ഒല ഓട്ടോറിക്ഷകളില്‍ ഇനി ഓട്ടോ-കണക്ട് വൈ-ഫൈ


ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഒല കമ്പനിയുടെ ഓട്ടോറിക്ഷകളില്‍ ഓട്ടോ കണക്ട് വൈ-ഫൈ എന്ന പുതിയ സേവനം ലഭ്യമാക്കി തുടങ്ങി. രാജ്യത്തെ 73 നഗരങ്ങളില്‍ പുതിയ സേവനം ലഭ്യമാകും.

Advertisement

യാത്രക്കാര്‍ക്കും , ഡ്രൈവര്‍ പങ്കാളികള്‍ക്കും പരമ്പരാഗത രീതിയിലുള്ള ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുന്നതില്‍ മാറ്റം വരുത്തി കൊണ്ട് ഗതാഗത മേഖലയില്‍ പരിവര്‍ത്തനം സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. ഓട്ടോ കണക്ട് വൈഫൈയിലൂടെ 3വീലര്‍ രംഗത്ത് ആകെ അഴിച്ചു പണി നടത്തിയിരിക്കുകയാണ് . കസ്റ്റമേഴ്‌സിന് പുതിയ ഓണ്‍ലൈന്‍ അനുഭവം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം .

Advertisement

സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ ഓട്ടോ കണക്ട് വൈഫൈയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്' ഒല ഓട്ടോ വിഭാഗം തലവനും സീനിയര്‍ ഡയറക്ടറും ആയ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ പറഞ്ഞു.

ഈ സംരഭത്തിലൂടെ യാത്രക്കാര്‍ റോഡില്‍ ചെലവഴിക്കുന്ന വിലപ്പെട്ട സമയം മെച്ചപ്പെടുത്തുക മാത്രമല്ല രാജ്യത്തെ ദശലക്ഷകണക്കിന് ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം എന്ന് അഗര്‍വാള്‍ പറഞ്ഞു.

നിലവിലെ ഒല ഉപഭോക്താക്കള്‍ക്ക് യാത്ര തുടങ്ങുമ്പോള്‍ മുതല്‍ പരിധി ഇല്ലാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. ആദ്യമായി ഉപയോഗിക്കുന്നവര്‍ അവരുടെ ഫോണിലൂടെ ഒടിപി ഉപയോഗിച്ച് വൈ-ഫൈയുമായി കണക്ട് ചെയ്യണം. പിന്നീട് എപ്പോള്‍ സവാരി തുടങ്ങുമ്പോഴും വൈ-ഫൈ ഓട്ടോ-കണക്ട് ആകും.

Advertisement

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

പ്രൈം കാറ്റഗറില്‍ ഉയര്‍ന്ന പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന് ഒല-ഓട്ടോ കണക്ട് വൈഫൈ മിനി, ലക്‌സ്, മൈക്രോ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുകയാണന്ന് കമ്പനി അറിയിച്ചു.

ഓട്ടോ കണക്ട് വൈഫൈ, ഒല പ്ലെ തുടങ്ങിയ പുതിയ സേവനങ്ങളിലൂടെ ഡിജിറ്റല്‍ വിപ്ലവമാണ് ഒല ലക്ഷ്യമിടുന്നത് രാജ്യത്തുടനീളമുള്ള ദശലക്ഷകണക്കിന് ഉപയോക്താക്കളുടെ യാത്രാനുഭവത്തില്‍ മാറ്റം വരുത്താനുള്ള ശേഷി ഇതിനുണ്ടെന്നാണ് കമ്പനിയുടെ വിശ്വാസം.

മാസം 200ടിബി ഡേറ്റ ഒല പ്രൈം ഉപയോക്താക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി മുമ്പ് അവകാശപ്പെട്ടിരുന്നു. അതായത് ഒരു ഒല ഉപയോക്താവ് ശരാശരി 20 എംബി ഉപയോഗിക്കും.

Advertisement

2014 ല്‍ ആരംഭിച്ചതിന് ശേഷം 73 നഗരങ്ങളില്‍ നിന്നായി ഒല പ്ലാറ്റ്‌ഫോമില്‍ 1,20,000 ഓട്ടോ റിക്ഷകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.വരും മാസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതി ഉണ്ട്.

ഡ്രൈവര്‍ പങ്കാളികള്‍ക്കായുള്ള ഒല ആപ്പ് ഇംഗ്ലീഷിന് പുറമെ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി 8 പ്രാദേശക ഭാഷകളില്‍ കൂടി ലഭ്യമാകും.

Best Mobiles in India

English Summary

Ola soon expanded this offering to other categories including Mini, Lux, and Micro.