ഏറ്റവും മികച്ച ആൻഡ്രോയ്ഡ് ലോഞ്ചർ ഏത്?


ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ അല്ലെങ്കിൽ ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന സൗകര്യം എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് ആൻഡ്രോയിഡിലെ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ ആണെന്ന്. അതിൽ തന്നെ ഏറ്റവും മികച്ചത് ആൻഡ്രോയിഡ് ലോഞ്ചറുകൾ ആണ്. പ്ളേ സ്റ്റോറിൽ launcher എന്ന് മാത്രം സെർച്ച് കൊടുത്താൽ വരുന്ന ഒരുപിടി ലോഞ്ചറുകൾ ഇതിന് നല്ലൊരു ഉദാഹരണമാണ്.

ഏറ്റവും മികച്ച ലോഞ്ചർ ഏത്?

പലരും പല തരത്തിലുള്ള ലോഞ്ചർ ആപ്പുകൾ ഉപയോഹിക്കുന്നവരാണ്. ചിലരാണെങ്കിൽ ലോഞ്ചർ ആപ്പുകൾ എന്നൊരു കാര്യം ഉള്ളത് പോലും അറിയാത്തവരാണ്. അത്തരക്കാർ സാധാരണ ഫോൺ വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ഡിഫോൾട്ട് ലോഞ്ചർ ഉപയോഗിച്ച് പോരുകയും ചെയ്യുന്നു. എന്നാൽ ഇവിടെ ഈ രീതിയിലുള്ള ലോഞ്ചറുകൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച ലോഞ്ചർ ഏതെന്ന സംശയം പലപ്പോഴും വരാറുണ്ട്.

നോവ ലോഞ്ചർ

ഓരോരുത്തരെയും സംബന്ധിച്ചെടുത്തോളം അവർ ഇഷ്ടപ്പെടുന്ന അവർ സ്ഥിരം ഉപയോഗിക്കുന്ന ലോഞ്ചറുകളെ സംബന്ധിച്ചെടുത്തോളം പല കാരണങ്ങളും അത് ഉപയോഗിക്കുന്നതിനായി പറയാനുമുണ്ടാകും. എന്നിരുന്നാലും ഏറ്റവും മികച്ച ആൻഡ്രോയിഡ് ലോഞ്ചർ ഏതാണ് എന്ന ചോദ്യം വരുന്ന സമയത്ത് ഒട്ടുമിക്ക എല്ലാവരും പറയുന്ന മികച്ച 5 ലോഞ്ചറുകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാമത് വരുന്നത് ഒരുപക്ഷെ നോവ ലോഞ്ചർ (Nova Launcher) ആയിരിക്കും.

ആൻഡ്രോയിഡിനോളം പഴക്കമുള്ള ലോഞ്ചർ

നോവ ലോഞ്ചറിനെ സംബന്ധിച്ചെടുത്തോളം പറയുകയാണെങ്കിൽ ഏകദേശം ആൻഡ്രോയിഡ് ഒഎസിന്റെ അത്രയും തന്നെ പഴക്കം ഈ ലോഞ്ചറിനുമുണ്ട്. നോവ ലോഞ്ചർ, അപെക്സ് ലോഞ്ചർ, ഗോ ലോഞ്ചർ, ബസ്സ് ലോഞ്ചർ എന്നിവയെല്ലാം ഏകദേശം ഒരേസമയം തന്നെ വളർന്നുവന്ന ലോഞ്ചറുകളാണ്. ഇവയിൽ മറ്റു ലോഞ്ചറുകൾ എല്ലാം തന്നെ ഇപ്പോഴും നിലവിലുണ്ടെങ്കിലും നോവ ലോഞ്ചർ തന്നെയാണ് കൂട്ടത്തിൽ ഇന്നും ഏറെ കേമൻ എന്ന് പറയാതെ വയ്യ.

ഏന്തുകൊണ്ട്‌ നോവ ലോഞ്ചർ

കാരണം നോവ ലോഞ്ചർ തരുന്ന സൗകര്യങ്ങളും ഇന്റർഫേസും അത്രയ്ക്കും മികച്ചതും ഭംഗിയുള്ളതുമാണ്. ഓരോ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ വരുമ്പോഴും ആ ആൻഡ്രോയിഡ് വേർഷനുകളിൽ വരുന്ന ഡിഫോൾട്ട് ലോഞ്ചറിലെ (നിലവിൽ പിക്സൽ ലോഞ്ചർ) മികച്ച സൗകര്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ട് ഒപ്പം ഒരുപിടി മികച്ച ഓപ്ഷനുകളും സൗകര്യങ്ങളും ചേർത്താണ് നോവ ലോഞ്ചറിന്റെ ഓരോ പതിപ്പുകളും എത്തുന്നത്.

ഫ്രീഡം സെയിലിൽ മികച്ച ഓഫറുകൾ ലഭിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ!

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Nova Launcher: The Best Android Launcher So Far.