ഇപ്പോള്‍ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ സ്വന്തം ഇമോജിയെ സൃഷ്ടിക്കാം..!


ടെക് ജയിന്റ് ഗൂഗിള്‍ തങ്ങളുടെ ജിബ്രോഡ് ആപ്പില്‍ പുതിയ ഇമോജി സ്റ്റയില്‍ മിനി സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ സ്റ്റിക്കര്‍ പതിപ്പുകള്‍ ഇഷ്ടാനുസൃതമാക്കാന്‍ കഴിയും. അങ്ങനെ ആ സ്റ്റിക്കറുകള്‍ അവരെ പോലെ ആയിരിക്കും.

Advertisement


കമ്പനി അവകാശപ്പെടുന്നത് ഈ മിനി സ്റ്റിക്കറുകള്‍ മെഷീന്‍ ലേണിംഗ്, ആര്‍ട്ടിസ്ട്രി എന്നിവയുടെ സംയുക്തമെന്നാണ്. രണ്ടു വ്യത്യസ്ഥ സ്റ്റെലുകളില്‍ കൂടിയും ഈ മിനി സ്റ്റിക്കറുകള്‍ എത്തുന്നുണ്ട്. അവ 'Bold' 'Sweet' എന്നിവയാണ്. എന്തെങ്കിലും കുറച്ച് അധികമായി തോന്നിപ്പിക്കാന്‍ 'Bold' നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്തെങ്കിലും മൃദുവായ കാര്യം ഉണ്ടെങ്കില്‍ 'Sweet' എന്ന സ്‌റ്റെയില്‍ ഉപയോഗിക്കാം.

നിങ്ങള്‍ ഒരു സെല്‍ഫി എടുത്തു കഴിയുമ്പോള്‍ ഇമോജി മിനി ഗൂഗിളിന്റെ മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിക്കും. ഇതിനെ ന്യൂട്രല്‍ നെറ്റ്‌വര്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് സ്‌കിന്‍ ടോണ്‍, ഹെയര്‍ സ്‌റ്റെയില്‍, ആക്‌സസറീസുകള്‍ എന്നിവ നിര്‍ദ്ദേശിക്കാന്‍ കഴിയും. അതിനു ശേഷം നിങ്ങള്‍ക്ക് മുടിയുടെ നിറം, ഹെഡ് കവറുകള്‍, കണ്ണടകള്‍ എന്നിവയും വ്യത്യസ്ഥ നിറങ്ങളില്‍ തിരഞ്ഞെടുക്കാം. ഐഒഎസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഈ സവിശേഷത ലഭ്യമാണ്.

Advertisement

ഈയിടെയാണ് ഗൂഗിള്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കായി ഏകീകൃത ഇന്‍ബോക്‌സ് എന്ന സംവിധാനം അവതരിപ്പിച്ചത്. ഇതിലൂടെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാം. എന്നാല്‍ വ്യത്യസ്ഥ ഇന്‍ബോക്‌സുകളില്‍ ആക്‌സസ് ചെയ്യുന്നതിന് അവര്‍ അക്കൗണ്ടുകള്‍ക്കിടയില്‍ മാറേണ്ടതുണ്ട്.

ഐഫോണ്‍ ഉപയോക്താക്കള്‍ ഈ സവിശേഷത ഉപയോഗിക്കാനായി ഇടതു വശത്തെ ഡ്രോയറിനു കീഴില്‍ സ്ഥാപിച്ചിട്ടുളള 'All Boxes' തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ വ്യത്യസ്ഥ അക്കൗണ്ടുകളിലെ എല്ലാ ഈമെയിലുകളും ഒറ്റ ലിസ്റ്റില്‍ ഉള്‍പ്പെടും.

പഴയ സ്മാർട്ഫോൺ കൊണ്ട് ചെയ്യാൻ പറ്റുന്ന അതിശയകരമായ 8 കാര്യങ്ങൾ!

Best Mobiles in India

Advertisement

English Summary

Now you can create your own emoji, with this app.