ഡാറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നെന്ന് ആക്ഷേപം; വാട്‌സാപ്പ് പേയ്‌മെന്റ് ആര്‍ബിഐ നിരീക്ഷിക്കുന്നു


യുപിഐ അടിസഥാന പേയ്‌മെന്റ് സംവിധാനം വാട്‌സാപ്പ് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഇതിന്റെ ഭാഗമായി യുപിഐ വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസിലേക്ക് പണം അയക്കുന്നതിനുള്ള സൗകര്യം വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ പേടിഎം രംഗത്തുവന്നിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ല വാട്‌സാപ്പിന്റെ പേയ്‌മെന്റ് സേവനം പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ വാട്‌സാപ്പ് ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നതായും പേടിഎം പറയുന്നു.

Advertisement


ഈ വിവരം പുറത്തുവന്നതോടെ റിസര്‍വ് ബാങ്കും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും ഇതില്‍ ആശങ്ക രേഖപ്പെടുത്തി. ഡാറ്റ പങ്കുവയ്ക്കുന്നതായി ബന്ധപ്പെട്ട് വാട്‌സാപ്പിനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്.

വാട്‌സാപ്പ് ഫെയ്‌സ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഡാറ്റ പ്രൈവസിക്ക് വിരുദ്ധമാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആര്‍ബിഐയും ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും ഇക്കാര്യം നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ (എന്‍പിസിഐ) ശ്രദ്ധയില്‍പ്പെടുത്തിയതായി പറയപ്പെടുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് എന്‍പിസിഐ ആണ്.

Advertisement

പേയ്‌മെന്റ് സേവനം കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് ആവശ്യമായ വിധത്തില്‍ നിയന്ത്രിതമായി മാത്രമേ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുള്ളൂ എന്നാണ് വാട്‌സാപ്പിന്റെ വാദം. മാത്രമല്ല ഈ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ലെന്നും അവര്‍ പറയുന്നു. ഇതിനിടെ വാട്‌സാപ്പിന്റെ പേയ്‌മെന്റ് സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും വിവരമുണ്ട്.

പുതുക്കിയ ഗൂഗിള്‍ ഡ്രൈവ് ഓണ്‍ലൈന്‍ സ്‌റ്റോറേജ് പ്ലാനുകള്‍

റിസര്‍വ് ബാങ്കിന്റെ പുതിയ ഡാറ്റ സ്റ്റേറേജ് നിയമവും വാട്‌സാപ്പിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഈ നിയമപ്രകാരം ഉപയോക്താക്കളെ സംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ പ്രദേശിക സെര്‍വറുകളില്‍ സൂക്ഷിക്കണം. ഇത്തരത്തിലുള്ള കടമ്പകള്‍ മടികടന്നാല്‍ മാത്രമേ വാട്‌സാപ്പിന് പേയ്‌മെന്റ് സേവനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിയൂ.

Best Mobiles in India

Advertisement

English Summary

Now, WhatsApp Payments is under the RBI radar for data sharing with Facebook