോകളാണ് ഇതില്‍. പ്രശസ്ഥ ആളുകളുടെ വീഡിയോകള്‍ TED വെബ്‌സൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്നു.

Best Mobiles in India

English Summary

YouTube is a go-to video site for the majority of people. But what happens if you can't access YouTube or it stops working temporarily for reason? Here are the 10 video sites that might surprise you.